1 GBP = 91.30 INR                       

BREAKING NEWS

കണ്ടാല്‍ അന്യഗ്രഹത്തില്‍ നിന്നും എത്തിയതാണെന്ന് തോന്നും; മൂന്ന് സെക്കന്‍ഡ് കൊണ്ട് 60 മൈല്‍ വേഗത്തിലേക്ക് കുതിക്കും; വില 15 കോടി രൂപ... അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിലൂടെ റിലീസിംഗ്; ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഏറ്റവും പുതിയ കാര്‍ വാഹനപ്രേമികള്‍ക്ക് വിസ്മയം ആകുമ്പോള്‍

Britishmalayali
kz´wteJI³

വാഹനപ്രേമികള്‍ക്ക് എന്നും ഹരം പകരുന്ന ബ്രാന്‍ഡായ ആസ്റ്റണ്‍ മാര്‍ട്ടിനില്‍ നിന്നും പുതിയ കാര്‍ വരുന്നു. വാല്‍ഹല്ലാ എന്നാണ് ഇതിന്റെ പേര്. 1.5 മില്യണ്‍ പൗണ്ട് അഥവാ 15 കോടി രൂപ വില വരുന്നതും മണിക്കൂറില്‍ 200 മൈല്‍ വേഗതയില്‍ ഓടാന്‍ ശേഷിയുള്ളതുമായ കാറാണ് ബ്രിട്ടീഷ് കമ്പനി പുറത്തിറക്കാന്‍ പോകുന്നത്. വളരെ വ്യത്യസ്തമായ ഡിസൈനിലുള്ള ഈ കാര്‍ കണ്ടാല്‍ അന്യഗ്രഹത്തില്‍ നിന്നും എത്തിയതാണെന്നാണ് തോന്നുക. മൂന്ന് സെക്കന്‍ഡ് കൊണ്ട് 60 മൈല്‍ വേഗത്തിലേക്ക് കുതിക്കാനും ഇതിന് സാധിക്കും. വില 15 കോടി രൂപ... അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് കാര്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. ഇത്തരത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഏറ്റവും പുതിയ കാര്‍ വാഹനപ്രേമികള്‍ക്ക് വിസ്മയം ആകാന്‍ പോവുകയാണ്.

ഡാനിയേല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ടായി വേഷമിടുന്ന 007 എന്ന ചിത്രത്തിലൂടെയായിരിക്കും കാര്‍ പുറത്ത് വരുന്നത്.ഈ മോഡലിന് പുറമെ മറ്റ് രണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍ ക്ലാസിക് മോഡലുകള്‍ കൂടി പുറത്ത് വരുന്നുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ പേരുകള്‍ ഈ ആഴ്ച സ്ഥിരീകരിക്കുന്നതായിരിക്കും. വാല്‍ഹല്ലാ എന്ന കാര്‍ ഇത് വരെ എഎം-ആര്‍ബി 003 എന്ന കോഡ് നെയിമിലായിരുന്നു ഇതു വരെ അറിയപ്പെട്ടിരുന്നത്. മിക്ക ബോണ്ട് സിനികളിലും കാണുന്ന തരത്തിലുള്ള ബോഡിയാണ് പുതിയ കാറിനുള്ളത്. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ തങ്ങളുടെ ഏറ്റവും പവര്‍ഫുളായ കാറുകള്‍ക്ക് വിയില്‍ തുടങ്ങുന്ന പേരാണ് നല്‍കി വരുന്നത്. പുതിയ കാറിന്റെ കാര്യത്തിലും കമ്പനി ആ രീതി പിന്തുടര്‍ന്നിരിക്കുകയാണ്. 

ഇതിന് മുമ്പത്തെ ബോണ്ട് സിനിമയയായ സ്പെക്രെയില്‍ ഉപയോഗിച്ചിരുന്ന ആസ്റ്റന്‍ മാര്‍ട്ടിന്‍ ഡിബി10ന് പകരമായിട്ടാണ് പുതിയ മോഡല്‍ രംഗത്തെത്തുന്നത്. എഫ് 1 റേസ് - ഓറിയന്റഡ് റെഡ് ബുള്‍ അഡ്വാന്‍സ്ഡ് ടെക്നോളജീസുമായി സഹകരിച്ചാണ് പുതിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാല്‍ഹല്ലാ മിഡ് എന്‍ജിന്‍ഡ് ഹൈപ്പര്‍ കാര്‍ വികസിപ്പിച്ചിരിക്കുന്നത്. പുതിയ കാറിന് പവറേകുന്നത് പുതിയതും പ്രത്യേകം വികസിപ്പിച്ചതുമായ ടര്‍ബോചാര്‍ജ്ഡ് വി 6 പെട്രോള്‍ എന്‍ജിനാണ്. ഇതിന് 3.0 ലിറ്റര്‍ യൂണിറ്റുണ്ട്. ഇതിനെ ഒരു ബാറ്ററി ഇലക്ട്രിക് ഹൈബ്രിഡ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. 

1000 ബിഎച്ച്പി വികസിക്കിപ്പിക്കാന്‍ ശേഷിയുള്ള ഈ കാറിന് 10 ഫോര്‍ഡ് ഫിയസ്റ്റകളുടെ അത്ര ശേഷിയുണ്ട്. ആസ്റ്റണ്‍ മാര്‍ട്ടിന്റെ പുതിയ ഹൈബ്രിഡ് വി6 എന്‍ജിന്‍ ലഭിക്കുന്ന ആദ്യ കാര്‍ എന്ന പ്രത്യേകത ഇതിനുണ്ട്. കമ്പനിയുടെ വാല്‍കൈരെ, വാല്‍കൈരെ എഎംപി പ്രോ എന്നീ മോഡലുകളെ പിന്തുടര്‍ന്നാണ് പുതിയ വാല്‍ഹല്ലാ എത്തുന്നത്. ഡ്രൈവര്‍ക്കും യാത്രക്കാരനും ഇടയില്‍ കൂടുതല്‍ സ്ഥലമുണ്ടാക്കുന്നതിനായി സെന്റര്‍ കണ്‍സോള്‍ വിസ്തൃതമാക്കിയിട്ടുണ്ട്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category