1 GBP = 91.30 INR                       

BREAKING NEWS

ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാന്‍ ശ്രമിച്ചു; പട്ടാള അട്ടിമറിയില്‍ വീണു: മുഹമ്മദ് മുര്‍സിയുടെ മുല്ലപ്പൂ വിപ്ലവാനന്തര ജീവിതം അട്ടിമറികളാല്‍ കലുഷിതം; ബ്രദര്‍ഹുഡ് നേതാവിന് കെയ്റോയില്‍ അന്ത്യ വിശ്രമം; രോഷം ആളികത്തുന്നു; മരണത്തില്‍ സംശയം പ്രകടിപ്പിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍

Britishmalayali
kz´wteJI³

ന്തരിച്ച ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് തലസ്ഥാനനഗരിയായ കയ്‌റോയില്‍ അന്ത്യവിശ്രമം. കിഴക്കന്‍ കയ്റോയിലെ മെദിനാത് നാസരില്‍ കുടുംബാഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. തിങ്കളാഴ്ച വിചാരണയ്ക്കിടെ കോടതിമുറിയില്‍ കുഴഞ്ഞുവീണ മുര്‍സി ആശുപത്രിയിലാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ടുചെയ്തു. വിചാരണവേളയില്‍ മുര്‍സി വളരെ അവശനായിരുന്നു. എന്നാല്‍, ശരീരത്തില്‍ പ്രകടമായ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.മുര്‍സിയുടെ അടുത്ത അനുയായിയായ തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍, ഫലസ്തീനിലെ ഹമാസ് സംഘടന നേതാക്കള്‍, ഇറാന്‍ വിദേശകാര്യവക്താവ് അബ്ബാസ് മൗസവി എന്നിവര്‍ മരണത്തില്‍ അനുശോചനമറിയിച്ചു.


ഈജിപ്തിന്റെ ജനാധിപത്യ മുഖമാകുമെന്ന് തോന്നിപ്പിച്ച നേതാവായിരുന്നു മുഹമ്മദ് മുര്‍സി. 60 വര്‍ഷം നീണ്ട ഏകാധിപത്യത്തിനൊടുവില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ 2012 ജൂലൈ 25-നാണ് മുര്‍സി ഈജിപ്തിന്റെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. 2011-ലെ മുല്ലപ്പൂ വിപ്ലവാനന്തരം പശ്ചിമേഷ്യയില്‍ അധികാരത്തിലെത്തിയ ജനാധിപത്യ സര്‍ക്കാരുകളിലൊന്നിന്റെ ആദ്യത്തെ അമരക്കാരന്‍. എന്നാല്‍ ജനാധിപത്യത്തിന്റെ കാവലാളായി അധികകാലം തുടരാന്‍ മുര്‍സിക്ക് കഴിഞ്ഞില്ല. 2013 ജൂലൈയില്‍ ഈജിപ്തില്‍ ജനകീയ പ്രക്ഷോഭം അരങ്ങേറി. കെയ്റോയിലെ തെരുവുകള്‍ മുര്‍സി വിരുദ്ധരെക്കൊണ്ട് നിറഞ്ഞു. തുടര്‍ന്നുണ്ടായ പട്ടാള അട്ടിമറിയില്‍ അദ്ദേഹത്തെ അധികാരഭ്രഷ്ടനാക്കി. ദിവസങ്ങള്‍ കഴിഞ്ഞ് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചുവെന്നതായിരുന്നു മുര്‍സിക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളില്‍ ഒന്ന്. ഹമാസുമായി ചേര്‍ന്ന് ഈജിപ്തിലെ പ്രക്ഷോഭകാരികള്‍ക്കെതിരെ ഗൂഢാലോചന നടത്തിയ കേസിലാണ് തിങ്കളാഴ്ച മുര്‍സിയെ കോടതിയില്‍ ഹാജരാക്കിയത്. 2012ല്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തിനു പുറത്തു നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ പീഡിപ്പിച്ചുവെന്ന കേസില്‍ അദ്ദേഹത്തെ 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഖത്തറിന് ഔദ്യോഗിക രഹസ്യങ്ങള്‍ കൈമാറിയെന്ന കേസില്‍ 2016-ല്‍ 25 വര്‍ഷത്തേക്കും പിന്നീട് ജുഡീഷ്യറിയെ അപമാനിച്ചെന്ന കേസില്‍ മൂന്നു വര്‍ഷത്തേക്കും ശിക്ഷിച്ചിരുന്നു. ദക്ഷിണ കെയ്റോ കുപ്രസിദ്ധമായ തോറ ജയിലിലാണ് അദ്ദേഹത്തെ ഏകാന്തതടവിലാക്കിയത്.

മുര്‍സിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകളും ബ്രദര്‍ഹുഡും രംഗത്തെത്തി. മുര്‍സിയെ അല്‍സിസി ഭരണകൂടം ഗൂഢാലോചന നടത്തി പതിയെപ്പതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയവിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി ആരോപിച്ചു.

ജയിലില്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും അദ്ദേഹത്തിനു നല്‍കിയിരുന്നില്ലെന്നു മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമണ്‍ റൈറ്റ്സ് വാച്ചും പറഞ്ഞു. വളരെ മോശമായ ഭക്ഷണമാണു നല്‍കിയത്. ഏകാന്തതടവിലാണ് പാര്‍പ്പിച്ചത്. ചികിത്സ ലഭ്യമാക്കിയിരുന്നില്ല. ജയിലില്‍ അദ്ദേഹം കഴിഞ്ഞ സാഹചര്യത്തെക്കുറിച്ച് സുതാര്യ അന്വേഷണം വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. 2018 സെപ്റ്റംബറിലാണ് മുര്‍സി കുടുംബാംഗങ്ങളെ ഏറ്റവുമൊടുവില്‍ കാണുന്നത്.

ഹുസ്നി മുബാറക്കിനെ വീഴ്ത്തി തുടക്കം
ഹുസ്നി മുബാറക്കിന്റെ 30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിനായിരുന്നു മുര്‍സി അവസാനം കുറിച്ചത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ കക്ഷിയായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവായിരുന്നു അദ്ദേഹം. യഥാര്‍ത്ഥത്തില്‍ മുര്‍സിയായിരുന്നില്ല അന്ന് പ്രസിഡണ്ടാവേണ്ടിയിരുന്നത്, ഖൈറത്ത് അല്‍-ഷാതിയെന്ന ബ്രദര്‍ഹുഡിന്റെ സമുന്നതനായ നേതാവായിരുന്നു. ഷാതിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതോടെയാണ് മുര്‍സിക്ക് നറുക്ക് വീണത്. മുന്‍ പ്രധാനമന്ത്രി അഹമ്മദ് ഷാഫിക്കിനെ 51.7% വോട്ടിന് പരാജയപ്പെടുത്തി അദ്ദേഹം മുസ്ലിം ബ്രദര്‍ഹുഡിനെ അധികാരത്തിലെത്തിച്ചു.

അധികാരത്തിലേറിയ ഉടനെ അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ച ഇസ്ലാമിക നയങ്ങളാണ് പ്രതിഷേധക്കാരെ വലിയ തോതില്‍ തെരുവിലിറക്കിയത്. അധികാരം പിടിച്ചെടുത്ത സൈന്യം അദ്ദേഹം ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട ബ്രദര്‍ഹുഡ് നേതാക്കളെയെല്ലാം ജയിലിലടച്ചു. അന്ന് മുര്‍സിയുടെ ഓഫീസില്‍ പ്രധാനപ്പെട്ട എന്തോ ചര്‍ച്ച നടക്കുകയായിരുന്നു. മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവിടേക്ക് കയറിച്ചെന്നു. 'ഇപ്പോള്‍ മുതല്‍ നിങ്ങള്‍ പ്രസിഡന്റ് അല്ല', അവര്‍ പറഞ്ഞു. മുര്‍സിക്ക് ചിരിയടക്കാനായില്ല. അദ്ദേഹം ആര്‍ത്തുചിരിക്കാന്‍ തുടങ്ങി. 'എന്താണ് നടക്കുന്നത് എന്നത് അറിയില്ല, ഇതൊരു അട്ടിമറിയാണ്', അവര്‍ പറഞ്ഞു. അദ്ദേഹം പൊട്ടിത്തെറിച്ചു. അദ്ദേഹത്തെ കിഴക്കന്‍ കെയ്‌റോയിലുള്ള റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ അനുയായികളെ പിന്നീട് സൈന്യം വെടിവച്ചു കൊന്നത്.

പ്രസിഡന്റ് എന്ന നിലയില്‍ ഈജിപ്തിന്റെ തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ കരകയറ്റുന്നതിനായി അദ്ദേഹത്തിന്റെ കയ്യില്‍ പ്രത്യേകിച്ച് പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. ഖത്തര്‍ അടക്കമുള്ള സഖ്യകക്ഷികളില്‍ നിന്നും പണം സ്വരൂപിക്കാന്‍ മാത്രമാണ് അദ്ദേഹത്തിനു സാധിച്ചത്. പ്രതികരിക്കുന്നവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന കുപ്രസിദ്ധമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഭക്ഷണ ഇന്ധന സബ്സിഡികളെല്ലാം നിര്‍ത്തലാക്കി. അദ്ദേഹത്തിന്റെ അനുയായികള്‍ ഈജിപ്തിലെ കോപ്റ്റിക് ഷിയാ ന്യൂനപക്ഷങ്ങളെ ആക്രമിച്ചു. പ്രഭാത പ്രാര്‍ത്ഥനയില്‍ ആളുകള്‍ പങ്കെടുക്കണമെന്നു പറഞ്ഞുകൊണ്ട് രാത്രി 10 മണിയോടെ കടകള്‍ അടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തി. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു എന്നതാണ് പ്രധാന നേട്ടം.
കരസേനാ മേധാവി ഹുസൈന്‍ തന്താവിയെ 2012 ഓഗസ്റ്റില്‍ മുര്‍സി പുറത്താക്കി. ഇസ്ലാമിസ്റ്റ് കരട് ഭരണഘടനയ്ക്ക് അദ്ദേഹം അംഗീകാരം നല്‍കി. സംസാര സമ്മേളന സ്വാതന്ത്ര്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടുവന്നു. ക്രമസമാധാന തകര്‍ച്ചയെ നേരിടാനോ, നിലവിലുള്ള മതേതരത്വം തകര്‍ത്ത് ഇസ്ലാമിക ഭരണഘടന നടപ്പാക്കാനാണ് ബ്രദര്‍ഹുഡിലെ ചിലര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശകരുടെ വാക്കു കേള്‍ക്കാനോ അദ്ദേഹം തയ്യാറായില്ല. മുര്‍സിയുടെ തീരുമാനങ്ങള്‍ ജുഡീഷ്യല്‍ അവലോകനത്തിനപ്പുറം സാധുതയുള്ളതാക്കി. അത് ജനങ്ങളെ പ്രകോപിപ്പിച്ചു.

ബ്രദര്‍ഹുഡില്‍ നിന്ന് ഏഴ് പ്രാദേശിക ഗവര്‍ണര്‍മാരെ അദ്ദേഹം നിയമിച്ചതായിരുന്നു ഏറ്റവും വിവാദപരമായ തീരുമാനം. അതില്‍ 1997-ല്‍ ലക്സറില്‍വെച്ച് വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയയാളും ഉണ്ടായിരുന്നു. 2013 ജൂണ്‍ ആയപ്പോഴേക്കും മുസ്ലീങ്ങളും, ക്രിസ്ത്യന്‍ പുരോഹിതന്മാരും, ജുഡീഷ്യറിയും, പൊലീസും, രഹസ്യാന്വേഷണ വിഭാഗങ്ങളും, സൈന്യവുമെല്ലാം മുര്‍സിയുടെ നടപടികളില്‍ അസംതൃപ്തരായി.

മുര്‍സിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയപ്പോള്‍ രാഷ്ട്രീയ പ്രതിസന്ധി 48 മണിക്കൂറിനുള്ളില്‍ പരിഹരിക്കണമെന്ന് മോര്‍സിക്ക് സൈന്യം കര്‍ശന നിര്‍ദ്ദേശം നല്‍കി. അദ്ദേഹം പരാജയപ്പെട്ടു. ജൂലൈ 3-നു അദ്‌ലി മന്‍സൂറിനെ ഇടക്കാല പ്രസിഡന്റാക്കി. മുസ്ലിം ബ്രദര്‍ഹുഡിന്റെ നിരവധി അംഗങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.
1951 ആഗസ്ററ് 20-ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുര്‍സി ഈസാ അല്‍ ഇയ്യാഥിന്റെ ജനനം. കൈറോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1982-ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവര്‍ഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985-ല്‍ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുര്‍സി ബ്രദര്‍ഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തില്‍ സജീവമാകുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category