1 GBP = 91.30 INR                       

BREAKING NEWS

പരനാറി പ്രയോഗവും സംഘി വിളികളും അതിജീവിച്ച വിജയം; മാലേഗാവ് കേസിലെ പ്രതി സത്യവാചകത്തിനിടയില്‍ സ്വന്തം വാക്കുകള്‍ തിരുകിക്കയറ്റിയപ്പോള്‍ 'കൊടുങ്കാറ്റായത്' ചട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്; പ്രജ്ഞാസിങിനെ പ്രോടൈം സ്പീക്കറെ കൊണ്ട് തിരുത്തിച്ച് കാലെടുത്ത് വയ്ക്കുന്നത് ശബരിമലയിലെ യുവതി പ്രവേശനത്തിലേക്കും; ആചാര സംരക്ഷണത്തിനുള്ള സ്വകാര്യബില്ലിലൂടെ വിശ്വാസികളുടെ കണ്ണിലുണ്ണിയായി കൊല്ലത്തെ എംപി; ബിജെപിയെ പ്രതിരോധത്തിലാക്കി ബില്ലിലെ രാഷ്ട്രീയം പ്രേമചന്ദ്രന്‍ ചര്‍ച്ചയാക്കുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പരനാറി പ്രയോഗവും സംഘി വിളികളും വീണ്ടും സിപിഎം കൊല്ലത്ത് ചര്‍ച്ചയാക്കിയത് എന്‍കെ പ്രേമചന്ദ്രന്റെ മികവും വ്യക്തിപ്രഭാവവും തകര്‍ക്കാനായിരുന്നു. കൊല്ലത്തെ എംപിയെ അത്രയേറെ തോല്‍പ്പിക്കണമെന്ന ആഗ്രഹം സിപിഎമ്മിനുണ്ടായിരുന്നു. ഇപ്പോഴിതാ ഈ നീക്കങ്ങള്‍ക്ക് ലോക്സഭയില്‍ തിരിച്ചടി കൊടുക്കുകയാണ് പ്രേമചന്ദ്രന്‍. ശബരിമലയിലെ യുവതി പ്രവേശന സ്വകാര്യ ബില്‍ അവതരിപ്പിക്കാനുള്ള പ്രേമചന്ദ്രന്റെ നീക്കം വലിയ തിരിച്ചടിയാവുക സിപിഎമ്മിനാകും. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമായിരുന്നു കേരളത്തിലെ യുഡിഎഫ് എന്ന് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരം. വിശ്വാസികളെ യുഡിഎഫിനൊപ്പം പ്രേമചന്ദ്രന്‍ അടുപ്പിച്ച് നിര്‍ത്തുമ്പോള്‍ കേരളത്തിലെ ബിജെപിയുടെ മോഹങ്ങളും തകരും. വട്ടിയൂര്‍ക്കാവിലേയും മഞ്ചേശ്വരത്തേയും ഉപ തെരഞ്ഞെടുപ്പിലും ഇത് അതി നിര്‍ണ്ണായകമാകും.

കഴിഞ്ഞ ലോക്സഭയില്‍ കേരളത്തിലെ ഏറ്റവും മികച്ച എംപിയാര് എന്ന് കണ്ടെത്താന്‍ വേണ്ടി മറുനാടന്‍ മലയാളി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ വിജയിയും ആര്‍എസ്പിയുടെ ഏക എംപിയും കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധിയുമായ എന്‍ കെ പ്രേമചന്ദ്രനായിരുന്നു. പാര്‍ലമെന്റിലെയും മണ്ഡലത്തിലെയും മികച്ച പ്രകടനങ്ങള്‍ വിലയിരുത്തി മറുനാടന്‍ വായനക്കാര്‍ തിരഞ്ഞെടുത്തത് ലോക്‌സഭയിലെ മികച്ച എംപിക്കുള്ള പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള പ്രേമചന്ദ്രനെ തന്നെയായിരുന്നു. ആകെ സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ ഒന്നു ശതമാനത്തിന് അടുത്ത് വോട്ടു നേടിയാണ് പ്രേമചന്ദ്രന്‍ മറുനാടന്‍ സര്‍വേയിലെ വിജയി ആയത്. മറ്റ് എംപിമാരെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് പ്രേമചന്ദ്രന്‍ വിജയിയായത്. അതായത് ഓണ്‍ലൈന്‍ സര്‍വേയില്‍ 32 ശതമാനം വോട്ടുകളാണ് അന്ന് പ്രേമചന്ദ്രന് കിട്ടിയത്. ഈ പിന്തുണയുടെ കാരണം ലോക്സഭയിലെ ഇടപെടലായിരുന്നു. ഇത് വീണ്ടും അതിശക്തമായി പ്രേമചന്ദ്രന്‍ മുമ്പോട്ട് കൊണ്ടു പോകുന്നതിന്റെ തെളിവാണ് ശബരിമലയിലെയും മറ്റും ഇടപെടല്‍.

17-ാം ലോക്സഭയുടെ തുടക്കം മുതല്‍ തന്നെ താരമാണ് പ്രേമചന്ദ്രന്‍. ആദ്യം സാധ്വി പ്രജ്ഞസിങ് താക്കൂറിന്റെ സത്യപ്രതിജ്ഞയിലെ ക്രമപ്രശ്നം ഉയര്‍ത്തി കാട്ടി അദ്ദേഹം പ്രതിപക്ഷത്തിന്റെ കൃത്യത വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഈ സമ്മേളനത്തിലെ ആദ്യ നിയമ നിര്‍മ്മാണമായി യുവതീപ്രവേശം തടയാന്‍ ബില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ചത്തെ നടപടികളില്‍ ഇതും ഉള്‍പെടുത്തി. ഇടതു പാര്‍ട്ടികളൊഴികെ ഇതിനെ അനുകൂലിക്കും. ബിജെപിക്ക് പോലും എതിര്‍ക്കാനാവാത്ത തരത്തിലെ ബില്‍. ഇതോടെ ലോക്സഭയിലെ വാര്‍ത്താ താരമായി മാറുകയാണ് പ്രേമചന്ദ്രന്‍. ജനമനസ്സ് അറിഞ്ഞുള്ള നടപടി. ഒന്നിന് പിന്നാലെ ഒന്നായി നാല് സ്വകാര്യബില്ലുകള്‍ വെള്ളിയാഴ്ച്ച എന്‍.കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്നുണ്ട്. ആദ്യത്തേത് ശബരിമല. പിന്നെ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തൊഴിലാളികളുടെ ക്ഷേമം ഇന്‍ഷൂറന്‍സ് തുടങ്ങിയവുമായി ബന്ധപ്പെട്ടതുമായ ബില്ലുകളാണ് മറ്റുള്ളവ.

ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടയിലാണ് ഭോപാലില്‍നിന്നുള്ള ബിജെപി. അംഗം പ്രജ്ഞാ സിങ് പുതിയ വിവാദമുണ്ടാക്കിയത്. മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ അവര്‍, സത്യപ്രതിജ്ഞയ്ക്കിടയില്‍ സ്വന്തം പേരിനൊപ്പം ഗുരുവായ സ്വാമി പൂര്‍ണചേതാനന്ദ് അവേധാശാനന്ദ് ഗിരിയുടെ പേരുകൂടി ചേര്‍ത്തുവായിച്ചതാണു പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സംസ്‌കൃതത്തിലായിരുന്നു പ്രതിജ്ഞ. ഭാരത് മാതാ കീജയ് എന്നുവിളിച്ചായിരുന്നു അവര്‍ പ്രതിജ്ഞ അവസാനിപ്പിച്ചത്. സത്യവാചകത്തിനിടയില്‍ സ്വന്തം വാക്കുകള്‍ തിരുകിക്കയറ്റാനാവില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളംവെച്ചു. ആര്‍.എസ്പി. അംഗം എന്‍.കെ. പ്രേമചന്ദ്രനാണ് ചട്ടം ഉദ്ധരിച്ച് വിഷയം പ്രോട്ടെം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സത്യവാങ്മൂലത്തില്‍ പ്രജ്ഞ പേരു നല്‍കിയിരിക്കുന്നതെങ്ങനെയെന്നു പരിശോധിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പ്രേമചന്ദ്രനെ പിന്തുണച്ച് എഴുന്നേറ്റു. പ്രജ്ഞയെ പിന്തുണച്ച് ബിജെപി. അംഗങ്ങളും അണിനിരന്നു. ഇതോടെ ബഹളമായി. സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തിരിക്കുന്ന പേരുമാത്രമേ സത്യവാചകത്തില്‍ ഉള്‍പ്പെടുത്താവൂവെന്ന് പ്രോട്ടെംസ്പീക്കര്‍ റൂളിങ് നല്‍കി. അതായത് പ്രേമചന്ദ്രന്റെ വാദങ്ങള്‍ അംഗീകരിച്ചുവെന്ന് സാരം. ഈ ലോക്സഭയിലെ പ്രതിപക്ഷത്തിന്റെ ആദ്യ ഇടപെടലും ഇതായിരുന്നു.

സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ലോക്സഭാ നടപടിക്രമങ്ങളെ കുറിച്ച് നല്ല അവഹാഗം വേണം. ഇതിനൊപ്പം ബില്‍ സ്വന്തമായി തയ്യാറാക്കുകയും വേണും. ഇതില്‍ പ്രേമചന്ദ്രന്‍ മിടുക്ക് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പഴുതുകള്‍ അടച്ച് തയ്യാറാക്കിയ ശബരിമലയിലെ സ്വകാര്യബില്‍ പാസാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്. യുവതീപ്രവേശത്തെ തുറന്നെതിര്‍ക്കുന്ന ബിജെപിയെ വലയ്ക്കുന്നതാണ് ബില്‍. വിശ്വാസസംരക്ഷണത്തിന് ഭരണഘടനയുടെ വഴിതേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു. ബിജെപി പ്രകടനപത്രികയിലും ശബരിമല ആചാരണ സംരക്ഷണം ഉള്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രേമചന്ദ്രനെ എതിര്‍ക്കാന്‍ മോദിക്കും കഴിയില്ല. ബില്ലിലെ ചര്‍ച്ച നിര്‍ണ്ണായകമാകുമെന്ന് പ്രേമചന്ദ്രനും അറിയാം. ഏതായാലും കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ബില്‍ അവതരണ ദിവസം ലോക്സഭയിലേക്കാകും.

ഇത് പ്രേമചന്ദ്രനും തിരിച്ചറിയുന്നു. ശബരിമല ബില്ലിനെ കുറിച്ച് ബിജെപി അംഗങ്ങളോട് സംസാരിക്കേണ്ട ആവശ്യം ഇല്ല. യുഡിഎഫ് ബില്ല് അവതരിപ്പിക്കുന്നതിന് ബിജെപി അംഗങ്ങളോട് ആലോചിക്കുന്നത് എന്തിനാണ്. ബില്ല് തള്ളി പോകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. ചര്‍ച്ച ചെയ്ത ശേഷമല്ലേ തള്ളി പോകുകയുള്ളൂ. ചര്‍ച്ച ചെയ്യുമ്പോള്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നിലപാട് പറയേണ്ടി വരും. ബിജെപിക്ക് ബില്ലിനെ എതിര്‍ക്കാന്‍ പറ്റുമോ? ബിജെപി സ്വന്തം നിലപാട് സഭയില്‍ പറയേണ്ടി വരുമല്ലോ. ശബരിമല യുവതീ പ്രവേശന ബില്ല് തള്ളിയാല്‍ കേരളത്തില്‍ ബിജെപിക്ക് പിന്നെ എന്ത് അടിസ്ഥാനമാണുള്ളത്. ശബരിമല ബില്ല് ചര്‍ച്ചയ്ക്ക് വന്നാല്‍ ബിജെപി പ്രതിരോധത്തിലാകും. വലിയ രാഷ്ട്രീയ ചലനമുണ്ടാക്കാന്‍ സാധ്യതയുള്ള ബില്ലാണിത്. ബിജെപിയെ കൂടി പ്രതിരോധത്തിലാക്കുകയാണ് ബില്ലിലെ രാഷ്ട്രീയം. അതുകൊണ്ടാണല്ലോ കേരളത്തില്‍ ജനം ടിവി ഒഴികെ മറ്റ് ചാനലുകള്‍ ബില്ല് അവതരിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കാണിക്കുന്നത്-പ്രേമചന്ദ്രന്‍ പറയുന്നു.

സുപ്രീം കോടതി വിധിക്കെതിരായ എത്രയോ ബില്ല് നമ്മള്‍ പാസാക്കിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ ബില്ല് സുപ്രീം കോടതി വിധിക്ക് എതിരായാണല്ലോ നിയമസഭയില്‍ പാസാക്കിയത്. ശബരിമലയുടെ കാര്യത്തില്‍ പറയുകയാണെങ്കില്‍ വിശ്വാസം എന്നത് യുക്തിസഹമല്ലല്ലോ. വിശ്വാസത്തിന്റെ ശരി തെറ്റുകളെ കുറിച്ചും അതിലെ യുക്തിയെ കുറിച്ചും സംസാരിക്കുകയാണെങ്കില്‍ വിശ്വാസം തന്നെ ഇല്ല. ഇതിന് സ്ത്രീ സമത്തവുമായി ബന്ധമില്ല-പ്രേമചന്ദ്രന്‍ പറയുന്നു. സ്വകാര്യ ബില്‍ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന്‍ എംപി അനുമതി തേടിയിരിക്കുന്നത്. ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്ന് ബില്ലില്‍ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി നിലനില്‍ക്കെയാണ് ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ യുഡിഎഫ് നീക്കം നടത്തുന്നത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമല യുവതീപ്രവേശനം ലോക്‌സഭയില്‍ ഉന്നയിക്കുമെന്നും ബില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നിലപാട് ശക്തമാക്കുമെന്നും യുഡിഎഫും കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ പ്രത്യക്ഷമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ വിഷയവും ശബരിമല തന്നെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തിയപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിരവധി തവണ നടത്തിയിട്ടുണ്ട്. ഇതിനിടെ പല വിവാദവും ഉണ്ടായി. ഇതിന്റെ നേട്ടം വോട്ടെടുപ്പില്‍ കിട്ടിയത് യുഡിഎഫിനാണ്. അത് നിലനിര്‍ത്താനും പ്രേമചന്ദ്രന്റെ ബില്ലിലൂടെ കഴിയും.

കേരളത്തിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് കൊല്ലം. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെ എന്തുവില കൊടുത്തും തോല്‍പ്പിക്കാന്‍ ഇടതുപക്ഷവും മുഖ്യമന്ത്രിയും കച്ചമുറുക്കി ഇറങ്ങിയിരുന്നു. ഈ തിരഞ്ഞെടുപ്പിലും സജീവ ചര്‍ച്ചയായി. വ്യക്തി പരമായി വരെ ആക്രമിച്ചുകൊണ്ടായിരുന്നു ഇതൊന്നും വോട്ടെടുപ്പില്‍ വിജയിച്ചില്ല. മികച്ച ഭൂരിപക്ഷം നേടിയാണ് പ്രേമചന്ദ്രന്‍ ലോക്സഭയിലെത്തിയത്. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമുള്ള വിജയങ്ങളില്‍ ഒന്നായിരുന്നു കൊല്ലത്ത് ആര്‍എസ്പിയുടെ എന്‍.കെ.പ്രേമചന്ദ്രന്റെ വിജയം. 1,49,772 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥിയായ കെ.എന്‍.ബാലഗോപാലിനെ പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പോരാട്ടത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായ ഒരു തിരിച്ചടി കൂടിയാണ് പ്രേമചന്ദ്രന്റെ ഈ തിളക്കമുള്ള വിജയം. മുഖ്യമന്ത്രിയുടെ പരനാറി പ്രയോഗമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന് വിജയം സമ്മാനിച്ചത് എന്നാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ആരോപണങ്ങള്‍ വന്നത്. അന്ന് പ്രേമചന്ദ്രന്റെ എതിരാളിയായ എം.എ.ബേബി കൂടി ഈ ആരോപണം ഏറ്റുപിടിച്ചിരുന്നു. ഇക്കുറിയും പ്രേമചന്ദ്രന് എതിരെ പരനാറി പ്രയോഗമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു.എന്നാല്‍ ഈ പരനാറി വിളി ഏറ്റില്ലെന്നും കൊല്ലത്തുകാര്‍ പ്രേമചന്ദ്രന് പരവതാനി തന്നെ നല്‍കിയെന്നുതുമാണ് വസ്തുത.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലേക്ക് കേരളത്തില്‍ സിപിഎം ഒതുങ്ങിയ തിരിച്ചടിക്ക് പുറമെയാണ് പ്രേമചന്ദ്രന്റെ തിളങ്ങുന്ന വിജയം കൂടി സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്നിലേക്ക് വരുന്നത്. പ്രേമചന്ദ്രനെ ഏറ്റവും എതിര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു എന്ന് വരുമ്പോഴാണ് പ്രേമചന്ദ്രന്റെ വിജയം സിപിഎമ്മിനും മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയായി മാറുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആര്‍എസ്പി ഇടത് മുന്നണി വിട്ടപ്പോള്‍ കുറ്റക്കാരനായി മുഖ്യമന്ത്രി കണ്ടത് എന്‍.കെ.പ്രേമചന്ദ്രനെ മാത്രമായിരുന്നു. ഈ വിദ്വേഷത്തില്‍ നിന്നാണ് പിന്നീട് വിവാദം സൃഷ്ടിച്ച പരനാറി പ്രയോഗം മുഖ്യമന്ത്രി എന്‍.കെ.പ്രേമചന്ദ്രനെതീരെ ഉതിര്‍ക്കുന്നത്. അന്ന് നിയമസഭംഗമായ എം.എ.ബേബി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനെതിരെ മത്സരിച്ചപ്പോള്‍ ബേബി പരാജയപ്പെടാന്‍ കാരണം അന്ന് പാര്‍ട്ടി സെക്രട്ടറിയായി പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗമായിരുന്നു. ഇപ്പോള്‍ പോളിറ്റ് ബ്യുറോ അംഗമായ എം.എ.ബേബി തന്നെ ഈ കാര്യത്തില്‍ പിണറായിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. അന്ന് കുണ്ടറ എംഎല്‍എയായ ബേബി തോറ്റ എംഎല്‍എയായി മാറാന്‍ കാരണവും ഈ പ്രയോഗമാണ് എന്നാണ് അടുപ്പമുള്ളവരോട് ബേബി പറഞ്ഞിരുന്നത്. ഈ പ്രശ്‌നങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു.

അന്ന് പിണറായി വിജയന്‍ നടത്തിയ പരനാറി പ്രയോഗം കൊല്ലം ലോക്‌സഭാ സീറ്റില്‍ എന്‍.കെ.പ്രേമചന്ദ്രനെ ജയിപ്പിക്കാനുള്ള കാരണങ്ങളില്‍ ഒന്നായി മാറിയപ്പോള്‍ അതെ തനിയാവര്‍ത്തനമാണ് ഇക്കുറിയും നടന്നത്. പ്രേമചന്ദ്രന്‍ പരനാറിയാണോ എന്ന് ചോദിച്ചപ്പോള്‍ ഇക്കുറിയും അതേ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് മുഖ്യമന്ത്രി ഇക്കുറിയും പറഞ്ഞത്. ഇതോടെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പരനാറി പ്രയോഗം വിഷയമായി വന്നു. കഴിഞ്ഞ തവണ പരനാറി പ്രയോഗം പ്രേമചന്ദ്രനെ തുണച്ചപ്പോള്‍ ഇത്തവണ ശക്തമായി നിലനിന്ന ശബരിമല വികാരത്തിനൊപ്പം പരനാറി പ്രയോഗം കൂടി കടന്നുവന്നു. കഴിഞ്ഞ തവണ 40000-ല്‍ താഴെ വോട്ടുകള്‍ക്ക് പ്രേമചന്ദ്രന്‍ എംഎ.ബേബിയെ പരാജയപ്പെടുത്തിയപ്പോള്‍ ഇക്കുറി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊല്ലത്ത് നിന്ന് പ്രേമചന്ദ്രന്‍ വിജയിയായത്. പ്രേമചന്ദ്രന്‍ സംഘിയാണെന്നു പറഞ്ഞാണ് പരനാറിക്കൊപ്പം ഇക്കുറി പ്രേമചന്ദ്രന് എതിരെ സിപിഎം രംഗത്ത് വന്നത്. ഇത്തരത്തിലൊരു നേതാവാണ് ബിജെപിയേയും പരിവാറിനേയും വെട്ടിലാക്കി ശബരിമലയില്‍ ബില്ലെന്ന സ്വകാര്യ പൂഴിക്കടകനുമായി എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category