1 GBP = 91.30 INR                       

BREAKING NEWS

യുകെയിലും വേലിത്തര്‍ക്കവും അതിര്‍ത്തിയിലെ മരവും സമാധാനം കളയും; പലക വേലിയിലെ ദ്വാരം അടക്കാന്‍ അയല്‍ക്കാര്‍ പറഞ്ഞാല്‍ അവഗണിക്കണോ? മരം മുറിക്കാനുള്ള ആവശ്യം നിരാകരിക്കാമോ? നിസാര കാര്യങ്ങള്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പ് അറിയാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മിഡ്‌ലാന്റ്സിലെ ചെറു പട്ടണത്തിലാണ് ജോര്‍ജ് ജോസഫും കുടുംബവും താമസിക്കുന്നത്. ഇടത്തരം കുടുംബങ്ങള്‍ താമസിക്കുന്ന സ്വതവേ ശാന്തമായ തെരുവ്. ഡിറ്റാച്ച്ഡ് വീടുള്ള ജോര്‍ജിന്റെ അയല്‍വാസികളും നല്ല പെരുമാറ്റവുമുള്ള ആളുകളാണ്. ഒന്നര പതിറ്റാണ്ടായി പരസ്പരം അറിയുന്നവര്‍. അടുത്തകാലത്താണ് അയല്‍വാസിയായ ബ്രിട്ടീഷ് വംശജന്‍ പോള്‍ ആന്‍ഡേഴ്സ്ന്‍ ജോര്‍ജിനോട് തടി കൊണ്ടുള്ള മതിലില്‍ ഒരു ദ്വാരം ഉണ്ടെന്നും അത് അടയ്ക്കണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ ചെറിയൊരു ദ്വാരം അല്ലെ അതില്‍ ഇത്ര ഗൗരവം എന്തിനെന്ന സംശയം ആയിരുന്നു ജോര്‍ജിനും കുടുംബത്തിനും.

എന്നാല്‍ പിന്നീട് കോടതി നോട്ടീസും മറ്റും വന്നപ്പോളാണ് വില്‍ക്കിന്‍സണ്‍, ബി ആന്‍ഡ് ക്യൂ തുടങ്ങിയ കടകളില്‍ നിന്നും ലഭിക്കുന്ന 14 പൗണ്ട് വിലയുള്ള ചെറുകഷ്ണം പലകയുടെ യാഥാര്‍ത്ഥ വില ജോര്‍ജിന് മനസിലാകുന്നത്. മാത്രമല്ല, എത്രകാലത്തെ പരിചയം ഉണ്ടായാലും ഇംഗ്ലീഷുകാരന്‍ തനിസ്വഭാവം കാണിക്കാന്‍ വലിയ കാരണം ഒന്നും വേണ്ടായെന്ന അനുഭവം കൂടിയാണ് ജോര്‍ജ് ജോസഫ് പങ്കു വയ്ക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ചെവിത്തോണ്ടിക്കുള്ളത് തൂമ്പാക്കു പോലും കോരാന്‍ പറ്റാത്ത സ്ഥിതി.

ഏറെക്കാലത്തെ പരിചയം ഉണ്ടെങ്കിലും വീടുകള്‍ക്കിടയില്‍ മതിലില്‍ വിടവുണ്ടായപ്പോള്‍ അടയ്ക്കാന്‍ പറയുന്നതിന് പോളിനും ഉണ്ട് മതിയായ കാരണം. അയാളുടെ അരുമയായ പൂച്ചക്കുട്ടി മതിലിനുണ്ടായ ദ്വാരത്തിലൂടെ പുറത്തു പോകുമോ എന്ന ഭയമാണ് ദീര്‍ഘകാല പരിചയമുള്ള മലയാളി കുടുംബത്തെ കേസില്‍ വരെ എത്തിച്ചത്. ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം മാത്രമല്ല കോടതി ചിലവും കണക്കാക്കിയാകും വിധി പ്രസ്താവം എന്നതും ഗൗരവം ഉണ്ടാക്കുന്നു. സമാനമായ സംഭവമാണ് ബര്‍മിങ്ഹാമിന് അടുത്ത് താമസിക്കുന്ന അനിലിന് പറയാന്‍ ഉള്ളതും. അയല്‍വാസിയായ ഇംഗ്ലീഷുകാരന്റെ അതിര്‍ത്തി മുറ്റത്തെ കൂറ്റന്‍ തണല്‍മരം കടപുഴകിയാല്‍ എത്തുന്നത് നേരെ അനിലിന്റെ വീടിനു മുകളിലേക്കാണ് വന്‍കാറ്റില്‍ മരങ്ങള്‍ ചില്ലകള്‍ അടര്‍ന്നു വീഴുന്നതും യുകെയില്‍ പതിവുള്ള കാര്യമാണ്.

അടുത്ത കാലത്ത് വീശിയ കാറ്റില്‍ ഒന്നില്‍ ഈ മരം ആടിയുലയുന്നത് അനില്‍ ഉള്‍ക്കിടിലത്തോടെയാണ് കണ്ടു നിന്നത്. മരം വീണാല്‍ തന്റെ സ്വപ്നമായ വീടിനു മുകളിലേക്ക് ആയിരിക്കും എന്നതില്‍ തര്‍ക്കമില്ല. അടുത്ത ദിവസം തന്നെ വന്‍പണക്കാരനായ അയല്‍വാസിയെ കണ്ട് അനില്‍ കാര്യം വെളിപ്പെടുത്തി. എന്നാല്‍ മരം മുറിക്കാനാവശ്യമായ 500 പൗണ്ട് തന്റെ കയ്യില്‍ ഇല്ലെന്ന തൊടുന്യായമാണ് അയല്‍വാസിയായ സായിപ്പ് അനിലിനോട് ഉയര്‍ത്തിയത്. സായിപ്പ് തനി കള്ളം പറയുക ആണെന്ന് അനിലിന് ഉറപ്പായിരുന്നു. ഒടുവില്‍ ചിലവിന്റെ പാതി താനും വഹിക്കാമെന്ന് അനില്‍ പറഞ്ഞു. സായിപ്പ് വഴങ്ങാന്‍ തയ്യാറാല്ലെങ്കില്‍ മുഴുവന്‍ തുകയും ഏറ്റെടുത്തും മരം മുറിക്കാന്‍ അനില്‍ തയ്യാറായിരുന്നു. എന്നാല്‍ മടിച്ചു നിന്ന സായിപ്പിനോട് ബാക്കി കാര്യങ്ങള്‍ സോളിസിറ്റര്‍ സംസാരിച്ചോളും എന്ന് പറഞ്ഞതോടെ കാര്യങ്ങള്‍ക്കു തീരുമാനമായി.

ഈ ഘട്ടത്തില്‍ മരം മുറിക്കുള്ള പാതി തുകയുടെ ഓഫര്‍ സ്വീകരിക്കുക എന്നതായിരുന്നു സായിപ്പിന്റെ ബുദ്ധി. എത്ര പണം നല്‍കിയാലും സമാധാനത്തോടെ വീട്ടില്‍ ഇരിക്കാമല്ലോ എന്ന ചിന്തമാത്രമാണ് മരം മുറിക്കാന്‍ പണം നല്‍കുമ്പോള്‍ അനിലിന് ഉണ്ടായത്. മരം വീണ ശേഷം അയല്‍വാസിയുമായി തര്‍ക്കം ഉണ്ടാക്കുന്നതോ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഔദാര്യം നോക്കിയുള്ള കാത്തിരിപ്പും ഒക്കെ ഓര്‍ത്താണ് അനില്‍ ഒരാവശ്യവും ഇല്ലെങ്കിലും പണം ഓഫര്‍ ചെയ്തു മരം മുറിപ്പിച്ചത്. ചില സമയങ്ങളില്‍ യുക്തി സഹമായ തീരുമാനമാണ് ശരിയെന്ന തിരിച്ചറിവ് കൂടിയാണ് അനില്‍ പങ്കു വയ്ക്കുന്നത്.

മറ്റൊരു നേട്ടം ആദ്യ സംഭവത്തിലേതു പോലെ അയല്‍വാസിയുമായി നീരസം ഉണ്ടാക്കും വിധം കാര്യങ്ങള്‍ കൈവിട്ടില്ല എന്നതും അനിലിന് നേട്ടമാണ്. അയല്‍വാസിയെ പിണക്കാതിരിക്കുക എന്ന തന്ത്രമാണ് അനില്‍ പ്രയോഗിക്കുന്നത്. തന്റെ ജോലി അല്ലെങ്കില്‍ കൂടി ഇത്തരം സംഭവങ്ങളില്‍ അല്‍പം പണം പോയാലും സ്ഥായിയായ മനസമാധാനം കൂടെ നിര്‍ത്തുക എന്ന തന്ത്രമാണ് അനില്‍ ഉപദേശിക്കുന്നത്. നിവൃത്തി ഇല്ലാത്ത സാഹചര്യത്തില്‍ മാത്രം സഹായത്തിനായി സിറ്റിസണ്‍ അഡൈ്വസ് ബ്യുറോയെ സമീപിക്കുക. അയല്‍ക്കാര്‍ തമ്മില്‍ ഉള്ള ഇത്തരം വിഷയങ്ങള്‍ നേര്‍ക്ക് നേര്‍ സംസാരിച്ചു തീര്‍ക്കുന്നത് തന്നെയാണ് നല്ലതെന്നു സിറ്റിസണ്‍ സര്‍വീസ് ബ്യുറോയും പറയുന്നു. കോടതിക്കേസും തര്‍ക്കങ്ങളും കേസും ഒഴിവാക്കി സമാധാനം, പണലാഭം എന്നിവക്കായി സമവായം തന്നെയാണ് ഏറ്റവും മികച്ച പോംവഴി എന്നും ബ്യുറോ ഉപദേശം നല്‍കുന്നു.
(വാര്‍ത്തയിലെ പേരുകള്‍ സാങ്കല്‍പികം മാത്രമാണ്)
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category