1 GBP = 92.60 INR                       

BREAKING NEWS

അവന്‍ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്; ഞാന്‍ നിങ്ങളുടെ ഭാര്യയും; കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളര്‍ത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വാസം; ഇല്ലെങ്കില്‍ നിയമ നടപടി; കത്തിലുള്ളത് വക്കീല്‍ നോട്ടീസിന്റെ സ്വഭാവം; ബിനോയിക്ക് നിര്‍ണ്ണായകമാകുക കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ്; ബീഹാറുകാരിക്കെതിരെ ഉടന്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്; നിര്‍ണ്ണായകമാവുക പിണറായിയുടെ നിലപാട്

Britishmalayali
kz´wteJI³

കണ്ണൂര്‍: തനിക്കെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിലപാട്. മഹാരാഷ്ട്രയിലെ കേസിന്റെ പുരോഗതിയാകും നിര്‍ണ്ണായകം. പരാതിക്കാരിയുടെ കുട്ടിയുടെ ഡിഎന്‍എ പരിശോധന അതീവ നിര്‍ണ്ണായകമാണ്. കുട്ടിയുടെ ഡിഎന്‍എ പരിശോധനയിലൂടെ ബിനോയ് അല്ല അച്ഛനെന്ന് തെളിയിച്ചാല്‍ മാത്രമേ യുവതിക്കെതിരെ കേസെടുക്കാന്‍ കഴിയൂവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അതിനിടെ കേസെടുക്കാന്‍ സമ്മര്‍ദ്ദവും പൊലീസില്‍ ശക്തമാണ്. മഹാരാഷ്ട്രയിലെ കേസ് തണുപ്പിക്കാനും ഒത്തുതീര്‍പ്പിലേക്ക് യുവതിയെ എത്തിക്കാനുമാണ് നീക്കം.


ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരില്‍ തനിക്കു മകനില്ലെന്നും ഏപ്രില്‍ 12ന് കണ്ണൂര്‍ ഐജിക്കു നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി. 34 കാരിയായ യുവതി, മുംബൈയിലെ ഡി.ചതോപാധ്യായ, പേരറിയാത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെയാണു പരാതി. ഈ വ്യക്തികള്‍ ചേര്‍ന്ന് 2018 ഡിസംബര്‍ 31ന് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് തനിക്കു കത്തയച്ചെന്നു ബിനോയ് പരാതിയില്‍ പറയുന്നു. എന്നാല്‍ കത്തിലെ വിവരങ്ങള്‍ ഏതൊരു വിവാഹിതയും ചതിക്കപ്പെട്ടാല്‍ ചെയ്യുന്ന തരത്തിലുള്ളതാണ്. ബ്ലാക് മെയിലിംഗിന് അപ്പുറം അപേക്ഷയാണ് അതില്‍ നിറയുന്നത്. യുവതിയുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയ ഡി.ചതോപാധ്യായ ആണ് കത്തെഴുതിയത്. കുറ്റകൃത്യത്തില്‍ ഇയാള്‍ക്കും തുല്യ പങ്കുണ്ട്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബര്‍ 18ന് യുവതിയെ താന്‍ വിവാഹം ചെയ്തെന്നാണു കത്തിലെ ആരോപണം. 2010 ജൂലൈ 22ന് ജനിച്ച ആണ്‍കുട്ടിയുടെ അച്ഛനാണെന്നും പറയുന്നു. വിവാഹം സംബന്ധിച്ച സത്യവാങ്മൂലം 2015 ജനുവരി 28ന് മുംബൈയിലെ ഒരു പബ്ലിക് നോട്ടറി മുമ്പാകെ താന്‍ ഒപ്പിട്ടെന്നും ആരോപിക്കുന്നു. കത്തില്‍ ആരോപിക്കുന്ന ദിവസം ഞാന്‍ ദുബായിലായിരുന്നു. പാസ്പോര്‍ട്ട് ഇതിനു തെളിവാണെന്നും ബിനോയ് വിശദീകരിക്കുന്നു-ഇത് മാത്രമാണ് ഏക തെളിവ്.

എന്നാല്‍ കുട്ടിയുടെ അച്ഛനെ കണ്ടെത്താനുള്ള ഡിഎന്‍എ പരിശോധനയാകും പ്രധാനമായും കേസിനെ സ്വാധീനിക്കുക. അച്ഛന്‍ ബിനോയി ആണെന്ന് തെളിഞ്ഞാല്‍ പിന്നെ യുവതിയുടെ പരാതിയിലെ തീയതിയും സത്യവാങ്മൂലവും പോലും അപ്രസക്തമാകും. ഡിഎന്‍എ പരിശോധനയ്ക്ക് യുവതിയും തയ്യാറാണ്. ഈ സാഹചര്യത്തില്‍ യുവതിക്കെതിരെ ഉടന്‍ കേസെടുക്കുന്നത് പുലിവാലാകുമെന്നാണ് പൊലീസിന് ലഭിക്കുന്ന ഉപദേശം. കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ബന്ധങ്ങളുടെ പ്രതിഫലനമായി ഇതിനെ വിലയിരുത്തപ്പെടും. അതുകൊണ്ട് തന്നെ കാത്തിരിക്കണമെന്നാണ് കണ്ണൂര്‍ പൊലീസിലെ ഉന്നതരുടെ നിലപാട്. സംഭവം നടക്കുന്നത് ദുബായിലും മുംബൈയിലുമാണ്. ബിനോയ് താമസിക്കുന്നത് തിരുവനന്തപുരത്തും. അതുകൊണ്ട് തന്നെ കണ്ണൂര്‍ പൊലീസിന്റെ അധികാര പരിധിയിലും അല്ല ഈ കേസ്.

എന്നാല്‍ അഞ്ചു കോടി രൂപ നല്‍കിയില്ലെങ്കില്‍ സിവിലും ക്രിമിനലുമായ നടപടികള്‍ സ്വീകരിക്കുമെന്നാണു ഭീഷണിയെന്നാണ് ബിനോയ് പറയുന്നത്. യുവതിയെ വിവാഹം കഴിച്ചെന്നതും അവരില്‍ തനിക്കൊരു മകനുണ്ടെന്നതും തെറ്റായ കാര്യമാണ്. സംയുക്ത സത്യവാങ്മൂലത്തില്‍ ഞാനൊപ്പിട്ടു എന്നതും വ്യാജമാണ്. സത്യവാങ് മൂലത്തില്‍ ഒപ്പിട്ടുവെന്നു പറയുന്ന ജനുവരി 27ന് കൊച്ചി വിമാനത്താവളത്തില്‍നിന്നു ദുബായിലേക്കു ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു താനെന്നും ബിനോയ് വ്യക്തമാക്കുന്നു. സത്യവാങ്മൂലം തയാറാക്കിയതായി യുവതി പറയുന്ന പബ്ലിക് നോട്ടറി, താന്‍ അതില്‍ ഒപ്പിട്ടിട്ടില്ലെന്നു വ്യക്തമാക്കി സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോട്ടറി രജിസ്റ്ററില്‍ സംയുക്ത സത്യവാങ്മൂലം ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റാരോപിതരായ വ്യക്തികള്‍ തട്ടിപ്പിനായി എന്റെ ഒപ്പ് വ്യാജമായി നിര്‍മ്മിക്കുകയായിരുന്നു. സംയുക്ത സത്യവാങ്മൂലവും വ്യാജമാണ്. കുട്ടിയുടെ അച്ഛന്‍ താനാണെന്നു കാണിക്കാനായി തെറ്റായ പ്രസ്താവനയാണു യുവതി അധികൃതര്‍ക്കു മുമ്പാകെ സമര്‍പ്പിച്ചത്.-ബിനോയ് പറയുന്നു. പാസ്പോര്‍ട്ട് അധികൃതരോടും വ്യാജ അവകാശവാദമാണു യുവതി നടത്തിയത്. എന്റെ ഭാര്യയാണെന്നു സ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിനായി വ്യാജ പ്രസ്താവന നല്‍കി. ഇങ്ങനെ തെറ്റായ വിവരങ്ങളും രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണു യുവതി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും'- പരാതിയില്‍ ബിനോയ് വിശദീകരിച്ചു.

കണ്ണൂര്‍ റേഞ്ച് ഐജിക്കാണ് പരാതി ബിനോയ് നല്‍കിയത്. എന്നാല്‍ ബിനോയ് നല്‍കിയ കത്തിലുള്ളത് വക്കീല്‍ നോട്ടീസിന്റെ രൂപത്തിലുള്ള കത്താണ്. അതുകൊണ്ട് തന്നെ എങ്ങനെ ഇതിനെ ബ്ലാക് മെയിലായി വ്യാഖ്യാനിക്കുമെന്ന് പൊലീസിന് സംശയമുണ്ട്. കത്തില്‍ തന്നെ ക്രിമിനല്‍ സിവില്‍ നടപടി എടുക്കുമെന്ന് യുവതി പറയുന്നു. അത് അനുസരിച്ച് അവര്‍ മഹാരാഷ്ട്രാ പൊലീസിന് പരാതി കൊടുക്കുകയാണ് ചെയ്തത്. ഇവിടേയും യുവതിക്കൊപ്പമാണ് കാര്യങ്ങള്‍. ഈ സാഹചര്യത്തില്‍ കേസെടുക്കാനാകില്ലെന്നതാണ് വസ്തുത. എന്നാല്‍ സമ്മര്‍ദ്ദം അതിശക്തമാണ്. കണ്ണൂരില്‍ കോടിയേരിക്കൊപ്പമുള്ള നേതാക്കളാണ് നീക്കത്തിന് പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി നിര്‍ണ്ണായകം.

ബിനോയ് കോടിയേരിക്കെതിരേ ബലാത്സംഗ ആരോപണവുമായി 33 കാരിയായ മുംബൈ യുവതി എത്തിയത് സിപിഎ രാഷ്ട്രീയത്തേയും പിടിച്ചുലയ്ക്കുന്നുണ്ട്. ദുബായില്‍ മുന്‍ ബാര്‍ ഡാന്‍സറായിരുന്ന മുംബൈയിലെ മിരാ റോഡ് സ്വദേശിനി വിവാഹ വാഗ്ദാനം നല്‍കി 2009 നും 2018 നും ഇടയില്‍ ബിനോയ് തന്നെ പല തവണ ബലാത്സംഗം ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തില്‍ രണ്ട് കുട്ടികളുണ്ടെന്നും മനസ്സിലാക്കിയതെന്നും നിലവില്‍ എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ പരാതിക്കാരി പറഞ്ഞു. ഒഷിവാര പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 13 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനോയ് കോടിയേരിക്കെതിരേ വഞ്ചന അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ഒന്‍പത് വര്‍ഷത്തോളം പലയിടങ്ങളിലായി പല തവണ താന്‍ പീഡിപ്പിക്കപ്പെട്ടെന്നും വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നതായും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടേതായി ബിനോയ് ഹാജരാക്കിയ കത്തില്‍നിന്ന്:

എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് ബിനോയ്,
2009 ഒക്ടോബര്‍ 18ന് നിങ്ങള്‍ വിവാഹം ചെയ്ത എന്നെക്കുറിച്ചും 2010 ജൂലൈ 22ന് ജനിച്ച നമ്മുടെ കുഞ്ഞിനോടുള്ള കടമയെക്കുറിച്ചും ഓര്‍മിപ്പിക്കാനാണ് ഈ കത്ത്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബര്‍ 18 മുതല്‍ ദമ്പതികളെപ്പോലെ ലിവിങ് ടുഗതര്‍ ആണെന്നു സ്ഥാപിച്ച് 2015 ജനുവരി 27ന് തയാറാക്കിയ സംയുക്ത സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ഓര്‍മ പുതുക്കാനായി ഈ കത്തിനോടൊപ്പം ചേര്‍ക്കുന്നു. നമ്മുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റും ഒപ്പമുണ്ട്.

വിവാഹത്തിനുശേഷം മുംബൈയിലെ വാടക ഫ്ളാറ്റില്‍ നമ്മള്‍ ഒരുമിച്ചു താമസം തുടങ്ങി. നമുക്കൊരു മകനും ജനിച്ചു. എനിക്കു മുമ്പ് മറ്റൊരാളെ നിങ്ങള്‍ വിവാഹം ചെയ്തിരുന്നതായി 2015ല്‍ ഞെട്ടലോടെയാണ് അറിഞ്ഞത്. സാമ്പത്തിക തട്ടിപ്പുള്‍പ്പെടെയുള്ള നിങ്ങളുടെ കുറ്റകൃത്യങ്ങളെപ്പറ്റിയും അറിയാനിടയായി. നിങ്ങള്‍ ഇങ്ങനെയെല്ലാം ചെയ്യുമെന്ന് എന്റെ വന്യമായ സ്വപ്നങ്ങളില്‍പ്പോലും ഇല്ലായിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്നെയും മകനെയും ഉപേക്ഷിച്ചു പോയി. വിവാഹബന്ധത്തിലെ പ്രാഥമിക അവകാശങ്ങള്‍ ലഭിക്കാതെ മുംബൈയില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടു.

എന്റെ ഫോണ്‍കോളുകളും മെസേജുകളും നിങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. ഇടയ്ക്കെപ്പോഴോ മറുപടി പറയാന്‍ തയാറായപ്പോള്‍ പണം നല്‍കി സഹായിക്കാമെന്നു നിങ്ങള്‍ വാഗ്ദാനം ചെയ്തു. മുംബൈയിലെ ജീവിതച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങള്‍ പറഞ്ഞ തുക അപര്യാപ്തമാണ്. നിരപരാധിയായ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും പഠനത്തിനും മറ്റുമായി വലിയ ചെലവുണ്ട്. കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളര്‍ത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വസിക്കുന്നത്.

ഇതിനൊക്കെ അപ്പുറം ബിനോയിയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത മകന്‍ നേട്ടങ്ങളുണ്ടാക്കുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനമുണ്ടാകും. ഇങ്ങനെയെല്ലാം നല്ലതു പ്രതീക്ഷിച്ചിരിക്കെ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്നും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയാണു നിങ്ങള്‍ ചെയ്തത്. ഒരച്ഛനും ഇതുപോലെ ചെയ്യാനാകില്ല. എന്തൊക്കെപ്പറഞ്ഞാലും അവന്‍ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്, ഞാന്‍ നിങ്ങളുടെ ഭാര്യയും.

മകന്റെ വിദ്യാഭ്യാസത്തിനും മറ്റുമായും എന്റെ ചെലവുകള്‍ക്കുമായും അഞ്ചു കോടി രൂപ തരണം. നിങ്ങളുമായുള്ള പ്രേമബന്ധവും സ്നേഹ നിമിഷങ്ങളും ഓര്‍ത്ത് തീവ്രവേദനയോടെയാണ് ഈ പണം ആവശ്യപ്പെടുന്നത്. ഈ കത്ത് ലഭിച്ച് 15 ദിവസത്തിനകം അഞ്ചു കോടി രൂപ തരണം. ഇല്ലെങ്കില്‍ അഭിഭാഷകന്‍ വഴി സിവിലും ക്രിമിനലുമായ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ബന്ധിതയാവും'.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category