kz´wteJI³
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍ ഫോറിന് സെക്രട്ടറി ബോറിസ് ജോണ്സന് ഒരു ചുവട് കൂടി വച്ചുവെന്ന് ഏറ്റവും പുതിയ വോട്ടെടുപ്പ് ഫലം വെളിപ്പെടുത്തുന്നു.രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ബോറിസ് തന്നെ ഒന്നാമതെത്തിയതിന് പുറമെ ഡൊമിനിക് റാബ് മത്സരത്തില്‍ നിന്നും പുറത്താവുകയും ചെയ്തു.രണ്ടാമനാകാന്‍ ജെറമി ഹണ്ടും മൈക്കല്‍ഗോവും തമ്മില്‍ മത്സരം കൊഴുക്കുകയാണ്. ഹോം സെക്രട്ടറി സാജിദ് ജാവിദ് കഷ്ടി കടന്ന് കൂടിയിട്ടേയുള്ളൂ. തെരേസ മേയുടെ പിന്‍ഗാമിയാവാന്‍ ഇനി ഈ അഞ്ച് പേര് തമ്മിലായിരിക്കും മത്സരം.
നിലവില്‍ 126 എംപിമാരുടെ വോട്ട് നേടിയാണ് ബോറിസ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ റാബിന് വെറും 30 വോട്ടുകളാണ് രണ്ടാം റൗണ്ടില്‍ ലഭിച്ചിരിക്കുന്നത്. അതായത് കഴിഞ്ഞ റൗണ്ടിലേക്കാള്‍ വെറും മൂന്നു വോട്ടുകള്‍ മാത്രമാണ് റാബിനു ലഭിച്ചിരിക്കുന്നത്. മത്സരത്തില്‍ നിന്നും പുറത്തായ റാബ് ബോറിസിനുള്ള പിന്തുണ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന് മുമ്പ് വെറും 19 വോട്ടുകള്‍ ലഭിച്ചിരുന്ന ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെക്രട്ടറി റോറി സ്റ്റിയൂവര്ട്ടിന് ഇപ്രാവശ്യം 37 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഫലത്തില്‍ താന്‍ അത്ഭുതപ്പെട്ടിരിക്കുന്നുവെന്നാണ് സ്റ്റ്യൂവര്‍ട്ട് പ്രതികരിച്ചിരിക്കുന്നത്.
ഹോം സെക്രട്ടറി സാജിദ് ജാവിദിന് 33 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹം മത്സരത്തില്‍ നിന്നും പിന്മാറുമെന്ന ഊഹാപോഹങ്ങളും ഇതിനിടെ പ്രചരിച്ചിരുന്നു. 46 വോട്ടുകള്‍ നേടിയാണ് ഫോറിന് സെക്രട്ടറി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ റൗണ്ടിലെക്കാള് മൂന്ന് വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്. മൈക്കല്‍ ഗോവ് 41 വോട്ടുകള്‍ നേടി ഹണ്ടിന് തൊട്ടു പുറകില്‍ തന്നെയുണ്ട്. ഇതിന് മുമ്പത്തെ 38 വോട്ടുകളില്‍ നിന്നും രണ്ടാം റൗണ്ടില്‍ കാര്യമായ പുരോഗതിയൊന്നും നേടാന്‍ ഗോവിന് സാധിച്ചിട്ടില്ല.
.jpg)
പലരും പ്രവചിച്ചത് പ്രകാരമുള്ള വോട്ടുകളൊന്നും ബോറിസിന് ലഭിച്ചിട്ടില്ലെങ്കിലും മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ സാധിക്കുന്നുവെന്നത് ഡൗണിംഗ് സ്ട്രീറ്റിലെത്തുന്നതിനുള്ള ബോറിസിന്റെ സാധ്യത വര്‍ധിപ്പിക്കുകയാണ്. വണ്നാഷന് ടോറികള്‍ ബോറിസിനെ പരസ്യമായി പിന്തുണയ്ക്കുമെന്നായിരുന്നു ചിലര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇവര്‍ രഹസ്യ ബാലറ്റില്‍ സ്റ്റ്യൂവര്ട്ടിനാണ് വോട്ട് ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. മുന്നിലെത്താന്‍ തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് കൊണ്ട് ബോറിസ് അധികം വൈകാതെ ട്വീറ്റ് ചെയ്തിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam