1 GBP = 92.60 INR                       

BREAKING NEWS

അഞ്ചാം തവണയും മികച്ച എയര്‍വേസായി ഖത്തര്‍ എയര്‍വേസ്; എമിറേറ്റ്സിന് അഞ്ചാം സ്ഥാനം മാത്രം; എയര്‍ ഇന്ത്യ പിക്ചറില്‍ ഇല്ല; മികച്ച എയര്‍ഹോസ്റ്റസുമാര്‍ സിംഗപ്പൂര്‍ എയര്‍ലൈനിന്റേത്; മിതമായ നിരക്കും സൗകര്യപ്രദമായ സീറ്റുകളും മികച്ച സര്‍വീസുമായി ഖത്തര്‍ കൈയടി നേടുമ്പോള്‍ മലയാളികള്‍ക്കും ആവേശം

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനിനുളള പുരസ്‌കാരമായ ഓസ്‌കാര്‍ ഓഫ് ഏവിയേഷന്‍ എന്നറിയപ്പെടുന്ന സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് ഖത്തര്‍ എയര്‍വേസിന് ലഭിച്ചു. തുടര്‍ച്ചയായി ഇത് അഞ്ചാം വട്ടമാണ് ഖത്തര്‍ എയര്‍വേസിനെ തേടി ഈ പുരസ്‌കാരം എത്തിയിരിക്കുന്നത്. അവാര്‍ഡ് നിര്‍ണയത്തില്‍ എമിറേറ്റ്സിന് അഞ്ചാം സ്ഥാനം മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമെന്ന് ഉയര്‍ത്തിക്കാട്ടപ്പെടുന്ന സ്വന്തം എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഇന്ത്യ പിക്ചറിലേ ഇല്ലാത്ത അവസ്ഥയാണുള്ളത്. മികച്ച എയര്‍ഹോസ്റ്റസുമാര്‍ സിംഗപ്പൂര്‍ എയര്‍ലൈനിന്റേതാണ്. മിതമായ നിരക്കും സൗകര്യപ്രദമായ സീറ്റുകളും മികച്ച സര്‍വീസുമായി ഖത്തര്‍ കൈയടി നേടുമ്പോള്‍ മലയാളികള്‍ക്കും ആവേശമേറെയാണ്.


ലോകമെമ്പാടുമുള്ള മിക്ക പ്രവാസി മലയാളികളും യാത്ര ചെയ്യുന്നതിന് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത് ഖത്തര്‍ എയര്‍വേസിനെയാണെന്നതിനാല്‍ ഈ പുരസ്‌കാരത്തെ നിര്‍ണായകമായിട്ടാണ് മലയാളികള്‍ കണക്കാക്കുന്നത്. ഖത്തറിലെ ദോഹ കേന്ദ്രീകരിച്ചാണ് ഖത്തര്‍ എയര്‍വേസ് ഓപ്പറേറ്റ് ചെയ്യുന്നത്. ദോഹ വഴിയാണ് യൂറോപ്പ് , അമേരിക്ക , ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലേക്ക് പോകുന്നതെന്നതിനാല്‍ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഖത്തര്‍ എയര്‍വേസ് ഏറെ നിര്‍ണാകമായ സര്‍വീസാണ്. ദോഹയില്‍ നിന്നും മേല്‍പ്പറഞ്ഞ ഡെസ്റ്റിനേഷനുകളിലേക്ക് ഏറെ കണക്ഷന്‍ ഫ്ലൈറ്റുകളാണുള്ളത്. 

ഈ വര്‍ഷത്തെ സ്‌കൈട്രാക്സ് അവാര്‍ഡുകള്‍ പാരീസ് എയര്‍ഷോയില്‍ വച്ചായിരിക്കും സമ്മാനിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും നല്ല കാരിയറായി എയര്‍കാനഡയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച എയര്‍ലൈനായത് ക്വാന്റാസാണ്. ഏറ്റവും മികച്ച കാബിന്‍ ക്രൂവിനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത് സിംഗപ്പൂര്‍ എയര്‍ലൈന്‍സിനാണ്.  ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ എയര്‍ലൈനിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനമാണ് ഈസി ജെറ്റ് നേടിയിരിക്കുന്നത്. ഇതിന് പുറമെ യൂറോപ്പിലെ ഏറ്റവും ചെലവ് കുറഞ്ഞ സര്‍വീസുമാണിത്.  ബെസ്റ്റ് പ്രീമിയം എക്കണോമിയില്‍ ഒന്നാം സ്ഥാനത്തെത്തിയത് വെര്‍ജിന്‍ അറ്റ്ലാന്റിക്കാണ്. 

ഇതിന് മുമ്പ് 2011, 2012, 2015, 2017 എന്നീ വര്‍ഷങ്ങളിലായിരുന്നു ഖത്തര്‍ എയര്‍വേസ് മികച്ച എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത. ഇതിന് പുറമെ മിഡില്‍  ഈസ്റ്റിലെ ഏറ്റവും മികച്ച കാരിയര്‍ എന്ന പുരസ്‌കാരം തുടര്‍ച്ചയായി മൂന്നാം വട്ടവും ഖത്തര്‍എയര്‍വേസിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, കാബിന്‍, ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സീറ്റുകള്‍ തുടങ്ങിയവയുടെ കാര്യത്തിലും ഖത്തര്‍ എയര്‍വേസാണ് മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം സിംഗപ്പൂര്‍ എയര്‍ലൈന്‍സായിരുന്നു ഒന്നാം സ്ഥാനത്തെത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം അവര്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. മൂന്നാം സ്ഥാനത്ത് എഎന്‍എ ആള്‍ നിപ്പോണ്‍ എയര്‍വേസ്, കാത്തെ പസിഫിക്ക്, എമിറേറ്റ്സ്, ഇവ എയര്‍, ഹൈന എയര്‍ലൈന്‍സ്, ക്വാന്റാസ് എയര്‍വേസ്, ലുഫ്താന്‍സ്, തായ് എയര്‍വേസ് എന്നിവയാണ് നിലകൊള്ളുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category