1 GBP = 91.30 INR                       

BREAKING NEWS

തുണിയുരിഞ്ഞ് തെരുവില്‍ ഇറങ്ങിയും വെടിക്കെട്ട് നടത്തിയും മദ്യപിച്ച് ആറാടിയും അവര്‍ ആഘോഷം തുടങ്ങി; ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില്‍ ഒന്നായ കേംബ്രിഡ്ജിലെ കുട്ടികള്‍ പരീക്ഷാക്കാലം അവസാനിച്ചത് ആഘോഷിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

കേംബ്രിഡ്ജിലെ പരീക്ഷാക്കാലത്തിന്റെ അവസാനത്തോടെ അരങ്ങേറുന്ന പ്രശസ്തമായ ആഘോഷപരിപാടിയായ മേയ് ബോള്‍ തിങ്കളാഴ്ച അരങ്ങേറി.  പരീക്ഷയില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചത് മതിമറന്ന് ആഘോഷിക്കുന്നതിനായി വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ആഘോഷപരിപാടിയുടെ ഭാഗമായി തുണിയുരിഞ്ഞ് തെരുവില്‍ ഇറങ്ങിയും വെടിക്കെട്ട് നടത്തിയും  അരങ്ങ് തകര്‍ത്തിരുന്നു.  ഇതിന് പുറമെ തെരുവുകളിലും മറ്റും സ്റ്റുഡന്റ്സ് മദ്യപിച്ച് മദോന്മത്താരായി ആറാടുകയും ചെയ്തിരുന്നു. ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളില്‍ ഒന്നായ കേംബ്രിഡ്ജിലെ കുട്ടികള്‍ പരീക്ഷാക്കാലം അവസാനിച്ചത് ആഘോഷിച്ചത് ഇത്തരത്തിലാണ്. 

തിങ്കളാഴ്ചത്തെ പരിപാടിയുടെ ഡബിള്‍ ടിക്കറ്റിന് വിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയത് 345 പൗണ്ടെങ്കിലും നല്‍കേണ്ടി വന്നിരുന്നു. പരിപാടിയുടെ ഭാഗമായി ആഢംബര പൂര്‍ണമായ ഫൈവ് കോഴ്സ് ഫീസ്റ്റും വൈന്‍ അല്ലെങ്കില്‍ ഷാംപെയിന്‍ എന്നിവ ട്രിനിറ്റി കോളജിലെ റിസപ്ഷനില്‍ വച്ച് ലഭ്യമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് പ്രയോഗവും അരങ്ങേറിയിരുന്നു. പരിപാടി കൊഴുപ്പിക്കുന്നതിനായി കൊമേഡിയന്‍മാരും ക്ലാസിക്കല്‍, ജാസ് മ്യൂസീഷ്യന്‍മാരും രംഗത്തെത്തിയിരുന്നു. സംഗീതപരിപാടി അവസാനിച്ചതിന് ശേഷം നിരവധി പേര്‍ കാം നദിക്കരയില്‍ റിലാക്സ് ചെയ്തിരിക്കുന്നത് കാണാമായിരുന്നു.

മറ്റ് ചിലര്‍ പുലര്‍ച്ച വരെയുള്ള മദ്യോത്സവത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ വെയിലുദിച്ചതിന് ശേഷമായിരുന്നു  ലഹരി വിടാതെ തങ്ങളുടെ വീടുകളിലേക്ക് പോയിരുന്നത്. പരീക്ഷ അവസാനിച്ചത് ആഘോഷിക്കാന്‍ എന്തും കാട്ടിക്കൂട്ടാന്‍ തയ്യാറായിട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങിയിരുന്നത്.
ഇതിന്റെ ഭാഗമായി നിരവധി പേര്‍ തുണിയുരിഞ്ഞ് നദിയിലേക്ക് ചാടുന്നതും കാണാമായിരുന്നു. ഈ വര്‍ഷം മദ്യപിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ മദ്യത്തിന്റെ ലഹരിയില്‍ കാലിടറി റോഡില്‍ വരെ വീണ് കിടക്കുന്നുണ്ടായിരുന്നു. 

നദിയിലെ തോണികളിലേറി പരസ്പരം ചുംബിച്ച് ആസ്വദിക്കുന്നവരെയും മറ്റ് പലവിധ വിനോദങ്ങളിലേര്‍പ്പെടുന്നവരെയും കാണാമായിരുന്നു.നിരവധ യുവതികള്‍ തങ്ങളുടെ ചെരുപ്പുകള്‍ അഴിച്ച് കണ്ണിന് മേല്‍ വച്ച് സൂര്യപ്രകാശം മറയ്ക്കുന്നത് കൗതുകരമായ കാഴ്ചയായിരുന്നു. യുവാക്കള്‍ ടൈകള്‍ അഴിച്ച് മാറ്റുകയും ഷര്‍ട്ട് ഊരിയെറിഞ്ഞ് സ്വാതന്ത്ര്യമാസ്വദിക്കുകയും ചെയ്തിരുന്നു.
കേബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇവന്റാണ് മേയ് ബോള്‍. ഇതിന്റെ ഭാഗമായി  ചെലവേറിയ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്യാറുള്ളത്. ബലൂണ്‍ റൈഡുകളും ആര്‍ട്ടിഫിഷ്യല്‍ കനാലുകളിലൂടെയുള്ള യാത്രകളും വരെ മേയ് ബോളിന്റെ ഭാഗമായി തയ്യാറാക്കിയിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category