1 GBP = 85.80 INR                       

BREAKING NEWS

മക്കളുടെ ചെയ്തികള്‍ കുഴപ്പത്തി ലാക്കുന്നു; ബിനാമി ഇടപാടുകള്‍ മുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുന്നത് വരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അനങ്ങാത്ത ഒരേയൊരു അച്ഛന്‍; ഹോമവും പൂജയും അടക്കമുള്ള വിവാദങ്ങള്‍ വേറെ; ലാവ്ലിനില്‍ കുടുങ്ങി പിണറായി രാജിവച്ചാല്‍ മുഖ്യമന്ത്രിയാക്കുമെന്ന് കരുതി കുപ്പായമിട്ട് നടന്ന നേതാവിന് എങ്ങും തിരിച്ചടി; അണികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം; സെക്രട്ടറി സ്ഥാനം ഉടന്‍ ഒഴിയണമെന്ന വാദവും ശക്തം; കോടിയേരിയെ കൈവിട്ട് കേന്ദ്ര നേതൃത്വവും; പന്ത് പിണറായിയുടെ കോര്‍ട്ടില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പൊലീസിനെ സമീപിക്കുന്നതിനു മുമ്പേ ബിനോയ് കോടിയേരിക്കെതിരെ സി പി എം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ വെട്ടിലാകുന്നത് പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ്. നേരത്തെ ബിനോയിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലും പരാതി കിട്ടിയത് കേന്ദ്ര നേതൃത്വത്തിനായിരുന്നു. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നല്‍കിയിരുന്നത്. വിഷയം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്ക് തീര്‍ത്തും അവമതിപ്പായി സംഭവം മാറുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പരിപാടികളിലും മറ്റും പങ്കെടുക്കുന്ന മക്കള്‍ അവകാശപ്പെടുന്നത് കമ്യൂണിസ്റ്റ് പാരമ്പര്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മക്കളെന്ന നിലയിലാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് കേന്ദ്ര കമ്മറ്റിയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നു. കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വരെ ഇതിന് കാത്തു നില്‍ക്കരുതെന്നും ആവശ്യപ്പെടുന്നവരുണ്ട്. വൃന്ദാ കാരാട്ടും മറ്റും വിലയ പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രകാശ് കാരാട്ടും വിഷയം ചര്‍ച്ചയാക്കിയിട്ടുണ്ട്.

ജൂണ്‍ പതിമൂന്നിനാണ് യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനും വളരെ മുമ്പുതന്നെ യുവതി സി പി എമ്മിന്റെ കേന്ദ്രനേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. വ്യക്തിപരമായ വിഷയമായതിനാല്‍ അനൗപചാരിക ചര്‍ച്ചകളാണ് നടന്നത്. യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ കേന്ദ്രനേതാക്കളെ അറിയിച്ചിരുന്നെന്നും സൂചനയുണ്ട്. പരാതി വ്യക്തിപരമായതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടേയെന്നുമുള്ള നിലപാടാണ് കേന്ദ്ര നേതാക്കള്‍ തുടക്കത്തില്‍ സ്വീകരിച്ചത്. പാര്‍ട്ടി നേതാക്കള്‍ ആരും വിഷയത്തില്‍ ഇടപെടരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കോടിയേരിയുമായി നിരന്തരമുണ്ടാകുന്ന വിവാദങ്ങള്‍ പാര്‍ട്ടിയെ അഴിമതിക്ക് കൂട്ടു നില്‍ക്കുന്ന സംവിധാനമായി വിലയിരുത്തും.

ശബരിമലയില്‍ വലിയ പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. അതുകൊണ്ട് തന്നെ കോടിയേരിയുടെ മക്കളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടിക്ക് താങ്ങാനാവുന്നില്ല. ഈ സാഹചര്യത്തില്‍ കോടിയേരി മാറണമെന്ന അഭിപ്രായാണ് സജീവമാകുന്നത്. കോടിയേരിയുടെ മക്കളുടെ ചെയ്തികള്‍ തുടര്‍ച്ചയായി പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്നുവെന്നാണ് വിലയിരുത്തല്‍. ബിനാമി ഇടപാടുകള്‍ മുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുന്നത് വരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അനങ്ങാത്ത ഒരേയൊരു അച്ഛനെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പോലും പറയുന്നത്. പാര്‍ട്ടി സെക്രട്ടറിക്കെതിരെ ഹോമവും പൂജയും അടക്കമുള്ള ആരോപണങ്ങളും ഉണ്ട്. ലാവ്ലിനില്‍ കുടുങ്ങി പിണറായി രാജി വച്ചാല്‍ മുഖ്യമന്ത്രിയാക്കുമെന്ന് കരുതി കരുതി കുപ്പായമിട്ട് നടക്കുന്ന കോടിയേരിയെ ഒതുക്കാന്‍ ഈ തക്കം നോക്കുകായണ് പാര്‍ട്ടിയിലെ എതിര്‍വിഭാഗം. കാലാവധി പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കാതെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന വാദം ശക്തമാക്കുകയാണ് അവര്‍.

നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം വന്ന സാഹചര്യത്തിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് കോടിയേരി ബാലകൃഷ്ണനില്‍നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്നും എല്ലാം മകന്റെ വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. എ്ന്നാല്‍ മക്കള്‍ വ്യക്തിപരമായ തെറ്റുകള്‍ തുടര്‍ന്നാല്‍ എന്തു ചെയ്യുമെന്നാണ് ഇപ്പോള്‍ ദേശീയ നേതൃത്വവും ചിന്തിക്കുന്നത്. ദുബായില്‍ ഡാന്‍സ് ബാറില്‍ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്. ഇതില്‍ കുട്ടിയുടെ ഡിഎന്‍എ പരിശോധന അതിനിര്‍ണ്ണായകമാകും.

തൃശൂരില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തിനു തൊട്ടുമുന്‍പ് മക്കള്‍ക്കെതിരെയുണ്ടായ സാമ്പത്തിക തട്ടിപ്പ് കേസ് കഷ്ടപ്പെട്ട് ഒതുക്കിത്തീര്‍ത്ത കോടിയേരി പുതിയ പ്രശ്‌നത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുകയാണ്. പാര്‍ട്ടിയുടെ ചരിത്രത്തിലാധ്യമായി സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പുകേസുണ്ടായപ്പോള്‍ കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തിയ പരാതി കേരളാപാര്‍ട്ടിയെ ഭീതിയിലാക്കിയിരുന്നു. ദുബായി പൗരനുമായുള്ള ആ കേസ് പിന്നീട് എങ്ങനെയോ കോടിയേരിയും പാര്‍ട്ടിയും പറഞ്ഞൊതുക്കിയിരുന്നു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയില്‍ പാര്‍ട്ടിയും മുന്നണിയും പ്രതിസന്ധിയിലാണ്. കണ്ണൂരടക്കം വിജയ സാധ്യത ഉറപ്പിച്ച മണ്ഡലങ്ങളില്‍ പോലും ഇടതുപക്ഷത്തിനു ജയിക്കാനായില്ല. ആറിടത്ത് ഉപതെരഞ്ഞെടുപ്പ് വരുന്നു. പാര്‍ട്ടിക്കുണ്ടായ തോല്‍വി മറികടക്കാന്‍ തിരുത്തല്‍ നടപടിയിലേക്ക് കടക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രതിരോധത്തിലാകുന്നത്. ഇതും കോടിയേരിയെ വെട്ടിലാക്കുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലായി സിപിഎം സംസ്ഥാന സമിതി യോഗം നടക്കുന്നുണ്ട്. ഇവിടേയും ഈ വിഷയം ചര്‍ച്ചയാകാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമാകും ഇനി നിര്‍ണ്ണായകം. സെക്രട്ടറി സ്ഥാനമൊഴിണമെന്ന ആവശ്യത്തോടെ പിണറായി അനുകൂലമായി പ്രതികരിച്ചാല്‍ കോടിയേരിക്ക് സ്ഥാനം പോലും നഷ്ടമാകും.

മക്കളുടെ പേരില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രതിക്കൂട്ടിലാകുന്നത് ആദ്യമല്ല. ആണ്‍മക്കളില്‍ ഇളയവനായ ബിനീഷായിരുന്നു വിവാദങ്ങളില്‍ മുമ്പന്‍. രവി പിള്ളയുടെ സ്ഥാപനത്തിലെ ജോലിയും ബിനാമി ബന്ധങ്ങളുമെല്ലാം ചര്‍ച്ചയായിരുന്നു. ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള പ്രവാസി വ്യവസായികളുമായുള്ള ബന്ധങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു. സര്‍ക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്ത് പല സിനിമകളുടെ നിര്‍മ്മാണത്തിലും ബിനീഷ് സാന്നിധ്യമുറപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പോലും ആരോപണമുയര്‍ത്തി. ഏതാനും സിനിമകളില്‍ മുഖംകാണിച്ചതിന്റെ പേരില്‍ താരങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ ലേബലിലും ചര്‍ച്ചയായി. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ മകന്റെ പേരിലുള്ള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണമാണ് കോടിയേരിയുടെ മൂത്ത മകന്‍ ബിനോയിയെ വിവാദനായകനാക്കിയത്. ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സുഖിയാണ് ബിനോയിക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്. കോടികളുടെ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങിയെന്നായിരുന്നു ആരോപണം. പണം തിരികെക്കിട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മര്‍സുഖി സിപിഎം. പോളിറ്റ് ബ്യൂറോയെ സമീപിച്ചു. ഇതോടെയാണ് വാര്‍ത്ത പുറത്തായത്. ബിനോയിയെ പിടികൂടാന്‍ മര്‍സുഖി ഇന്റര്‍പോളിന്റെ അടക്കം സഹായംതേടി. കോടിയേരിയെയും പാര്‍ട്ടിയെയും ഇടതുമുന്നണി സര്‍ക്കാരിനെയും ഒരുപോലെ കരിനിഴലിലാക്കിയ പ്രശ്‌നത്തില്‍നിന്ന് ബിനോയിയെ രക്ഷപ്പെടുത്തിയത് മലയാളികളായ രണ്ടു വ്യവസായപ്രമുഖരുടെ ഇടപെടലാണെന്നു സംസാരമുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വിവാദങ്ങള്‍. ൗ സാഹചര്യത്തിലാണ് പാര്‍ട്ടിക്കാര്‍ ആരും കോടിയേരിയെ പ്രതിരോധിക്കാന്‍ എത്താത്തും.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരെ യുവതി നല്‍കിയ പീഡന പരാതിയില്‍ പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചതും ശ്രദ്ധേയമാണ്. തെറ്റ് ചെയ്തവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇത് തന്നെയാണ് മറ്റ് നേതാക്കളുടേയും മനസ്സ്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് കോടിയേരിയുടെ തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category