1 GBP = 85.00 INR                       

BREAKING NEWS

അറിവിനെ സ്‌നേഹിക്കുന്ന പ്രവാസികള്‍ക്കായി എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ പുതിയ സംരംഭം; ഇരുപതോളം കൃതികള്‍ ചേര്‍ത്ത് ഇ മാഗസിന്‍ പുറത്തിറക്കി

Britishmalayali
kz´wteJI³

സ്സെന്‍സ് ഗ്ലോബല്‍ യുകെ തുടങ്ങിയിരിക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച 'എന്‍ലൈറ്റ്' എന്ന ഇ മാഗസിന്റെ പ്രകാശനം ബ്രാഡ്‌ലി സ്റ്റോക്ക്, ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ, ന്യൂ ഹാം കൗണ്‍സിലര്‍ സുഗതന്‍ തെക്കേപുരക്ക് ഒരു പ്രതി നല്‍കികൊണ്ട് നിര്‍വഹിച്ചു. പ്രമുഖ എഴുത്തുകാരായ സി രവിചന്ദ്രന്‍, ദിലീപ് മാമ്പള്ളില്‍, മുരുകേഷ് പനയറ, അജിത്ത് പാലിയത്ത്, പ്രിയ കിരണ്‍ ടോം ജോസ്, അലക്സ് കണിയാംപറമ്പില്‍, പ്രിയവര്‍ദ്ധന്‍, മുരളീമുകുന്ദന്‍, ഉമ്മര്‍ കോട്ടക്കല്‍ തുടങ്ങി ഇരുപതോളം പേരുടെ കൃതികള്‍ ചേര്‍ത്തുകൊണ്ട് പുറത്തിറക്കിയ മാഗസിന്‍ അറിവിനെ സ്നേഹിക്കുന്ന പ്രവാസി സമൂഹത്തിന് ഒരു മുതല്‍ക്കൂട്ടും ഒപ്പം മാര്‍ഗദര്‍ശകവുമാണ്.

ലണ്ടനില്‍ കേരള ഹൗസില്‍ വച്ച് നടന്ന സമ്മേളനത്തില്‍ സുഗതന്‍ തെക്കേപുര, ഡോ. ജോഷി ജോസ്, ഉമ്മര്‍ കോട്ടക്കല്‍, മുരളി മുകുന്ദന്‍, ജോബി ജോസഫ് തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. യുകെയിലെ പ്രമുഖ എഴുത്തുകാരനും എഡിറ്റര്‍ ഇന്‍ ചാര്‍ജും ആയ മുരുകേഷ് പനയറ സ്വാഗതവും ചീഫ് എഡിറ്റര്‍ റ്റോമി തോമസ് നന്ദിയും രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category