1 GBP = 97.00 INR                       

BREAKING NEWS

വി മുരളീധരനൊപ്പം എബിവിപിയില്‍ പ്രവര്‍ത്തിച്ചു വളര്‍ന്ന നേതാവ്; ഒരേസമയം മോദിയുടെയും അമിത്ഷായുടെയും വിശ്വസ്തന്‍; ബിജെപിയിലെ മിതവാദി മുഖങ്ങളില്‍ ശ്രദ്ധേയന്‍; ആര്‍എസ്എസിനും സ്വീകാര്യനായി ജെ പി നഡ്ഡ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമ്പോഴും പൂര്‍ണ്ണ കടിഞ്ഞാണുമായി ഷാ തന്നെ കളം നിറയും; ഉടന്‍ തെരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും തുടര്‍ഭരണം ആവര്‍ത്തിച്ചാല്‍ നഡ്ഡ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കാലാവധി തീര്‍ന്നിട്ടും ആഭ്യന്തര മന്ത്രിയായ അമിത്ഷാ തന്നെ ബിജെപി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ തുടര്‍ഭരണം ലക്ഷ്യമിട്ടു കൊണ്ടാണ്. ഇവിടങ്ങളില്‍ ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ജെ പി നഡ്ഡയെ തന്നെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. ഒരാള്‍, ഒരു പദവി എന്ന വ്യവസ്ഥ പാലിക്കുന്ന ഇക്കാര്യത്തില്‍ പാര്‍ട്ടി ചട്ടങ്ങളെല്ലാം തെറ്റിക്കുന്നത് മോദി-ഷാ കൂട്ടുകെട്ടിന്റെ ശക്തിപ്രകടനം കൂടിയാണ്. നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായാണ് ജെ പി നഡ്ഡയുടെ നിയമം.

അമിത് ഷാ അധ്യക്ഷ പദവി ഒഴിഞ്ഞ് ഇടക്കാല പ്രസിഡന്റിനെ നിയമിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാല്‍, മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും സംഘടനാ തിരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ ഈ വര്‍ഷം അവസാനം വരെ ഷാ തുടരണമെന്നായിരുന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. ഇതോടെയാണു ഷായെ സഹായിക്കാനായി ജെ.പി. നഡ്ഡയെ വര്‍ക്കിങ് പ്രസിഡന്റായി നിയോഗിച്ചത്.

ഹിമാചലില്‍നിന്നുള്ള രാജ്യസഭാംഗമായ നഡ്ഡ ഒന്നാം മോദി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു. മികച്ച സംഘാടകനായ അദ്ദേഹത്തെ 'നിശ്ശബ്ദനായ തന്ത്രജ്ഞന്‍' എന്നാണ് പാര്‍ട്ടിക്കുള്ളില്‍ വിശേഷിപ്പിക്കുന്നത്. ആര്‍.എസ്.എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം ആര്‍എസ്എസ്.-ബിജെപി. നേതൃത്വങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യനാണ്. നേരത്തേ ഹിമാചല്‍പ്രദേശില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തനായ നഡ്ഡയാണു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ ചുമതല വഹിച്ചത്.

ബിജെപി.യുടെ കേന്ദ്രതിരഞ്ഞടുപ്പു സമിതിയുടെ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയാസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതും നഡ്ഡയാണ്. പട്‌നയില്‍ ജനിച്ച് അവിടെ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ നഡ്ഡ ഷിംല സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായതോടെയാണു ഹിമാചല്‍പ്രദേശിലേക്കു തട്ടകം മാറ്റിയത്.

നേരത്തെ മുന്‍ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ ആ സ്ഥാനത്തേക്കു ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ പേരും ഉയര്‍ന്നിരുന്നു. നഡ്ഡയെ ഇപ്പോള്‍ വര്‍ക്കിങ് പ്രസിഡന്റാക്കി, ആറ് മാസം കഴിഞ്ഞ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരും. മഹാസഖ്യത്തെ പരാജയപ്പെടുത്തിയതും അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താനായതും നഡ്ഡയ്ക്ക് അനുകൂലമാകും. മോദിയുടെ അഭിമാന പദ്ധതികളായ ആയുഷ്മാന്‍ ഭാരത്, സുരക്ഷിത് മാതൃത്വ അഭിയാന്‍ എന്നിവയുടെ പിന്നണിയില്‍ നഡ്ഡയുണ്ടായിരുന്നു.

എബിവിപിയിലെ പ്രവര്‍ത്തന പരിചയവുമായാണ് ജെ പി നഡ്ഡ രാഷ്ട്രീയത്തില്‍ തുടക്കമിടുന്നത്. അക്കാലത്ത് ഇപ്പോഴത്തെ ഇപ്പോഴത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരനൊപ്പം പ്രവര്‍ത്തിച്ച നേതാവാണ് നഡ്ഡ. കേരളത്തിന്റെ ചുമതലയുള്ള നേതാവ് എന്ന നിലയിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് നഡ്ഡ. ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ പദയാത്ര നടത്തിയ വേളിയല്‍ അതിന്റെ ചുക്കാന്‍ പാര്‍ട്ടി ഏല്‍പ്പിച്ചതും നഡ്ഡ ആയിരുന്നു. ആര്‍എസ്എസിന് കൂടി അഭിമതനായ വ്യക്തിയെന്ന നിലയിലാണ് അദ്ദേഹം ബിജെപി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category