1 GBP = 88.30 INR                       

BREAKING NEWS

രണ്ടര മുതല്‍ നാലര ലക്ഷം വരെ വില; വിവാഹം കഴിക്കാന്‍ താത്പ്പര്യമില്ലാത്തവരും പങ്കാളികള്‍ മരിച്ചു പോയവരും ആശ്വാസം കണ്ടെത്തുന്നത് സെക്സ് ഡോളുകളില്‍; സുരക്ഷിതമായ ലൈംഗികതയ്ക്ക് വേണ്ടിയും ആശ്രയിക്കുന്നവര്‍ ഏറെ; വ്യത്യസ്ത ബിസിനസില്‍ തിളങ്ങി 35കാരിയായ വീട്ടമ്മ

Britishmalayali
kz´wteJI³

യുവാക്കള്‍ മുതല്‍ പ്രായമേറിയവര്‍ വരെ ഇന്ന് ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കായി വ്യാപകമായി ആശ്രയിക്കുന്നത് സെക്സ് ഡോളുകളെയാണ്. പശ്ചാത്യ രാജ്യങ്ങളില്‍ സാധാരണമാകുന്ന രീതിക്ക് ഇന്ത്യയിലും ആവശ്യക്കാരുണ്ട്. വിവാഹം കഴിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തവരും പങ്കാളി മരിച്ചുപോയവരും ഡോളുകളെ ആശ്രയിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് ഏകാന്തത മാറ്റാനായി സെക്‌സ് ഡോളുകളെ നിര്‍മ്മിച്ചു നല്‍കുകയാണ് ജെഡ് സ്റ്റാന്‍ലി എന്ന 35 കാരി. ഇംഗ്ലണ്ടിലെ വെര്‍സറ്റ്‌ഷെയറിലാണ് ജെഡ് സ്റ്റാന്‍ലി തന്റെ സെക്‌സ് ഡോള്‍ ബിസിനസ് നടത്തുന്നത്.

പലരും തങ്ങളുടെ മരിച്ചുപോയ പങ്കാളിക്ക് സമാനമായ ഡോളുകള്‍ നിര്‍മ്മിക്കാനുള്ള ഓഡറാണ് നല്‍കുന്നത്. ഏകാന്തതയ്ക്ക് പരിഹാരം കണ്ടെത്താനും ആശ്വാസവും സന്തോഷവും ലഭിക്കാനും വേണ്ടിയാണ് പലരും സെക്‌സ് ഡോളുകളിലേയ്ക്ക് ആകൃഷ്ടരാകുന്നത് എന്ന് ഇവര്‍ പറയുന്നു. 2018 ലാണ് ജെഡ് സ്റ്റാന്‍ലി ഈ കമ്പനി തുടങ്ങിയത്. രണ്ടര ലക്ഷം രൂപ മുതല്‍ നാലര ലക്ഷം രൂപ വരെയാണ് ഒരു ഡോളിന്റെ വില.

ചിലര്‍ സുരക്ഷിതമായ ലൈംഗികത്ക്ക് വേണ്ടിയും സെക്‌സ് ഡോളുകളെ ആശ്രയിക്കാറുണ്ട് എന്ന ഇവര്‍ പറയുന്നു. ബിസിനസ് ലക്ഷ്യത്തോടെയാണ് താന്‍ സെക്‌സ് ഡോളുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത് എന്ന് നാലു കുട്ടികളുടെ അമ്മ കൂടിയായ ജെഡ് പറയുന്നു. ഇത്തരത്തില്‍ ഡോളുകളെ നിര്‍മ്മിക്കുക എന്നത് ഏറെ സമയം വേണ്ടി വരുന്ന ജോലിയാണെന്നും തങ്ങള്‍ നിര്‍മ്മികുന്ന ഈ ഡോളുകള്‍ക്ക് പെട്ടന്ന് കേടുപാടുകള്‍ സംഭവിക്കില്ല എന്നും ജെഡ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category