1 GBP = 92.60 INR                       

BREAKING NEWS

മാഞ്ചസ്റ്ററില്‍ ഫാദേഴ്‌സ് ഡേ ആഘോഷങ്ങളും, പിതൃവേദി ഉദ്ഘാടനവും ഭക്തിസാന്ദ്രമായി

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മിഷനിലെ വിഥിന്‍ഷോയില്‍ ഫാദേഴ്‌സ് ഡേ ആഘോഷങ്ങളും, പിതൃവേദി ഉത്ഘടനവും ഭക്തിസാന്ദ്രമായി നടന്നു. ഞാറാഴ്ച വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന ദിവ്യബലിയെ തുടര്‍ന്നാണ് ഫാദേഴ്‌സ് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. കുട്ടികള്‍ തങ്ങളുടെ പിതാക്കന്മാര്‍ക്ക് പുഷ്പ്പങ്ങള്‍ നല്‍കി തങ്ങളുടെ സ്നേഹം പങ്കു വച്ചപ്പോള്‍ അത് പിതാക്കന്മാര്‍ക്ക് മനം നിറക്കുന്ന അനുഭൂതിയായി. തുടര്‍ന്ന് ഫാ: ജോസ് അഞ്ചാനിക്കല്‍ കേക്ക് മുറിച്ചു പിതാക്കന്മാര്‍ക്കു നല്‍കി സന്തോഷം പങ്കിട്ടു. തുടര്‍ന്ന് മാതൃവേദിയുടെ സ്നേഹോപഹാരം ഭാരവാഹികള്‍ അച്ചന് കൈമാറി.

ഇതേ തുടര്‍ന്ന് ഇടവകയിലെ പിതൃവേദിക്കും തുടക്കമായി. ഇടവക വികാരി ഫാ: ജോസ് അഞ്ചാനിക്കല്‍ ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് പിതൃവേദിക്ക് തുടക്കം കുറിച്ചത്. ഇടവകയിലെ മുതിര്‍ന്നവരും നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന പിതാക്കന്മാരും അച്ചനൊപ്പം നിലവിളക്കു തെളിയിച്ചു. ഇടവകയുടെയും മിഷന്റെയും പ്രവര്‍ത്തനങ്ങളില്‍ പിതാക്കന്‍മ്മാരുടെ പങ്കാളിത്തം ഉണ്ടാവണമെന്ന് ഫാ: ജോസ് അഞ്ചാനിക്കല്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സംഘടനയുടെ പ്രഥമ മീറ്റിങ്ങും നടന്നു. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഇടവക വികാരി ഫാ: ജോസ് അഞ്ചാനിക്കല്‍ നന്ദി രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category