1 GBP = 85.80INR                       

BREAKING NEWS

കേയ്റ്റും വില്യവും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ഇടിച്ച് 83കാരി ഗുരുതരാവസ്ഥയില്‍; കൊട്ടാര വാഹനങ്ങള്‍ ഇടിച്ച് പരുക്കേല്‍ക്കുന്നവരുടെ എണ്ണം പെരുകിയതോടെ പ്രത്യേക അന്വേഷണവുമായി സര്‍ക്കാര്‍

Britishmalayali
kz´wteJI³

വില്യം രാജകുമാരനെയും ഭാര്യ കേയ്റ്റിനെയും അകമ്പടി സേവിച്ചിരുന്ന ഔദ്യോഗിക വാഹനവ്യൂഹം ഇടിച്ച് പരുക്കേറ്റ 83കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. തിങ്കളാഴ്ച ലണ്ടനില്‍ നിന്നും വിന്‍ഡ്സര്‍ കാസിലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി വില്യവും കേയ്റ്റും പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വില്യമിനെ അനുഗമിച്ചിരുന്ന പോലീസ് മോട്ടോര്‍സൈക്കിള്‍ ഔട്ട്റൈഡേര്‍സിന്റെ അഡ്വാന്‍സ്ഡ് പാര്‍ട്ടികളിലൊന്നാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. കൊട്ടാരവാഹനങ്ങള്‍ ഇടിച്ച് ഇത്തരത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം പെരുകിയതോടെ ഇതിനെ കുറിച്ച് പ്രത്യേക അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ അപ്പര്‍ റിച്ച്മണ്ട് റോഡിലാണ് അപകടം നടന്നത്. പരുക്കേറ്റ് ലണ്ടനിലെ ആശുപത്രിയില്‍ കഴിയുന്ന വൃദ്ധ ഐറിനെ മേയര്‍ എന്നാണ് അറിയപ്പെടുന്നത്. വാഹനം ഇവരെ തട്ടിയിട്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഈ സ്ത്രീ റോഡില്‍ വീണ് കിടക്കുകയായിരുന്നുവെന്നും പാരാമെഡിക്സ് അവരെ ശുശ്രൂഷിച്ചുവെന്നും സമീപത്ത് പോലീസ് മോട്ടോര്‍ സൈക്കിള്‍ ഉണ്ടായിരുന്നുവെന്നും ഐറിനെയുടെ അയല്‍വാസികളിലൊരാള്‍ വെളിപ്പെടുത്തുന്നു. സംഭവത്തില്‍ കടുത്ത ദുഃഖവും പശ്ചാത്താപവും കേയ്റ്റിന്റെയും വില്യമിന്റെയും വക്താവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഐറിനെക്ക് സമ്മതമാണെങ്കില്‍ തങ്ങള്‍ അവരെ ചെന്ന് കാണുമെന്നാണ് വില്യവും കേയ്റ്റും വ്യക്തമാക്കിയത്. തന്റെ അമ്മയ്ക്ക് നിരവധി പരുക്കുകള്‍ പറ്റിയിട്ടുണ്ടെന്നാണ് മകള്‍ ഫിയോന വെളിപ്പെടുത്തുന്നത്. ലണ്ടനിലെ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധയുടെ നില ഗുരുതരമാണെങ്കിലും അനുനിമിഷം വഷളാകുന്ന അവസ്ഥയിലല്ലെന്നാണ് ഇന്റിപെന്റന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് വെളിപ്പെടുത്തുന്നത്. വിന്‍ഡ്സര്‍ കാസിലില്‍ വച്ച് നടന്ന ഓര്‍ഡര്‍ ഓഫ് ദി ഗ്രേറ്റര്‍ സെറിമണിയില്‍ പങ്കെടുക്കാന്‍ കേയ്റ്റും വില്യവും പോകുന്നതിനിടെയാണ് അപകടം നടന്നത്.

രണ്ട് ലാന്‍ഡ് റോവര്‍ ഡിസ്‌കവറി വാഹനങ്ങളും സായുധ പോലീസും അടങ്ങുന്നതായിരുന്നു വില്യമിന്റെ വാഹനവ്യൂഹം. രണ്ട് കാറുകളുടെയും മുമ്പിലും പുറകിലുമായി മോട്ടോര്‍ ബൈക്ക് ഔട്ട്റൈഡേര്‍സ് സുരക്ഷയൊരുക്കിയായിരുന്നു ഈ സംഘം സഞ്ചരിച്ചത്. വില്യമിന് പോകുന്നതിനായി മറ്റു വാഹനങ്ങളെ ഒതുക്കിയിരുന്നതും മോട്ടോര്‍ബൈക്ക് ഔട്ട്റൈഡര്‍മാരായിരുന്നു. വൃദ്ധയെ വാഹനം തട്ടിയിരുന്നോ എന്ന കാര്യവും മറ്റു വിശദാംശങ്ങളും പോലീസ് വാച്ച് ഡോഗ് അന്വേഷിക്കുന്നതായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category