1 GBP = 85.00 INR                       

BREAKING NEWS

കള്ളപ്പണക്കാര്‍ക്കും ഭൂമിമാഫിയക്കും തിരിച്ചടി; വസ്തു കൈമാറ്റ രജിസ്ട്രേഷന് ഇനി ആധാര്‍ നിര്‍ബന്ധം; ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ സബ് രജിസ്ട്രാര്‍ക്ക് വസ്തു കൈമാറ്റത്തിലേര്‍പ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും; ഇതുവഴി ഊഹക്കച്ചവടവും മറ്റും തടയാം; പുതിയ പരിഷ്‌ക്കാരത്തിന് തുടക്കത്തിലേ എതിര്‍പ്പ്; വസ്തു കൈമാറ്റത്തിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമായിരിക്കേ അധാര്‍ എന്തിനെന്ന് വി എസ്; പൗരന്മാരുടെ മേല്‍ നിരീക്ഷണവലയം സൃഷ്ടിക്കാനുള്ള ശ്രമമെന്നും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ വസ്തു കൈമാറ്റ രജിസ്ട്രേഷന് ഇനി ആധാര്‍ നിര്‍ബന്ധം. കള്ളപ്പണക്കാര്‍ക്കും ഭൂമാഫിയയ്ക്കും തിരിച്ചടിയേല്‍പ്പിച്ചു കൊണ്ടുള്ള ഈ നടപടി വസ്തു ഇടപാടുകളിലെ തിരിമറികള്‍ അവസാനിപ്പിക്കാന്‍ സഹായിക്കും. ഒരു തവണ ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ സബ് രജിസ്ട്രാര്‍ക്ക് വസ്തു കൈമാറ്റത്തിലേര്‍പ്പെട്ട് വ്യക്തികളുടെ വിവരങ്ങളെല്ലാം ശേഖരിക്കാന്‍ കഴിയും. കൂടാതെ ഭൂപരിഷ്‌കരണ നിയമം അനുസരിച്ചിള്ളതിലും കൂടുതല്‍ വസ്തുക്കള്‍ പലരും വാങ്ങിക്കൂട്ടുന്നതായി പരാതിയുള്ള സാഹചര്യത്തില്‍ ഒരു വ്യക്തിയുടെ പേരിലുള്ള വസ്തുക്കളുടെ കണക്കുകള്‍ കൃത്യമായി അറിയാന്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് സൂചന.

വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഊഹക്കച്ചവടം സാധാരണക്കാര്‍ക്ക് ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല. കേരളത്തില്‍ ഭൂമിയുടെ വില വന്‍തോതില്‍ ഉയരുന്നതിനു പിന്നില്‍ നികുതിവെട്ടിപ്പിന് വലിയ പങ്കുണ്ട്. എന്നാല്‍ ആധാറും ബാങ്ക് അക്കൗണ്ടും ബന്ധപ്പെട്ടത് ആയതിനാല്‍ നികുതിവെട്ടിപ്പ് തടയാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതോടെ ന്യായമായ വില മാത്രമേ സ്ഥലത്തിന് നിശ്്ചയിക്കാന്‍ കഴിയൂ. കേരളത്തില്‍ നടക്കുന്ന വസ്തു ഇടപാടുകളെ സംബന്ധിച്ച് കൃ്ത്യമായ വിവരങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ നിലവിലില്ല. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് സഹായിക്കും. കൂടാതെ വസ്തു രജിസ്റ്റര്‍ ചെയ്യാനും സാക്ഷികളായും എത്തുന്നവരുടെ ചിത്രം എടുക്കുന്നതിന് വെബ് കാമറ സ്ഥാപിക്കാനും ഇടപാടുകാരുടെ ഫോട്ടോ രജിസ്‌ട്രേഷന്‍ വകുപ്പില്‍ സൂക്ഷിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്കു പകരം ഇനി മുതല്‍ ആധാര്‍ കാര്‍ഡ് മാത്രമായിരിക്കും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുക. ഇതു സംബന്ധിച്ച റവന്യൂ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 2017 ല്‍ ആണ് വസ്തു സംബന്ധമായ ഇടപാടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് ആവശ്യപ്പെട്ടത്. മറ്റു പല സംസ്ഥാനങ്ങളും നേരത്തെ തന്നെ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. വസ്തു ഇടപാടിലെ സുതാര്യതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ വിലയാധാരം രജിസ്റ്റര്‍ ചെയ്യുന്ന വസ്തുക്കള്‍ക്ക് മാത്രമാകും ആധാര്‍ നിര്‍ബന്ധമാക്കുക. കുടുംബക്കാര്‍ തമ്മിലുള്ള ഇടപാടുകള്‍ പഴയ രീതിയില്‍ തന്നെ തുടരും.

എന്നാല്‍ ഭൂമിയുടെ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തെ എതിര്‍ത്തു കൊണ്ട് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരിക്കുകയാണ്. വസ്തു കൈമാറ്റത്തിന് പാന്‍ കാര്‍ഡ് ഇപ്പോള്‍ തന്നെ നിര്‍ബന്ധമായിരിക്കെ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം രാഷ്ട്രീയപരമായും നിയമപരമായും ശരിയാണോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൗരന്മാരുടെ മേല്‍ നിരീക്ഷണ വലയം സൃഷിടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സിപിഎം നടത്തിയ സമരത്തെ തുടര്‍ന്ന്, സുപ്രീം കോടതി നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന്തിനൊഴികെ ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്ന് വിധി പുറപ്പെടുവിച്ചതാണെന്നും അതിനാല്‍ ഈ നടപടി ഉപേക്ഷിക്കണമെന്നും വി എസ് പറഞ്ഞു. ഇതിനെ സ്ംബന്ധിച്ച് അദ്ദേഹം റവന്യൂ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category