1 GBP = 85.00 INR                       

BREAKING NEWS

ജോയി എബ്രഹാമും ഉണ്ണിയാടനും പടവനും ജോസഫിനൊപ്പം ചേര്‍ന്നത് പാലാ സീറ്റ് മോഹിച്ച്; ജോസ് കെ മാണിക്ക് ഭാര്യയല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ ചൂണ്ടിക്കാട്ടാനുമില്ല; രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തി ജോസ് കെ മാണി മത്സരിക്കാനിറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് തലവേദനയാകും; ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിനിടയിലും പാലാ ഉപതെരഞ്ഞെടുപ്പ് പുലിവാലാകും

Britishmalayali
kz´wteJI³

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ആരാകും കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി? ജോസ് കെ മാണി മത്സരിക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. മാണിയുടെ വിശ്വസ്തരായിരുന്ന ജോയി എബ്രഹാമും ഉണ്ണിയാടനും കുര്യാക്കോട് പടവനും പിജെ ജോസഫിനൊപ്പം ചേര്‍ന്നത് പാലാ സീറ്റ് മോഹിച്ചാണ്യ ജോസ് കെ മാണിക്ക് ഭാര്യയല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ ചൂണ്ടിക്കാട്ടാനുമില്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേരളത്തിനുള്ളത്. ഇതോടെ പാലാ ഉപതിരഞ്ഞെടുപ്പില്‍ പോരാട്ടം പൊടിപാറും.


നിയമസഭയില്‍ 54 വര്‍ഷം കെ.എം. മാണി പ്രതിനിധീകരിച്ചതാണ് പാലാ മണ്ഡലം. പാലായില്‍ വീഴുന്ന ഓരോ വോട്ടിനും കണക്കുണ്ടാകും. ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ചു പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങളുടെ തര്‍ക്കത്തിലെ പ്രധാന വിഷയവും പാലാ സീറ്റു തന്നെ. ജോയി എബ്രഹാം പാലാ സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹക്കാരനാണ്. തോമസ് ഉണ്ണിയാടനും പാലായില്‍ പരീക്ഷണത്തിന് തയ്യാറാണ്. കഴിഞ്ഞ തവണ ഇരിങ്ങാലക്കുടയില്‍ തോറ്റ തോമസ് ഉണ്ണിയാടന്‍ കോട്ടയത്ത് രാഷ്ട്രീയം സജീവമാക്കാനാണ് ഇനി ആഗ്രഹിക്കുന്നത്. പാലായുടെ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന കുര്യാക്കോസ് പടവനും സീറ്റിന് വേണ്ടിയാണ് ജോസഫിനൊപ്പം നില്‍ക്കുന്നത്.

ജോസ് കെ മാണിയുടെ മനസ്സില്‍ നിഷാ ജോസ് കെ മാണിയാണെന്ന കണക്കു കൂട്ടലിലാണ് ഇത്. മാണിയുടെ പിന്‍ഗാമിയാകാന്‍ ഏറ്റവും യോജ്യന്‍ ജോസ് കെ മാണിയാണ്. എന്നാല്‍ രാജ്യസഭാ അംഗമായ ജോസ് കെ മാണി മത്സരിച്ചാല്‍ എംപി സ്ഥാനം ജയിച്ചാല്‍ രാജി വയ്ക്കണം. തുടര്‍ന്ന് എംപി സ്ഥാനം നിലനിര്‍ത്താനുള്ള ഭൂരിപക്ഷം കേരളാ കോണ്‍ഗ്രസിന് ഇല്ല. ഈ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് നഷ്ടമാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ഇത് മനസ്സിലാക്കിയാണ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ ജോസ് കെ മാണി തേടുന്നത്. ഭാര്യയെ ഇത്തവണ മത്സരിപ്പിച്ച് സീറ്റ് നിലനിര്‍ത്തുകയും ഭാവിയില്‍ ഈ സീറ്റില്‍ മത്സരിക്കുകയുമാണ് ജോസ് കെ മാണിയുടെ തന്ത്രം.

ജോസ് കെ. മാണിക്കു അഭിമാനപ്പോരാട്ടമാകും പാലായിലേത്. അതേ സമയം ജോസഫ് വിഭാഗം പാലായില്‍ ശക്തി തെളിയിക്കാനും ശ്രമിക്കും. ജോസഫിനു പാലായില്‍ കുടുംബ ബന്ധങ്ങളുണ്ട്. മാണി വിഭാഗത്തില്‍ നിന്നു വന്ന ജോയ് ഏബ്രഹാമിന്റെ നിലപാടും ഇവിടെ പ്രതിഫലിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റും വിജയിച്ച യുഡിഎഫിന് പാലായിലെ ഉപതിരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്. പാലാ ഉപതിരഞ്ഞെടുപ്പു വരെ താല്‍ക്കാലിക ചെയര്‍മാന്‍ സ്ഥാനം നീട്ടിക്കൊണ്ടു പോകാനാണു ജോസഫ് വിഭാഗം നീക്കമെന്നു മാണി വിഭാഗം സംശയിച്ചിരുന്നു. അതുകൊണ്ടാണ് പാര്‍ട്ടി പിടിച്ചെടുത്തതും.

ചിഹ്നം നല്‍കുന്നത് ചെയര്‍മാനാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ടു കൊടുക്കാന്‍ മാണി വിഭാഗം തയ്യാറാകാത്തതിനു പാലായും പ്രധാന കാരണമാണ്. ജോസ് കെ. മാണി തന്നെ പാലായില്‍ മത്സരിക്കുമെന്ന പ്രചാരണവുമുണ്ട്. ജോസ് കെ. മാണി മത്സരിച്ചാല്‍ രാജ്യസഭാ എംപി സ്ഥാനം യുഡിഎഫിനു നഷ്ടപ്പെടും. നിയമസഭയിലെ അംഗബലം അനുസരിച്ച് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഇടതു മുന്നണിക്കു കഴിയുകയും ചെയ്യും.

കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് ഇനിയുള്ള നാളുകള്‍ യു.ഡി.എഫിലെ പ്രതിസന്ധി രൂക്ഷമാക്കും. പിളര്‍പ്പ് ഒഴിവാക്കുന്നതിന് യു.ഡി.എഫ്. നേതാക്കളൊക്കെ നടത്തിയ അവസാനവട്ട ശ്രമങ്ങളും പരാജയപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category