1 GBP = 102.80 INR                       

BREAKING NEWS

മസ്തിഷ്‌ക ജ്വരത്തില്‍ വിറച്ച് ബിഹാര്‍; ആറുകുട്ടികള്‍ക്കൂടി മരിച്ചതോടെ മരണസംഖ്യ 103ആയി; 12കുട്ടികള്‍ ഗുരുതരാവസ്ഥയില്‍; സ്വമേധയാ കേസെടുത്ത ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു; മരണകാരണത്തില്‍ പരസ്പരം പോരാടിച്ച് ഡോക്ടര്‍മാരും ജില്ലാ അധികൃതരും; വാക്സിനേഷനില്‍ വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍

Britishmalayali
kz´wteJI³

പട്ന: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് തിങ്കളാഴ്ച ആറു കുട്ടികള്‍കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 103 ആയി ഉയര്‍ന്നു. കെജ്രിവാള്‍ ആശുപത്രിയില്‍ 18 പേരും ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 85 കുട്ടികളുമാണ് ഇതുവരെ മരിച്ചതെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. രണ്ട് ആശുപത്രികളിലുമായി 12 കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.

കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. മരണസംഖ്യ ഉയരുന്നതു പരിഗണിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.ബിഹാര്‍ സര്‍ക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കമ്മീഷന്‍ നോട്ടീസ് നല്‍കി. മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നോട്ടീസിലെ ആവശ്യം. വാക്സിനേഷനും ബോധവത്കരണ പരിപാടികളും നല്‍കുന്നതിലുള്‍പ്പെടെ വീഴ്ചയുണ്ടായെന്നതിന്റെ സൂചനയാണ് ഇത്രയും മരണങ്ങളെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

മസ്തിഷ്‌കജ്വരം വ്യാപിക്കുന്നതു തടയാനും സ്ഥിതി നേരിടാനുമെടുത്ത നടപടികള്‍ നാലാഴ്ചയ്ക്കകം അറിയിക്കണം. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്കു നല്കുന്ന ചികിത്സകള്‍, കുട്ടികള്‍ മരിച്ച കുടുംബങ്ങള്‍ക്ക് എന്തെല്ലാം സഹായം നല്‍കി എന്നിവയും അറിയിക്കണം. അതേസമയം, മസ്തിഷ്‌കജ്വരമാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറയുമ്പോഴും ജില്ലാ അധികൃതര്‍ അതംഗീകരിക്കുന്നില്ല. ഉയര്‍ന്ന ചൂടും അന്തരീക്ഷഈര്‍പ്പവും കാരണം രക്തത്തിലെ പഞ്ചസാര കുറയുന്നതും ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയും ഉണ്ടാക്കുന്ന ഹൈപ്പോഗ്ലൈസീമിയ ആണ് കുട്ടികള്‍ മരിക്കാന്‍ കാരണമെന്നാണ് അവരുടെ വാദം.

അതേസമയം മരണസംഖ്യ ഉയര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ ഐസിയുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. ബിഹാറില്‍ അഞ്ച് വൈറോളജിക്കല്‍ ലാബുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. അദ്ദേഹം ഞായറാഴ്ച ബിഹാര്‍ സന്ദര്‍ശിച്ചിരുന്നു.

വ്യാഴാഴ്ച, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളടങ്ങിയ ഏഴംഗ വിദഗ്ധ സംഘം രണ്ട് ആശുപത്രികളും സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ക്കായി പ്രത്യേക വാര്‍ഡ് വേണമെന്നും കുട്ടികളുടെ സാംപിളുകള്‍ പരിശോധിക്കാന്‍ പ്രത്യേക ലാബ് തുറക്കണമെന്നും വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചു. ''ഇത്തരം രോഗം ബാധിച്ചെത്തുന്ന കുട്ടികള്‍ക്കുള്ള ചികിത്സയ്ക്കായി വിദഗ്ധ സംഘം പ്രത്യേക ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കുട്ടികളുടെ റിപ്പോര്‍ട്ട് മാത്രം പരിശോധിക്കാനായി ലാബ് തുറക്കുന്നതോടെ പെട്ടെന്ന് ഫലം പരിശോധിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാകും'', മുസഫര്‍പൂര്‍ സിവില്‍ സര്‍ജന്‍ ഡോ. ശൈലേഷ് കുമാര്‍ വ്യക്തമാക്കി.

രോഗം ബാധിച്ച കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ബംഗാള്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ വ്യക്തമാക്കി. മരുന്നുകള്‍ മുതല്‍ കൂടുതല്‍ ഡോക്ടര്‍മാരെ എത്തിക്കുന്നത് വരെ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പട്നയിലെ എയിംസില്‍ നിന്ന് നഴ്സുമാരെ വിവിധ ആശുപത്രികളിലേക്ക് നിയോഗിച്ചിട്ടുണ്ട്. മംഗള്‍ പാണ്ഡേ വ്യക്തമാക്കി. എന്നാല്‍ അസുഖബാധ കഴിഞ്ഞ ജനുവരിയില്‍ത്തന്നെ തുടങ്ങിയിട്ടും കൃത്യമായ നടപടികളോ മുന്നറിയിപ്പോ ആരോഗ്യവകുപ്പ് നല്‍കാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എന്‍സിഫിലൈറ്റിസ് സിന്‍ഡ്രോം ബാധിച്ചത്. കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയുമാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയും. വിറയല്‍, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടര്‍ന്നു പിടിക്കാന്‍ സാധ്യത. എന്നാലിത്തവണ വേനല്‍ക്കാലത്താണ് ബിഹാറില്‍ രോഗം പടര്‍ന്നിരിക്കുന്നത്.
ജാപ്പനീസ് എന്‍സിഫലൈറ്റിസ് വൈറസ് (ജെഇവി) എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. 1955-ല്‍ തമിഴ്നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോള്‍ ബിഹാറിലും പടര്‍ന്നുപിടിച്ചിരിക്കുന്നത്. പ്രധാനമായും അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മണിപ്പൂര്‍, മേഘാലയ, ത്രിപുര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വൈറസ് ബാധ കാണപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category