kz´wteJI³
വിനോദത്തിന് വേണ്ടിയുള്ള വെറുമൊരു സോഷ്യല്‍ മീഡിയ എന്ന പരിധി മറി കടന്ന് ഫേസ്ബുക്ക് വളര്‍ന്ന് വളര്‍ന്ന് നിത്യജീവിതത്തിലെ അനിവാര്യമായ സംഗതിയായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലിബ്ര എന്ന പേരിലുള്ള വിവാദമായ ക്രൈപ്റ്റോ കറന്‍സിയാണ് ഫേസ്ബുക്ക് വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ കറന്‍സി ദുരുപയോഗത്തിനും ചൂഷണത്തിനും വിധേയമായേക്കാമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ ഉയര്‍ത്തിയിട്ടുമുണ്ട്.
ജനീവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്റിറ്റിയായ ലിബ്ര അസോസിയേഷനുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഇവരായിരിക്കും പുതിയ ഡിജിറ്റല്‍ കോയിന്റെ ഭരണനിര്‍വഹണം നിര്‍വഹിക്കുന്നത്. ഇതിനായി ഫേസ്ബുക്ക് കാലിബ്ര എന്ന സബ്സിഡിയറിയും തയ്യാറാക്കിയിട്ടുണ്ട്. ലിബ്ര സേവ് ചെയ്യുന്നതിനും അയക്കുന്നതിനുമുള്ള ഡിജിറ്റല്‍ വാലറ്റാണിത് വാഗ്ദാനം ചെയ്യുന്നത്. കാലിബ്രയെ ഫേസ്ബുക്കിന്റെ മെസേജിംഗ് പ്ലാറ്റ്ഫോമുകളായ മെസഞ്ചര്‍, വാട്സാപ്പ് എന്നിവയുമായി ബന്ധപ്പെടുത്തും.
ഇവ നിലവില്‍ തന്നെ മില്യണ്‍ കണക്കിന് പേര് ഉപയോഗിക്കുന്നതിനാല്പുതിയ കറന്‍സിക്ക് വ്യാപകമായ പ്രചാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് എന്നതിനുപരിയായി വികസിക്കുന്നതിന് ഫേസ്ബുക്ക് നടത്തുന്ന ഏറ്റവും ഒടുവിലത്തെ നീക്കമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇ കോമേഴ്സ്, ഗ്ലോബല്‍ പേമെന്റ്സ് എന്നിയവിലേക്ക് ഫേസ്ബുക്ക് ചുവട് വയ്ക്കാന്‍ പോവുകയാണ്.
കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയായ മെന്‍ലോ പാര്‍ക്ക് ലിബ്രയെ കടുത്ത രീതിയില്‍ പിന്തുണച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ലിബ്രയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇതിനിടെ ശക്തമാകുന്നുമുണ്ട്.പുതിയ കറന്‍സിയിലൂടെ ലോകമാകമാനമുള്ള പ്രശസ്ത കണ്‍സ്യൂമര്‍മാര്‍ക്കും ബിസിനസുകള്‍ക്കും അനായാസം ട്രാന്സാക്ഷന് നിര്വഹിക്കാനാവുന്നതിന് പുറമെ ബാങ്ക് അക്കൗണ്ടുകളില്ലാത്തവര്‍ക്ക് ഇതാദ്യമായി ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ ലഭ്യമാകുന്നതിനും ഇത് വഴിയൊരുക്കുമെന്നാണ് ഫേസ്ബുക്ക് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. റോമന്‍ ഭാര മാനദണ്ഡത്തില്‍ നിന്നാണ് ലിബ്ര എന്ന പേര് ഇതിനായി ഫേസ്ബുക്ക് സ്വീകരിച്ചിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam