1 GBP = 85.80INR                       

BREAKING NEWS

ഒക്ടോബര്‍ 31ന് എന്ത് സംഭവിച്ചാലും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്താകുമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സന്‍; ബുര്‍ഖയെ കുറിച്ചും ഇറാനെ കുറിച്ചും പറഞ്ഞ് കുടുങ്ങി മുന്‍ വിദേശകാര്യമന്ത്രി; അടുത്ത പ്രധാനമന്ത്രിക്കായു ള്ള ബിബിസി ഡിബേറ്റ് ഇങ്ങനെ

Britishmalayali
kz´wteJI³

പ്രധാനമന്ത്രിയാകുന്നതിനുള്ള മത്സരത്തിനായി ഇന്നലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ മുന്നിലെത്തിയ മുന്‍ ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സന്‍  അതിന് ശേഷം ബിബിസി ടിവി ചര്‍ച്ചയില്‍ പങ്കെടുത്ത് വിവാദമുണ്ടാക്കി. ഒക്ടോബര്‍ 31ന് എന്ത് സംഭവിച്ചാലും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്താകുമെന്നാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് ബോറിസ് തറപ്പിച്ച് പറഞ്ഞത്. ഇതിന് പുറമെ  ബുര്‍ഖയെ കുറിച്ചും ഇറാനെ കുറിച്ചും പറഞ്ഞ് മുന്‍ വിദേശകാര്യമന്ത്രി പുലിവാല്‍ പിടിക്കുകയും ചെയ്തിരുന്നു. അടുത്ത പ്രധാനമന്ത്രിക്കായുള്ള ബിബിസി ഡിബേറ്റ് ഇത്തരത്തില്‍ സംഭവബഹുലമായിരുന്നു.

എന്ത് സംഭവിച്ചാലും ബ്രക്സിറ്റ് വൈകാന്‍ അനുവദിക്കില്ലെന്നാണ് ബോറിസ് ഉറപ്പേകിയിരിക്കുന്നത്. ഇതിന് പുറമെ ധനികര്‍ക്കുള്ള നികുതികള്‍ വെട്ടിക്കുറയ്ക്കുമെന്നും ബോറിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജെറമി ഹണ്ട്, മൈക്കല്‍ ഗോവ്, സാജിദ് ജാവിദ്, റോറി സ്റ്റിയുവര്‍ട്ട് എന്നിവരാണ് ബോറിസിന് പുറമെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരരംഗത്തുള്ളത്. എമിലി മെയ്റ്റ്ലിസ് ഹോസ്റ്റ് ചെയ്ത ചര്‍ച്ചക്കിടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ടോറി നേതാക്കള്‍ പരസ്പരം ശബ്ദമുയര്‍ത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ബോറിസ് 126 വോട്ടുകള്‍ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.

46 വോട്ടുകള്‍ നേടി ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് രണ്ടാം സ്ഥാനത്താണുള്ളത്. തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലകൊള്ളുന്ന മൈക്കല്‍ഗോവ്, ഹോം സെക്രട്ടറി സാജിദ് ജാവിദ്, റോറി സ്റ്റിയൂവര്‍ട്ട് എന്നിവരായിരുന്നു ഇന്നലത്തെ ബിബിസി ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തിരുന്നത്. താന്‍ പ്രധാനമന്ത്രിയായാല്‍ മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണം നിരോധിക്കുമെന്നും ധനികര്‍ക്കുള്ള നികുതി വെട്ടിക്കുറയ്ക്കുമെന്നുമുള്ള വിവാദ പ്രസ്താവനകളുടെ പേരില്‍ ബോറിസിനെതിരെ ഈ ചര്‍ച്ചയില്‍ കടുത്ത വിമര്‍ശനങ്ങളാണുയര്‍ന്ന് വന്നിരുന്നത്.

ബോറിസിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് മറ്റ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെല്ലാം വീറും വാശിയോടെയുമാണ് അണിനിരന്നിരിക്കുന്നത്. ഷോയുടെ കാഴ്ചക്കാര്‍ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളുമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള അവസരവുമൊരുക്കിയിരുന്നു. ഒക്ടോബര്‍ 31നകം യുകെയെ യൂറോപ്യന്‍ യൂണിയന് പുറത്തെത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ ജനത്തിനുള്ള വിശ്വാസം തീര്‍ത്തും നഷ്ടപ്പെടുമെന്നാണ് ബോറിസ് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് മുന്നറിയിപ്പേകിയിരിക്കുന്നത്.

എന്നാല്‍ യൂണിയനുമായി നല്ലൊരു ബ്രക്സിറ്റ് ഡീലുണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ അല്‍പ ദിവസം കൂടി ബ്രക്സിറ്റ് വൈകിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായമായിരുന്നു ഹണ്ടും ഗോവും ഉയര്‍ത്തിയിരുന്നത്. നോ ഡീല്‍ ബ്രക്സിറ്റ് ഒരിക്കലും സാധ്യമല്ലെന്ന് ആക്രോശിച്ച് സ്റ്റിയൂവര്‍ട്ട് തന്റെ ടൈ നീക്കം ചെയ്തിരുന്നു. തെരേസയുടെ ബ്രക്സിറ്റ് ഡീല്‍ പലവട്ടം തള്ളിയതിന്റെ പേരില്‍ അദ്ദേഹം സഹപ്രവര്‍ത്തകരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. താന്‍ രാഷ്ട്രീയത്തില്‍ വന്നത് പാവപ്പെട്ടവരെ സേവിക്കുന്നതിനാണെന്നും എന്നാല്‍ ബോറിസ് ശ്രമിക്കുന്നത് ധനികര്‍ക്ക് പത്ത് ബില്യണ്‍പൗണ്ടിന്റെ നികുതി വെട്ടിക്കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ഗോവ് ആരോപിച്ചത്. മുഖാവരണമിട്ട മുസ്ലീം സ്ത്രീകളെ ലെറ്റര്‍ ബോക്സെന്ന് വിളിച്ചുള്ള ബോറിസിന്റെ മുന്‍ പരാമര്‍ശം ചര്‍ച്ചയില്‍ കടുത്ത വിമര്‍ശനത്തിനാണ് വഴിയൊരുക്കിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category