1 GBP = 92.50 INR                       

BREAKING NEWS

ലിബിയയില്‍നിന്നു തുര്‍ക്കിയിലെത്തി ജിദ്ദ വഴി അബുദാബി എത്തി നാട്ടില്‍ സജീവ് പറന്നിറങ്ങുക 'ഒന്നും അറിയാതെ'; അബുദാബിയില്‍ നിന്ന് ചേച്ചി പറന്നിറങ്ങിയത് കണ്ണീര്‍കടലിലേക്ക്; പക്ഷാഘാതത്തിന്റെ വിറയലിനിടയിലും അപകടപ്പെടുത്താനുള്ള എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ ഇതൊന്നും നടക്കാന്‍ സമ്മതിക്കില്ലായിരുന്നു എന്ന് പറഞ്ഞ് കരയുന്ന അച്ഛന്‍; ക്ലാപ്പനയിലെ സൗമ്യയുടെ വീട്ടില്‍ നിറയുന്നത് വേദന മാത്രം; നാടിന്റെ പ്രിയങ്കരിക്ക് വിടചൊല്ലാന്‍ വള്ളികുന്നം തയ്യാറെടുക്കുന്നത് വിതുമ്പലുമായി

Britishmalayali
kz´wteJI³

വള്ളികുന്നം: അബുദാബിയില്‍ നിന്ന് രമ്യ പറന്നിറങ്ങിയത് കണ്ണീര്‍ക്കടലിലേക്ക് ആയിരുന്നു. കുടുംബാംഗങ്ങളോടൊപ്പം അവധിയാഘോഷിച്ച്, പൂര്‍ത്തിയാക്കിയ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി അബുദാബിയിലേക്കു തിരികെ പോകാനായിരുന്നു രമ്യയുടെ മനസ്സിലെ ആഗ്രഹം. എന്നാല്‍ കരഞ്ഞ് തളര്‍ന്ന് സഹോദരിയുടെ ഓര്‍മ്മകളിലേക്ക് പോകാനായിരുന്നു വിധി.

സൗമ്യയുടെ ഭര്‍ത്താവ് വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവും ഇന്ന് നാട്ടിലെത്തും. സൗമ്യയുടെ അന്ത്യകര്‍മങ്ങള്‍ ബുധനാഴ്ച തന്നെ നടന്നേക്കും. ലിബിയയില്‍നിന്നു തുര്‍ക്കിയിലെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും എത്തുന്നത്. ലിബിയയിലേക്കു ജോലിക്കായി പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ജോലിസ്ഥലത്തു നിന്നു നാട്ടിലേക്കു തിരിച്ച സജീവിനെ സൗമ്യയുടെ മരണവിവരം അറിയിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റെന്നാണ് അറിയിച്ചിരിക്കുന്നത്. സൗമ്യയുടെ ചേച്ചി രമ്യയേയും ഇത്രമാത്രമേ യാത്രയ്ക്കിടയില്‍ ബന്ധുക്കള്‍ അറിയിച്ചിരുന്നുള്ളൂ. കൊല്ലം ക്ലാപ്പനയിലെ വീട്ടില്‍ ഇന്നലെ എത്തുമെന്ന് കുടുംബാംഗങ്ങളെ മുന്‍പേ അറിയിച്ചിരുന്നു. ഇന്നലെ രാവിലെ ക്ലാപ്പനയിലെ ഭര്‍തൃവീട്ടില്‍ എത്തിയ രമ്യയും കുടുംബവും അവിടെനിന്നാണ് സൗമ്യയുടെ വള്ളികുന്നത്തെ വീട്ടിലേക്കു വന്നത്. അപ്പോഴറിഞ്ഞത് സഹോദരിയുടെ ദാരുണ അന്ത്യവും. ചേച്ചിയുടെ വരവിനെ കുറിച്ച് സൗമ്യയ്ക്കും അറിയാമായിരുന്നു.

അതുകൊണ്ട് തന്നെ ഞായറാഴ്ച അവധിയെടുത്ത് അച്ഛനമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം കഴിഞ്ഞ്, തിങ്കളാഴ്ച ചേച്ചിയെയും കുടുംബത്തെയും കണ്ട് ജോലിക്കു പോകാനായിരുന്നു സൗമ്യയും തീരുമാനിച്ചത്. അങ്ങനെ ചേച്ചിയെ കാണാനുള്ള യാത്രയ്ക്കിടെയാണ് അജാസിന്റെ കാര്‍ സൗമ്യയെ ഇടിച്ചിട്ടത്. ഇതോടെ എല്ലാ സ്വപ്നവും വെറുതെയായി. സൗമ്യയെ കരിച്ചു കൊല്ലുകയായിരുന്നു അജാസ്. അപ്പോഴും നാട്ടിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായിരുന്ന സൗമ്യയുടെ ചേച്ചി രമ്യയോട് ആരും ഒന്നും പറഞ്ഞില്ല. ടിവി വാര്‍ത്തകളില്‍ നിന്നും മറ്റും തന്ത്രപരമായി അകറ്റി നിര്‍ത്തി.

സൗമ്യയ്ക്ക് അപകടം സംഭവിച്ചു എന്നാണ് രമ്യയോടു സൂചിപ്പിച്ചിരുന്നത്. രമ്യയുടെ ഭര്‍ത്താവിനെ വിവരങ്ങള്‍ അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ രമ്യയെ അറിയിക്കാതിരിക്കാന്‍ മൊബൈല്‍ ഫോണും മറ്റു വാര്‍ത്താ മാധ്യമങ്ങളും രമ്യയ്ക്ക് നല്‍കിയില്ല. അങ്ങനെ പ്രതീക്ഷയോടെയായിരുന്നു യാത്ര. പക്ഷേ, വീടിനു മുറ്റത്തെ പന്തലും ആള്‍ക്കൂട്ടവും കണ്ടപ്പോള്‍ തന്നെ രമ്യയ്ക്ക് പന്തികേട് തോന്നി. അമ്മ ഇന്ദിരയെക്കണ്ടതോടെ ഇരുവരും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. അച്ഛന്‍ പുഷ്പാകരനും ബന്ധുക്കള്‍ക്കും മകളെ ആശ്വസിപ്പിക്കാനായില്ല.

രമ്യയും ഭര്‍ത്താവും വര്‍ഷങ്ങളായി അബുദാബിയിലാണ്. ജനറല്‍ നഴ്സിങ് കോഴ്സ് പാസായി, ജോലിക്കായി മലേഷ്യയില്‍ പോയി. അവിടെനിന്നു മടങ്ങിയെത്തിയായിരുന്നു വിവാഹം. ഓഗസ്റ്റില്‍ അബുദാബിയിലെ ആശുപത്രിയില്‍ ജോലിക്കു ചേരാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി ബെംഗളൂരുവിലെ സ്ഥാപനത്തില്‍ നിന്നു പോസ്റ്റ് ബിഎസ്സി കോഴ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനും കൂടിയായിരുന്നു നാട്ടിലേക്കുള്ള രമ്യയുടെ യാത്ര. ഈ യാത്രയ്ക്കിടെയാണ് സഹോദരിയുടെ ദുരന്തം രമ്യയെ തളര്‍ത്തിയത്.

സൗമ്യയുടെ അച്ഛന്‍ പുഷ്‌കരനും വേദനയിലാണ്. കുഞ്ഞുമക്കളുടെ കാര്യമോര്‍ത്ത് സങ്കടമുണ്ട്. അവര്‍ക്കു വിഷമങ്ങളൊന്നും കൂടാതെ പറ്റുന്ന കാലത്തോളം സംരക്ഷിക്കും. കുഞ്ഞുമോള്‍ ഋതികയെ ഒരു വയസ്സുള്ളപ്പോള്‍ ക്ലാപ്പനയിലെ വീട്ടിലേക്കു കൊണ്ടുപോയതാ... ഇപ്പൊ മൂന്നര വയസ്സായി. ഇനിയും കുഞ്ഞുങ്ങളെയെല്ലാം പൊന്നുപോലെ തന്നെ നോക്കും...' - കൊച്ചുമക്കളെക്കുറിച്ചു പറഞ്ഞപ്പോള്‍ സൗമ്യയുടെ അച്ഛന്‍ പുഷ്പാകരന്റെ കണ്ണുകള്‍ നിറഞ്ഞു. ഇപ്പോള്‍ പറയുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസത്തെ സംഭവശേഷം ഓരോരുത്തര്‍ പറഞ്ഞാണ് അറിയുന്നത്. സൗമ്യയും അമ്മയും ഒന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലുമൊന്നു സൂചിപ്പിച്ചിരുന്നെങ്കില്‍, അപകടപ്പെടുത്താനുള്ള എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ ഇതൊന്നും നടക്കാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു. അതിനായി ഏതു മാര്‍ഗവും സ്വീകരിച്ചേനെ - പുഷ്പാകരന്‍ പറഞ്ഞു. പക്ഷാഘാതം തളര്‍ത്തിയ ശരീരത്തിന്റെ പാതി വിറയല്‍ പുഷ്പാകരന് ഇപ്പോഴും ഉണ്ട്.

14 വര്‍ഷം മുന്‍പ്, കൊല്ലം എസ്എന്‍ കോളജില്‍നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കിയ സമയത്തായിരുന്നു സൗമ്യയുടെ വിവാഹം. ആദ്യം വന്ന ആലോചന തന്നെ വിവാഹത്തിലെത്തി. ആ സമയത്ത് ചെറിയ തോതില്‍ പണമിടപാട് ജോലിയായിരുന്നു വള്ളികുന്നം സ്വദേശി സജീവിന്. മെക്കാനിക്കല്‍ - പ്ലമിങ് ജോലികളും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 2 മാസത്തിനകം വാങ്ങിയതാണ് വള്ളികുന്നിലെ 33 സെന്റ് സ്ഥലം. വിവാഹശേഷം സൗമ്യ പിഎസ്സി പരീക്ഷകള്‍ പലതും എഴുതുമായിരുന്നു. കെഎസ്ആര്‍ടിസിയില്‍ ജോലി കിട്ടിയെങ്കിലും പോയില്ല. പിന്നെയാണ് പൊലീസ് സര്‍വീസില്‍ കിട്ടിയത്. തൃശൂരിലെ പരിശീലനത്തിനു ശേഷം ആലപ്പുഴ എസ്പി ഓഫിസിലായിരുന്നു നിയമനം.

15 ദിവസം ജോലിക്കു പോയെങ്കിലും ദൂരക്കൂടുതല്‍ മൂലം മാറ്റത്തിനു ശ്രമിച്ചു. അന്നത്തെ എംപി കെ.സി.വേണുഗോപാല്‍ ഇടപെട്ടാണ് വള്ളികുന്നം സ്റ്റേഷനിലേക്കു മാറ്റം കിട്ടിയത്. ആയിടയ്ക്കാണ് സജീവ് ജോലി തേടി ഗള്‍ഫില്‍ പോയത്. 2 പ്രാവശ്യമായി ഗള്‍ഫില്‍ ജോലി ചെയ്തു. അവിടെനിന്നു വന്നിട്ട് 10 മാസമായി. ഇപ്പോള്‍ ജോലി തേടി ലിബിയയിലേക്കു പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല-അച്ഛന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category