1 GBP = 91.30 INR                       

BREAKING NEWS

ബിജെപി ഗവണ്‍മെന്റ് തന്നെ നിയമം കൊണ്ട് വരണം; പ്രേമചന്ദ്രന്‍ കൊണ്ടു വന്ന ബില്ലിന് മറ്റ് സ്വകാര്യ ബില്ലുകളുടെ സ്ഥിതിയുണ്ടാകുമെന്ന ഭയം പങ്കുവച്ച് ദേവസ്വം മന്ത്രി; പ്രേമചന്ദ്രന് ഒന്നും നഷ്ടപ്പെടാനില്ലെന്നും നടത്തുന്നത് വെറും നാടകമെന്നും കടകംപള്ളി; ശബരിമലയിലെ സ്ത്രീകള്‍ കയറുന്നുണ്ടോ എന്ന അന്വേഷിക്കാന്‍ ഒരു ബിജെപിക്കാരനേയും കാണാനില്ലല്ലോ എന്ന പരിഹാസവും; പിണറായി സര്‍ക്കാര്‍ നവോത്ഥാനം കൈവിടുന്നതിന് തെളിവോ കടകംപള്ളിയുടെ വിശദീകരണം; വിശ്വാസ വഴിയിലേക്ക് കേരളത്തിലെ ദേവസ്വം വകുപ്പും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ജനങ്ങളുടെ മനസ്സ് അറിയാന്‍ നേതാക്കള്‍ക്കാകാത്തതാണ് ലോക്സഭയിലെ പരാജയത്തിന്റെ പ്രധാന കാരണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ശബരിമല യുവതീപ്രവേശം തടയാന്‍ പാര്‍ലമെന്റില്‍ എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യബില്ലിനെ തള്ളാതെ നടപടിയെ ബില്ല് കൊണ്ടുവന്ന നടപടിയെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. വിശ്വാസികള്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം തന്നെ ഇടപെടണം. അല്ലെങ്കില്‍ പ്രേമചന്ദ്രന്‍ എംപി കൊണ്ടുവന്ന ബില്ലിന് മറ്റു സ്വകാര്യ ബില്ലുകളുടെ സ്ഥിതി ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതായത് നവോത്ഥാനത്തിന് അപ്പുറം ആചാരമാണ് സംരക്ഷിക്കേണ്ടതെന്ന് സിപിഎം തിരിച്ചറിയുകയാണ്. ഇതിന്റെ സൂചനകളാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വിശ്വാസമാണ് പ്രധാനമെന്നും അത് സംരക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നുമാണ് വരികളിലൂടെ കടകംപള്ളി പറയുന്നത്. മൃഗീയമായ ഭുരിപക്ഷമുള്ള ബിജെപി ഗവണ്‍മെന്റ് തന്നെ നിയമം കൊണ്ട് വരണം. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു. എന്‍ കെ പ്രേമചന്ദ്രന് ഒന്നും നഷ്ടപ്പെടാനില്ല, അദ്ദേഹം നടത്തുന്നത് വെറും നാടകമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ യുവതി പ്രവേശനത്തിനെതിരായ ബില്ല് ലോക്സഭയില്‍ വന്നാല്‍ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ശബരിമലയെ കൊണ്ടുള്ള ബിജെപിയുടെ ആവശ്യം കഴിഞ്ഞുവെന്നും ശബരിമലയ്ക്ക് വേണ്ടി ഇപ്പോള്‍ ഒരു ബിജെപികാരനും രംഗത്തിറങ്ങുന്നത് കാണുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ അന്വേഷിക്കാനോ അവിടെ സ്ത്രീകള്‍ കയറുന്നുണ്ടോ എന്ന് അന്വേഷിക്കാനോ ഒരു ബിജെപിക്കാരനേയും കാണാനില്ലല്ലോ എന്നും മന്ത്രി പരിഹസിച്ചു. എന്നാല്‍ ബിനോയ് വിഷയത്തെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചു. 'പതിനൊന്ന് വയസ്സുകാരി അവിടെ കയറുന്നുണ്ടോ, 51 വയസുകാരി അവിടെ കയറുന്നുണ്ടോ, 49 ആണോ പ്രായം, എന്നൊന്നും അന്വേഷിക്കാന്‍ ഒരു ബിജെപിക്കാരനേയോ ,ആര്‍.എസ്.എസുകാരനേയോ പമ്പയിലോ, നിലയ്ക്കലോ, സന്നിധാനത്തോ ഇപ്പോള്‍ കാണാനില്ല.

അവരുടെ രാഷ്ട്രീയ താല്‍പ്പര്യമായിരുന്നു യഥാര്‍ത്ഥത്തില്‍ ഉയര്‍ന്നുനിന്നത് എന്നുള്ളത് വസ്തുതയാണ്.' മന്ത്രി പറഞ്ഞു. രാജ്യത്തെ നിയമവാഴ്ച സംരക്ഷിക്കപ്പെടണം എന്നുള്ള ആഗ്രഹം മാത്രമേ സര്‍ക്കാരിനുള്ളൂ എന്നും മറ്റൊരു താല്‍പ്പര്യവും സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയെ മാത്രമല്ല ഒരു കോണ്‍ഗ്രസ്‌കാരനേയും അവിടെങ്ങും കാണാനില്ല എന്നും കടകംപള്ളി പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവരുടെ ആവശ്യം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ യഥാര്‍ത്ഥ നയം എല്ലാവര്‍ക്കും അറിയാമെന്നും വര്‍ഗീയ വിഷം ചുരത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചുണ്ടെന്നും കടകംപള്ളി പറഞ്ഞു. നവോത്ഥാനത്തിനൊപ്പമാണ് സിപിഎം എന്ന നിലപാടില്‍ നിന്ന് പാര്‍ട്ടി പിന്മാറുന്നതിന്റെ സൂചനയാണ് കടകപള്ളിയുടെ വാക്കുകളിലുള്ളത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നെന്ന സൂചനയാണ് ദേവസ്വം മന്ത്രിയുടേതെന്നുമാണ് വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി മന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ സ്വകാര്യ ബില്ല് ഉള്‍പ്പെടെയുള്ള വിഷയം ചര്‍ച്ചയാവുമെന്നുമാണ് വിവരം. അതേസമയം, 17ാം ലോക്സഭയില്‍ അവതരിപ്പിക്കുന്ന ആദ്യ ബില്‍ എന്ന പ്രത്യേകതയോടെയാണ് എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുക. ബില്ല് നല്‍കാന്‍ കഴിഞ്ഞത് ചരിത്ര നിയോഗമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു.

ശബരിമല ശ്രീധര്‍മശാസ്ത്ര ടെംപിള്‍ സ്പെഷ്യല്‍ പ്രോവിഷ്യന്‍സ് ബില്‍ 2019 എന്ന പേരില്‍ ശബരിമലയിലെ തല്‍സ്ഥി തുടരണമെന്നാണ് ബില്ലിലെ ആവശ്യം. യുവതീപ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണം. സുപ്രീംകോടതിയിലെ പുനഃപരിശോധന ഹര്‍ജിയിലോ, കോടതികളിലെ മറ്റ് ഹര്‍ജികളിലോ യുവതീപ്രവേശനത്തിന് അനുകൂല വിധിയുണ്ടായാല്‍ ബാധകമാകില്ല. സംസ്ഥാനകേന്ദ്ര സര്‍ക്കാരുകള്‍ വിശ്വാസസംരക്ഷണം ഉറപ്പാക്കണമെന്നും ബില്ല് ആവശ്യപ്പെടുന്നു.

ശബരിമലയില്‍ ആചാരരീതികള്‍ പുനഃസ്ഥാപിക്കണമെന്ന എന്‍.കെ. പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും. സ്വകാര്യ ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിനെ സാധാരണഗതിയില്‍ സര്‍ക്കാരുകള്‍ അനുകൂലിക്കാറില്ല. ബില്ലിലെ വ്യവസ്ഥകളോട് ബിജെപി സര്‍ക്കാര്‍ യോജിക്കുന്നെങ്കില്‍, അവ ഉള്‍പ്പെടുത്തി ഔദ്യോഗികമായി ബില്‍ കൊണ്ടുവരാനാവും. അതിനു സര്‍ക്കാര്‍ തയാറാകുമോയെന്നാണ് വ്യക്തമാകേണ്ടത്. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കഴിഞ്ഞ ലോക്‌സഭയുടെ അവസാന സമ്മേളനത്തില്‍ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നടപടിയുണ്ടായില്ല. നിയമനിര്‍മ്മാണം താല്‍പര്യപ്പെടുന്നതായി ബിജെപി ഇത്തവണത്തെ പ്രകടനപത്രികയിലും ഉറപ്പു നല്‍കിയിരുന്നില്ല. ഇതിനിടെയാണ് പ്രേമചന്ദ്രന്റെ അപ്രതീക്ഷിത നീക്കം.

ശബരിമലയിലെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച വിഷയം സുപ്രീം കോടതിയില്‍ സമഗ്രമായി അവതരിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കു ഭരണഘടനാപരമായ സംരക്ഷണത്തിനു ശ്രമിക്കുമെന്നും ബിജെപി പ്രകടന പത്രികയില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയിലെ പ്രേമചന്ദ്രന്റെ നീക്കത്തെ എതിര്‍ക്കാനും കഴിയില്ല. അനുകൂലിച്ചാല്‍ ശബരിമലയില്‍ പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാടിന് കേരളത്തിലെ ജനം കൈയടിക്കേണ്ടിവരും. ശബരിമലയിലെ യഥാര്‍ത്ഥ വിജയിയായി പ്രേമചന്ദ്രന്‍ മാറുമെന്നതും ബിജെപിയെ കുഴക്കും. അങ്ങനെ വലിയൊരു പ്രതിസന്ധിയിലേക്കാണ് ബിജെപിയെ കൊണ്ടു ചെല്ലുന്നത്. ശബരിമലയിലെ വിഷയങ്ങളില്‍ ഒന്നും നേട്ടം അവകാശപ്പെടാനുള്ള അവസരവും നഷ്ടമാകും. ഇപ്പോഴും കേസ് കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് തന്നെ പ്രേമചന്ദ്രന്റെ ബില്‍ അവതരിപ്പിച്ച് ജയിച്ചാലും സുപ്രീംകോടതിയുടെ നിലപാട് നിര്‍ണ്ണായകമാകും.

ശബരിമലയില്‍ ആചാരരീതികള്‍ സംരക്ഷിക്കണമെന്ന ബില്‍ ലോക്‌സഭയില്‍ വെള്ളിയാഴ്ച പ്രേമചന്ദ്രന്‍ അവതരിപ്പിക്കും.പ്രേമചന്ദ്രന്റെ ബില്‍, 21ന് പരിഗണിക്കുന്നവയില്‍ ഒന്നാമത്തേതായിട്ടാണ് ഉള്‍പ്പെടുത്തിയത്. ഈ ലോക്‌സഭയില്‍ അവതരണാനുമതി ലഭിച്ച ആദ്യ സ്വകാര്യബില്ലാണിത്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബര്‍ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി നിലവിലുള്ളതിനാല്‍ പാര്‍ലമെന്റിന് നിയമനിര്‍മ്മാണം സാധ്യമാണോയെന്ന് ലോക്‌സഭാ സെക്രട്ടറി ജനറല്‍ സംശയമുന്നയിച്ചിരുന്നു. തുടര്‍ന്ന്, നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. ഇതുകൊണ്ട് തന്നെ പ്രേമചന്ദ്രന്റെ നീക്കത്തെ ബിജെപി അനുകൂലിക്കുമെന്ന് കരുതുന്നവരും ഉണ്ട്. പഴുതുകള്‍ അടച്ചാണ് പ്രേമചന്ദ്രന്‍ ബില്‍ തയ്യാറാക്കിയതെന്ന് നിയമവകുപ്പ് തന്നെ വിലയിരുത്തുന്നുണ്ട്.

സര്‍ക്കാര്‍ ബില്ലല്ല, സ്വകാര്യ ബില്ലാണ് എന്നതിനാല്‍ ഉടനെ ചര്‍ച്ചയ്ക്ക് പരിഗണിക്കപ്പെടുക എളുപ്പമല്ല. 21ന് അവതരിപ്പിക്കുന്ന ബില്ലുകള്‍ അടുത്ത മാസം 12നാണ് ചര്‍ച്ചയ്‌ക്കെടുക്കുക. ഏതു ബില്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്നു നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. ഈ മാസം 25നാണ് നറുക്കെടുപ്പ്. കോടതിയുടെ ഏതു വിധിയുണ്ടെങ്കിലും ശബരിമല ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ 2018 സെപ്റ്റംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്ന മതപരമായ രീതികള്‍ തുടരണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. നിയമം പ്രാബല്യത്തില്‍ വന്നാല്‍, കോടതിയിലും ട്രിബ്യൂണലിലും മറ്റും ഹര്‍ജികളും അപ്പീലുകളും മറ്റു നടപടികളും നിലനില്‍ക്കരുത്. ശബരിമലയിലെ ആചാരരീതികള്‍ക്ക് പരിവര്‍ത്തനം ആവശ്യമെങ്കില്‍ അത് 2018 സെപ്റ്റംബര്‍ ഒന്നിനു നിലനിന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമാവണം. മതപരമായ രീതികള്‍ നടപ്പാക്കുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും ബില്ലിലൂടെ ആവശ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത് അംഗീകരിച്ചാല്‍ ശബരിമലയിലെ നിലവിലെ വിവാദങ്ങളെല്ലാം തീരും.

യുവതീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ല് ലോക്‌സഭയിലെത്തുമ്പോള്‍ അത് കേരള രാഷ്ട്രീയത്തിലും ഏറെ ചര്‍ച്ചകള്‍ക്ക് കാരണമാകും. വീണ്ടും കേരളം ശബരിമല വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങും. സ്വകാര്യ ബില്ല് സഭയില്‍ പാസാകാന്‍ ബുദ്ധിമുട്ടാണ്. പൂര്‍ണമായും തള്ളി പോകും എന്ന് പറയാന്‍ സാധിക്കില്ല. ചര്‍ച്ചകള്‍ നടക്കുമല്ലോ. ട്രാന്‍സ്ജന്‍ഡേഴ്സ് ബില്‍ രാജ്യസഭയില്‍ പാസായിട്ടില്ലേ. അതൊരു സ്വകാര്യ ബില്ലായിരുന്നു. സ്വകാര്യ ബില്‍ ഒരു ആയുധമാണ്. പാസാകുമോ തള്ളി പോകുമോ എന്നൊന്നും ആലോചിച്ചല്ല ബില്ല് അവതരിപ്പിക്കുന്നത്. സഭയില്‍ ചര്‍ച്ചകള്‍ നടക്കട്ടെ. അതിനുശേഷമല്ലേ മറ്റ് കാര്യങ്ങള്‍ പറയാന്‍ പറ്റൂ.-ഇതാണ് ബില്‍ അവതരണത്തോട് പ്രേമചന്ദ്രന് പറയാനുള്ളത്. ശബരിമല യുവതീ പ്രവേശനത്തില്‍ നിയമനിര്‍മ്മാണം നടത്തും എന്നത് യുഡിഎഫിന്റെ പൊതുതീരുമാനമാണ്. ഓര്‍ഡിനന്‍സ് ഇറക്കണം എന്നത് യുഡിഎഫിന്റെ പൊസിഷനാണ്. തിരഞ്ഞെടുപ്പിന് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചാണ് ജനങ്ങളില്‍ നിന്ന് വോട്ട് ചോദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ഇതേ കുറിച്ച് യുഡിഎഫ് ആലോചിച്ചിട്ടുണ്ട്. യുഡിഫ് ഏകകണ്ഠേന എടുത്ത തീരുമാനമാണ് ശബരിമല യുവതീ പ്രവേശനത്തിലെ ബില്‍-പ്രേമചന്ദ്രന്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category