ഡ്രൈവിംഗ് ടെസ്റ്റ് പാസാകാനുളള സാധ്യത 54 ശതമാനം മാത്രം; ആര്‍ഗില്‍ ആന്‍ഡ് ബുടെയില് 74 ശതമാനവും ബെല്വെഡെറെയില് 31 ശതമാനവും മാത്രം; ടെസ്റ്റ് നടത്താന്‍ പറ്റിയ ഇടങ്ങളെ അറിയാം
യുകെയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് നിങ്ങളുടെ വീടിനടുത്ത് തന്നെയുള്ള ഇടത്ത് പോകണമെന്നില്ലെന്ന് അറിയുക. രാജ്യത്ത് എല്ലായിടത്തും ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതിനുള്ള സാധ്യത ഒരു പോലെയല്ലെന്നിരിക്കെ എളുപ്പം പാസാകുന്ന ഇടത്ത് ടെസ്റ്റിന് പോകുന്നത് നന്നായിരിക്കും. രാജ്യമാകമാനം പൊതുവെ വിലയിരുത്തിയാല്‍ ലേണര്‍മാര്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതിനുള്ള ശരാശരി 54 ശതമാനം മാത്രമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണീ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ഓരോയിടത്തെയും പ്രത്യേകം വിലയിരുത്തിയാല്‍ ചിലയിടങ്ങളില്‍ ടെസ്റ്റില്‍ പങ്കെടുത്താല്‍ അനായാസം പാസാകാനാകുമെങ്കില് മറ്റ് ചിലയിടങ്ങളില്‍ ടെസ്റ്റ് പാസാകാന്‍ വളരെ പ്രയാസമാണ്.
ഉദാഹരണമായി ആര്‍ഗില്‍ ആന്‍ഡ് ബുടെയില് ഡ്രൈവിംഗ് ടെസ്റ്റ് പാസാകാനുള്ള സാധ്യത 74ശതമാനമാണെങ്കില്‍ ബെല്വെഡെറയില് ഇത് 31 ശതമാനം മാത്രമാണ്. ഡ്രൈവിംഗ് പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്താന്‍ ഏറ്റവും പറ്റിയ ഇടങ്ങളെക്കുറിച്ച് അറിയുന്നത് ഉപകാരപ്രദമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നടന്ന പ്രാക്ടിക്കല്‍ ഡ്രൈവിംഗ് ടെസ്റ്റ് ശരാശരി വിജയനിരക്കിനെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇന്‍ഷുററായ മാര്മലാഡ് നടത്തിയ പുതിയ പഠനത്തിലൂടെയാണ്.
രാജ്യത്ത് ടെസ്റ്റ് വിജയിക്കാന്‍ ഏറ്റവും അനായസമായതും പ്രയാസമേറിയതുമായ സെന്ററുകള്‍ ഈ പഠനത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തില്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ പാസ് നിരക്ക് ഉണ്ടായ പത്തിടങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കുറഞ്ഞ പാസ് നിരക്കിന്റെ കാര്യത്തില്‍ മുമ്പിലുള്ളത് കെന്റിലെ ബെല്വെഡെറെയാണ്. ഇവിടെ 31.20 ശതമാനമാണ് പാസ് നിരക്ക്. 32.13 ശതമാനം നിരക്കുമായി ലണ്ടനിലെ വാന്സ്റ്റെഡാണ് രണ്ടാം സ്ഥാനത്തുള്ളത്. 34.73 ശതമാനം നിരക്കുമായി വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ലീഡ്സ് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു.
35.03 ശതമാനം പാസ് നിരക്കുമായി ബ്രാഡ്ഫോര്‍ഡ് നാലാം സ്ഥാനത്തും ലണ്ടനിലെ ബാര്‍കിംഗ് 35.38 ശതമാനവുമായി അഞ്ചാം സ്ഥാനത്തും നിലകൊള്ളുന്നു. ലണ്ടനിലെ ബാര്‍നെറ്റ്, ബര്‍മിംഗ്ഹാം, വെഡ്നെസ്ബറി, ഹെക്ക് മോന്‍ഡ് വിക്ക്, വുഡ് ഗ്രീന്‍, എന്നിവയാണ് തുടര്‍ന്നുള്ള പത്ത് സ്ഥാനങ്ങളിലുള്പ്പെടുന്ന സ്ഥലങ്ങള്‍. ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതില്‍ ഏറ്റവും സാധ്യതയുള്ള സ്ഥലമാണ് ആര്‍ഗില്‍ ആന്‍ഡ് ബുട്ടെയിലെ കാംപ്ബെല്‍ടൗണ്‍. ഇവിടെ 73.68 ശതമാനമാണ് പാസ് നിരക്ക്. 72.13 ശതമാനവുമായ റോത്ത്സെ രണ്ടാം സ്ഥാനത്തും 70.61 ശതമാനവുമായി പിറ്റ്ലോചെറി മൂന്നാം സ്ഥാനത്തും 68.45 ശതമാനം നിരക്കുമായി ലാന്ഡ്രിന്ഡോഡ് വെല്‍സ് നാലാം സ്ഥാനത്തും 68.15 ശതമാനം നിരക്കുമായി ബല്ലാടെര് അഞ്ചാം സ്ഥാനത്തും നിലകൊള്ളുന്നു. ലെര്വിക്ക്, ലോക് ഗില്ഫെഡ്, മാല്ട്ടന്, ഓര്ക്നെ, കെന്‍ഡാല്‍ എന്നിവയാണ് തുടര്‍ന്നുള്ള പത്ത് സ്ഥാനങ്ങളില്‍ വരുന്ന ഇടങ്ങള്‍.