1 GBP = 85.80 INR                       

BREAKING NEWS

അവശതകള്‍ക്കും അവഗണനകള്‍ക്കും വിട; കാരുണ്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ യാത്രയായി; അന്ത്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍ത്സയിലിരിക്കെ

Britishmalayali
kz´wteJI³

കൊടുങ്ങല്ലൂര്‍: അവശതകള്‍ക്കും അവഗണനകള്‍ക്കും വിടനല്‍കി കാരുണ്യത്തിനായ കാത്തുനില്‍ക്കാതെ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ (54) വിടവാങ്ങി. റോഡില്‍ അവശനിലയില്‍ കണ്ടത്തിയ ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍, വിസര്‍ജ്ജ്യങ്ങളില്‍ കിടക്കുകയായിരുന്നു കാന്‍സര്‍ രോഗിയായ ജയചന്ദ്രന്‍.

ചുള്ളിക്കാടിന്റെ സഹോദരന്‍ ദിവസങ്ങളായി തെരുവോരത്ത് കഴിഞ്ഞിരുന്നത് നേരത്തേ വാര്‍ത്തയായിരുന്നു. വിവാദങ്ങള്‍ക്ക് ശേഷം സഹോദരനെ കാണാന്‍ ഒടുവില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തിയിരുന്നു. പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലും താലൂക്ക് ആശുപത്രിയിലും എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാട് സഹോദരനു സഹായവും നല്‍കി.

ഭക്ഷണം ലഭിക്കാതെ അവശനിലയില്‍ പറവൂരില്‍ റോഡരികില്‍ കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പറവൂര്‍ നഗരസഭ അധ്യക്ഷന്‍ രമേഷ് കുറുപ്പിന്റെ ആവശ്യപ്രകാരം ജീവകാരുണ്യ പ്രവര്‍ത്തകരായ സന്ദീപ് പോത്താനി, സല്‍മ സജിന്‍ എന്നിവര്‍ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തില്‍ എത്തിച്ചു. പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംഭവം അറിഞ്ഞു ബാലചന്ദ്രന്‍ ചുള്ളിക്കാട് കൊടുങ്ങല്ലൂരില്‍ എത്തുകയായിരുന്നു. വെളിച്ചം അഗതി മന്ദിരത്തിനും അദ്ദേഹം സഹായം നല്‍കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് വീടുവിട്ടിറങ്ങിയ അവിവാഹിതനായ ചന്ദ്രന്‍കുട്ടി പറവൂരില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഏറെക്കാലത്തിനു ശേഷമാണ് ഇവര്‍ കാണുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category