1 GBP = 98.30INR                       

BREAKING NEWS

15 കോടി മുടക്കി പണിത കെട്ടിടത്തിന് അനുമതി നല്‍കാതെ അയാളെ കാലപുരിക്കയച്ച സിപിഎം നവോത്ഥാനം മുടിഞ്ഞില്ലെങ്കില്‍ അല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.. പാര്‍ട്ടി ഗ്രാമത്തിലെ ഒരു പാര്‍ട്ടിക്കാരന്റെ ഗതി ഇതാണെങ്കില്‍ നിങ്ങള്‍ എങ്ങനെയാണ് സഖാക്കളേ ഈ നാട് നന്നാക്കുന്നത്? അന്തൂരില്‍ തൂങ്ങി മരിച്ച സഖാവിന്റെ ആത്മാവ് പിണറായി വിജയന്മാരെ വെട്ടാതിരിക്കുന്നത് എങ്ങനെ?

Britishmalayali
ഷാജന്‍ സ്‌കറിയ

ന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നല്‍കിയിട്ടുള്ള സംഭാവന ആര് മറന്നാലും കേരളീയര്‍ മറക്കുകയില്ല. 1957ല്‍ ആദ്യത്തെ കേരള മന്ത്രിസഭ ഇഎംഎസ് നമ്പൂതിരിപ്പാട് ആയതു തന്നെയാണ് ഒരു പക്ഷേ ഈ നാടിന്റെ സാംസാകരികവും വിദ്യാഭ്യാസ പരവുമായ അഭിവൃദ്ധിക്ക് കാരണമായത്. ഈ നാട്ടിലെ സാമൂഹിക സമത്വവും സോഷ്യലിസ്റ്റ് ചിന്താഗതിയും വിദ്യാഭ്യാസ പുരോഗതിയും ഒക്കെ പരിഗണിക്കുമ്പോള്‍ അതിന് ആദ്യം നന്ദി പറയേണ്ടത് സിപിഎമ്മുകാര്‍ക്ക് തന്നെയാണ്. എന്നാല്‍ ഈ പാര്‍ട്ടിക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന അപജയം എല്ലാ മലയാളികളുടേയും ഹൃദയം തകര്‍ക്കുന്നതിന് തുല്യമാണ്.

ബംഗാളിലും തൃപുരയിലും ഈ പാര്‍ട്ടി ഒലിച്ച് മണ്ണടിഞ്ഞപ്പോള്‍ പോലും മലയാളികള്‍ ഇതിനെ നെഞ്ചോട് ചേര്‍ത്ത് വെച്ചത് ഈ നാടിന്റെ സമഗ്രമായ പുരോഗതിക്കും ഈ നാടിന്റെ സമത്വത്തിനും വര്‍ഗീയ വിഷപ്പാമ്പുകള്‍ ഈ നാടിനെ കടിച്ചു തിന്നാതിരിക്കുന്നതിനും ഈ പാര്‍ട്ടിക്ക് ഒരു പങ്കുണ്ട് എന്ന ഉറച്ച വിശ്വാസം കൊണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പാര്‍ട്ടിയും അതിലെ നേതാക്കന്മാരും ഈ സമൂഹത്തില്‍ ഒരു കാന്‍സര്‍ രോഗം പോലെ പടരുന്ന ഭീകരമായ കാഴ്ച്ചയാണ് കാണുന്നത്. തല്ലുക കൊല്ലുക വെട്ടി നുറുക്കുക, അടിച്ചമര്‍ത്തുക തുടങ്ങിയ അധോലോക രീതികളിലേക്ക് ഈ പാര്‍ട്ടി മാറിപ്പോയിരിക്കുന്നു.

അതി സമ്പന്നര്‍ക്കും പീഡകന്മാര്‍ക്കും, മുതലാളിമാര്‍ക്കും കുട പിടിക്കുകയും കൂട്ടു കച്ചവടം നടത്തുകയും ചെയ്യുന്ന പ്രസ്ഥാനമായി ഇത് മാറിക്കൊണ്ടിരിക്കുന്നു. നവോത്ഥാനത്തിന്റെയും പുരോഗമനത്തിന്റെയും പേര് പറഞ്ഞ് പിണറായി വിജയന്‍ അധികാരത്തിലെത്തിയ അന്ന് മുതല്‍ അതി സമ്പന്നര്‍ക്കും മുതലാളിമാര്‍ക്കും കുട പിടിക്കുന്നതും സാധാരണക്കാരന്റെ വികാരങ്ങള്‍ അടിച്ചമര്‍ത്തുന്നതുമായ ഞെട്ടിക്കുന്ന കാഴ്ച്ചകളാണ് ദിവസവും അരങ്ങേറുന്നത്. ടിപി മുതല്‍ കൃപേഷും ശരത് ലാലും വരെയുള്ളവരെ നിഷ്ഠൂരം വെട്ടിക്കൊന്ന സിപിഎമ്മിന്റെ കാപാലികത ഈ നാട്ടിലെ അമ്മമാരുടേയും പെങ്ങന്മാരുടേയും കണ്ഠമിടറിക്കുന്നെങ്കില്‍ അതിന് അവരെ കുറ്റം പറയരുത്.

ഈ പാര്‍ട്ടിയുടെ ദാര്‍ഷ്ട്യത്തെയും അഹങ്കാരത്തേയും മാത്രം കുറ്റം പറയണം. ഇന്നിതാ പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന് ആ സംവിധാനത്തില്‍ വിശ്വസിച്ചിരുന്ന സാധാരണക്കാരനായ പ്രവാസി തന്റെ ജീവിത സ്വപ്നങ്ങള്‍ ഈ പാര്‍ട്ടി തല്ലിയുടയ്ക്കുന്നത് കണ്ട് സഹിക്കാതെ ഒരു മുഴം കയറിന്മേല്‍ കെട്ടിത്തൂങ്ങി ചത്ത് അവന്റെ ജീവിതം ഒടുക്കിയിരിക്കുന്നു. 15 വര്‍ഷക്കാലം ആഫ്രിക്കയിലെ ഇരുണ്ട ഭൂമിയില്‍ പണിയെടുത്ത് കാശുണ്ടാക്കി സ്വന്തം സഖാക്കളുടെ ഇടയിലേക്ക് വന്ന് ഒരു പ്രസ്ഥാനം കെട്ടിപ്പടക്കുമ്പോള്‍ അവന്‍ കരുതിയിരുന്നത് പാര്‍ട്ടി സഖാക്കളുടെ പിന്തുണയോടു കൂടി സുന്ദരമായ ജീവിതമായിരുന്നു.

ആന്തൂര്‍ നഗരസഭ ഭരിക്കുന്ന അന്ധന്മാരായ സിപിഎം നേതാക്കന്മാര്‍ നവോത്ഥാന നായിക വേഷം കെട്ടിയ എം.വി ഗോവിന്ദന്റെ ഭാര്യയടങ്ങുന്ന ആശയാന്ധത ബാധിച്ച കാപാലികരായ ഒരു കൂട്ടം നേതാക്കന്മാര്‍ ആ പാവപ്പെട്ട സഖാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നു. ഒരായുസ്സില്‍ ഒരാള്‍ പണിയെടുത്താല്‍ 15 കോടി രൂപയുണ്ടാക്കുക അസാധ്യമാണ്. ഉണ്ടാക്കിയതൊക്കെ സ്വരൂപിച്ച് അതിനൊപ്പം ബാങ്കുകളില്‍ നിന്നും പണം കടം മേടിച്ച് ഒരു മനുഷ്യന്‍ ഒരു സ്ഥാപനം കെട്ടിപ്പടുക്കുമ്പോള്‍ ഒരു ദിവസം അത് വൈകിയാല്‍ അവന്റെ ഹൃദയവും ആത്മാവും ഒരുപോലെ തകര്‍ന്ന് പോകും. ബാങ്കുകളില്‍ കൊടുക്കാനുള്ള പണം ഒരു പ്രേതത്തെ പോലെ അവനെ ആട്ടിയോടിച്ചുകൊണ്ടിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category