1 GBP = 85.80INR                       

BREAKING NEWS

ആരോഗ്യവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ പിന്നെ മറിച്ച് ഒന്നും ആലോചിക്കരുത്; ആകാശത്തു നിന്നും എടുത്തു ചാടുവാന്‍ ഇനി അവസരം ഏതാനും പേര്‍ക്കു മാത്രം

Britishmalayali
kz´wteJI³

യുകെയിലെമ്പാടു നിന്നും സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുവാനുള്ള ആഗ്രഹവുമായി നിരവധി അന്വേഷണങ്ങളാണ് എത്തുന്നത്. 16 വയസ് ആയില്ല എന്ന കാരണത്താലും പ്രായപൂര്‍ത്തിയായവര്‍ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാലും നിരവധി പേരുടെ അപേക്ഷ ആണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ടീമിന് ഒഴിവാക്കേണ്ടി വന്നത്. 30 പേരെയാണ് സ്‌കൈ ഡൈവിംഗിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇനി ഏതാനും പേര്‍ക്കു കൂടി മാത്രമാണ് അവസരം ഉള്ളത്.

തെരഞ്ഞെടുക്കപ്പെട്ടവരില്‍ ആറു പേരാണ് വിര്‍ജിന്‍ മണി ലിങ്ക് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഷെഫീല്‍ഡിലെ ആനി പാലിയത്തിനെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്‌കൈ ഡൈവിംഗിന്റെ ആവേശം ചൂടു പിടിക്കവേ, ഫണ്ട് റൈസിംഗ് ഈ രംഗത്തേക്ക് സജീവമായി ഇറങ്ങുവാനുള്ള തയ്യാറെടുപ്പിലാണ് ആനി. 500 പൗണ്ട് ശേഖരിക്കണമെന്ന ലക്ഷ്യമിട്ട് 113.75 പൗണ്ടാണ് ആനി പാലിയത്ത് ഇതുവരെ ശേഖരിച്ചത്.

താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക

സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്‍കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന്‍ നല്‍കുന്ന സെര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.

സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്‌സേഷന്‍ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്‌കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.

മാത്രമല്ല സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്‌കൈ ഡൈവിംഗ് നടത്തുക. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്‌കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.

കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category