1 GBP = 91.30 INR                       

BREAKING NEWS

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിക്കപ്പെട്ട കോണ്‍ക്രീറ്റ് കുരിശ്ശിന്റെ പേരില്‍ നാട്ടുകാര്‍ക്കോ ക്ഷേത്ര കമ്മിറ്റിക്കോ പരാതിയില്ല; കുരിശ്ശും ക്ഷേത്രവും അടങ്ങുന്ന ടൂറിസം പാക്കേജില്‍ പഞ്ചായത്തിന് വര്‍ഷം തോറും ലഭിക്കുന്നത് വമ്പന്‍ വരുമാനം; പാഞ്ചാലിമേട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്നം ഉണ്ടാക്കുന്നത് പുറത്തു നിന്നുള്ളവര്‍; പുതിയതായി സ്ഥാപിച്ച മരക്കുരിശു മാറ്റിയതോടെ പ്രശ്നങ്ങള്‍ എല്ലാം തീരുന്നത് ഇരുസമുദായത്തിലും പെട്ട നാട്ടുകാര്‍; ശശികല ടീച്ചറുടെ സന്ദര്‍ശനത്തോട് സഹകരിക്കില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍

Britishmalayali
kz´wteJI³

 

 
പീരുമേട്: പാഞ്ചാലി മേട്ടില്‍ കണ്ട മൂന്ന് മുരക്കുരിശുകളുടെ പേരില്‍ ആരാണ് ശരിക്കും പ്രശ്നം ഉണ്ടാക്കുന്നത്? അനധികൃതമായി സ്ഥാപിച്ച കുരിശുകള്‍ നീക്കിയതോടെ ഇതില്‍ ആര്‍ക്കും പരാതിയില്ല. ഈ മരക്കുരിശുകള്‍ ചൊവ്വാഴ്ച രാവിലെ പള്ളി അധികൃതര്‍ മാറ്റി. സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശുകള്‍ മൂന്നുദിവസത്തിനകം മാറ്റണമെന്ന്‍ കണയങ്കവയല്‍ സെയ്ന്റ് മേരീസ് ദേവാലയ വികാരിക്ക് വെള്ളിയാഴ്ച കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു.

പാഞ്ചാലിമേട്ടില്‍ പുതുതായി മരക്കുരിശ് നാട്ടിയെന്ന വിശ്വഹിന്ദുപരിഷത്തിന്റെ പരാതിയിലായിരുന്നു നടപടി. എന്നാല്‍, ഇവിടെയുള്ള 14 സിമന്റ് കുരിശുകള്‍ മാറ്റുന്നതുസംബന്ധിച്ച് തീരുമാനമായില്ല. സാമുദിയാക ാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത് പുറത്തുള്ളവരാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. കുരിശിന്റെ പേരുപറഞ്ഞ് പാഞ്ചാലിമേട്ടിലെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നാടിനുപുറത്തുള്ളവരാണെന്ന്‍ പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയും പറയുന്നു. ഇവിടെ അമ്പലവും കുരിശുമലയും വിനോദസഞ്ചാര പദ്ധതിയും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി പേര്‍ ഇതുമായി ബന്ധപ്പെട്ട ടൂറിസം കൊണ്ട് ഉപജീവനം നയിക്കുന്നുണ്ട്. മേയില്‍ ആരംഭിച്ച പാഞ്ചാലിമേട് ടൂറിസം പദ്ധതിക്ക് ഒരുവര്‍ഷംകൊണ്ട് സര്‍ക്കാരിലേക്ക് 20 ലക്ഷം രൂപ ലാഭവിഹിതമായി നല്‍കി. ഇരുപതിലേറെപ്പേര്‍ ഇവിടെ ജോലിചെയ്യുന്നു.

നാടിന്റെ പ്രധാന വരുമാനമാര്‍ഗമായി മാറുന്ന ടൂറിസം പദ്ധതി തകര്‍ക്കാനുള്ള ഗൂഢശ്രമം ഇതിനു പിന്നിലുണ്ടോ എന്നും സംശയമുണ്ടെന്ന് യോഗം ആരോപിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, പഞ്ചായത്തംഗങ്ങള്‍, ഡി.ടി.പി.സി. സെക്രട്ടറി ജയന്‍ പി. വിജയന്‍, ക്ഷേത്രം ഭാരവാഹികളായ കെ.എസ്. സുനു, കെ.ആര്‍. ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ഇന്ന് പാഞ്ചാലിമേട് സന്ദര്‍ശിക്കാനിരിക്കയാണ്. എന്നാല്‍, സമരത്തിലോ പ്രതിഷേധങ്ങളിലോ സഹകരിക്കില്ലെന്നും തങ്ങള്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

'നിലയ്ക്കല്‍ മോഡല്‍' സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കാര്യങ്ങള്‍ സംഘര്‍ഷഭരിതമാകുന്ന ഘട്ടമാണ് ഉള്ളത്. പുതുതായി മൂന്ന് മരക്കുരിശുകള്‍ സ്ഥാപിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് കളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയല്‍ പള്ളി അധികൃതര്‍ക്ക് പെരുവന്താനം വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നത്. സിമന്റ് കുരിശുകളുടെ കാര്യത്തില്‍ വളരെ മുമ്പുള്ള പരാതിയില്‍ ഹിയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച പാഞ്ചാലിമേട് മലയിലെ ആറാമത്തെ കുരിശിന് മുന്നില്‍ പുതിയൊരു ശൂലം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സ്ഥലം കൈവശംവെച്ചിട്ടുള്ള ഡി.ടി.പി.സി. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ശൂലം വെച്ചത് ആരാണെന്ന് കണ്ടെത്താനായില്ല. ഈ ശൂലം ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. പ്രവീണ്‍ തൊഗാഡിയയുടെ എ എച്ച് പിയും വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. ഈ സംഘടനയാണ് ശൂലം വച്ചതെന്നാണ് സൂചന.

പാഞ്ചാലിമേട്ടിലാകെ 490 ഏക്കര്‍ ഭൂമിയാണുള്ളത്. 2016-17-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ 22 ഏക്കര്‍ സ്ഥലം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിട്ടുണ്ട്. ആ 22 ഏക്കറിനുള്ളിലാണ് കുരിശുകള്‍ സ്ഥാപിച്ചതെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം. ഡി.ടി.പി.സി. ഈ 22 ഏക്കറിന് ചുറ്റും വേലികെട്ടി ടൂറിസ്റ്റുകളെ ടിക്കറ്റ് വെച്ച് പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡി.ടി.പി.സി.ക്ക് ഈ ഭൂമിയില്‍ അവകാശമില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം. എന്നാല്‍ വര്‍ഷങ്ങളായുള്ള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമാണ് ഇതെന്നും അതുകൊണ്ട് തന്നെ വിവാദങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കുന്നതുമാണെന്ന് പള്ളി അധികാരികളും പറയുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ ക്ഷേത്രവും ഉണ്ട്. ഈയിടെ അത് പുതുക്കി പണിയുകയും ചെയ്തു. കുരിശ് തീര്‍ത്ഥാടനത്തെ എതിര്‍ക്കുന്നവരെ പള്ളിക്കാരും അതേ നാണയത്തിലാണ് നേരിടുന്നത്.

വനവാസകാലത്ത് പഞ്ചപാണ്ഡവര്‍ പാഞ്ചാലിമേട്ടില്‍ താമസിച്ചിരുന്നെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഈ മലയില്‍ താഴെ മുതല്‍ മുകളില്‍ വരെ കുരിശുകള്‍ നാട്ടിയിട്ടുണ്ട്. പഞ്ചപാണ്ഡവര്‍ വസിച്ചുവെന്ന് കരുതുന്ന സ്ഥലത്തിന്റെ അവശേഷിപ്പായ കല്ലുകള്‍ നശിപ്പിക്കപ്പെട്ടതായി ആരോപണമുണ്ട്. 1956-ല്‍ത്തന്നെ ഈ കുരിശുകള്‍ അവിടെയുണ്ടെന്നാണ് കണയങ്കവയല്‍ സെന്റ് മേരീസ് പള്ളി ഭാരവാഹികള്‍ പറയുന്നത്. പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് പാഞ്ചാലിമേട് എന്നാണ് ഹിന്ദു സംഘടനകള്‍ പറയുന്നത്. ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്. ഇതിന്റെ കവാടം മുതലുള്ള ഭൂമിയാണ് ക്രൈസ്തവ സംഘടനകള്‍ കൈയേറി കുരിശുനാട്ടിയത്. ഇതിനിടെ പ്രവീണ്‍ തൊഗാഡിയയുടെ എ എച്ച് പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. കോണ്‍ക്രീറ്റ് കുരിശിനോട് ചേര്‍ന്ന് ശൂലം നാട്ടി തൊഗാഡിയയുടെ എ എച്ച് പി പ്രവര്‍ത്തകര്‍ പ്രതിഷേത്തിന് പുതിയമാനം നല്‍കിയത്.

മകരവിളക്ക് സമയത്ത് ആയിരങ്ങള്‍ ജ്യോതി കാണാന്‍ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകളോളം റവന്യൂ ഭൂമി കൈയേറി ക്രൈസ്തവ സംഘടനകള്‍ കുരിശുനാട്ടിയതെന്ന് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍ കുരിശ് മാറ്റണമെങ്കില്‍ ഇവിടെയുള്ള ക്ഷേത്രവും പൊളിക്കണമെന്നാണ് ക്രൈസ്തവ വിശ്വാസികളുടെ നിലപാട്. ക്ഷേത്രവും സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ഇവര്‍ പറയുന്നു. സ്ഥലത്തേയ്ക്ക് കടക്കണമെങ്കില്‍ വിനോദ സഞ്ചാര വകുപ്പിന്റെ പ്രത്യേക പാസ് വേണം. ഈ മേഖലയിലാണ് കുരിശുകള്‍ സ്ഥാപിച്ചത്. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. മുമ്ബും ഇടുക്കിയുടെ പലഭാഗത്തും കുരിശുകള്‍ ഉയര്‍ന്നത് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.

പാസില്ലാതെ പോകാന്‍ പറ്റുന്നത് ക്ഷേത്രത്തിലേക്ക് ദര്‍ശനം തേടിയെത്തുന്നവര്‍ക്ക് മാത്രമാണെന്ന് ഹിന്ദു സംഘടനകള്‍ പറയുന്നത് ഈ സാഹചര്യത്തിലാണ് റവന്യൂ ,വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെ കുരിശുനാട്ടി കൈയേറ്റം നടക്കുന്നത് . ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രം എന്ന ബോര്‍ഡും, കുരിശും വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടത്തില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ടെന്നും ഹിന്ദു സംഘടകള്‍ ആരോപിക്കുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ ഭൂമിയിലെ ക്ഷേത്രവും പൊളിക്കണമെന്ന ചര്‍ച്ച ക്രൈസ്തവ വിഭാഗവും ഉയര്‍ത്തുന്നത്. ഇതിനൊപ്പം തൊഗാഡിയയുടെ അനുയായികള്‍ കൂടി എത്തുമ്ബോള്‍ സ്ഥിതി സംഘര്‍ഷത്തിലേക്ക് പോവുകയാണ്.

പാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന ഐതിഹ്യവും പാഞ്ചാലിമേടിനുണ്ട്. പഞ്ചപാണ്ഡവര്‍ ഇരുന്നുവെന്ന് കരുതുന്ന കല്‍പാളികളും പാഞ്ചാലി താമസിച്ചിരുന്നുവെന്ന ഭീമന്‍ ഗുഹയും ഐതിഹ്യത്തിന് ആക്കം കൂട്ടുന്നു. ഇതാണ് പ്രദേശത്തിന് പാഞ്ചാലിമേട് എന്ന പേരുവരാന്‍ കാരണമെന്നും കരുതപ്പെടുന്നു. പാഞ്ചാലിക്കുളവും ക്ഷേത്രവും പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച അടുപ്പുകല്ലുകള്‍ എന്ന് വിശ്വസിക്കുന്നവയുമെല്ലാം ഇവിടെ കാണാം. ഈ ക്ഷേത്രത്തിനെ പൊളിച്ചു മാറ്റണമെന്ന ആവശ്യമാണ് ക്രൈസ്തവരില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തെ തൊടാന്‍ സര്‍ക്കാരും തയ്യാറാകില്ല. ഇത് മനസ്സിലാക്കിയാണ് ഈ ആവശ്യം. ഇതും സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തുമെന്ന സൂചനയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്ത് സുരക്ഷയും കര്‍ശനമാക്കും. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലം കൂടിയാണ് ഇത്. സമുദ്രനിരപ്പില്‍നിന്ന് 2500 അടി മുകളിലാണ് പാഞ്ചാലിമേട്. കുട്ടിക്കാനത്തുനിന്നു 10 കിലോമീറ്ററാണ് പാഞ്ചാലിമേട്ടിലേക്കുള്ളത്.

പാഞ്ചാലിമേട്. മൊട്ടക്കുന്നുകളാല്‍ സുന്ദരമാണ്. ഹൈറേഞ്ചിന്റെ കുളിര്‍മ മുഴുവന്‍ ആവാഹിച്ചെടുത്ത കാറ്റും പ്രത്യേകതയാണ്. ഭുവനേശ്വരി ദേവിയുടെ ചെറിയ കോവിലാണ് ഇവിടെ ഉള്ളത്. പീഠം തകര്‍ന്ന ഒരു ശിവലിംഗവും കാണാം. പഞ്ചപാണ്ഡവര്‍ പണ്ട് ഇവിടെ പാഞ്ചാലിയുമൊത്ത് താമസിച്ചിട്ടുണ്ടഎന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ മേടിന് പാഞ്ചാലിമേട് എന്ന പേര് ലഭിച്ചത്. പഞ്ചപാണ്ഡവന്മാരില്‍ ഭീമന്റെ കാലടി പതിഞ്ഞെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന ഒരു ഗുഹയും ഇവിടെയുണ്ട്. നിത്യപൂജയില്ലാത്ത ഈ ദേവി ക്ഷേത്രവും അതിപുരാതനമായ സര്‍പ്പപ്രതിഷ്ഠകളും പഴക്കമേറിയതും അപൂര്‍വുമായ ശിവലിംഗവുമൊക്കെ ചേര്‍ന്ന് ഈ സ്ഥലത്ത് നിന്ന് ശബരിമലയിലെ മകരജ്യോതിയും ദര്‍ശിക്കാം. ഇവിടെയാണ് വിവാദങ്ങള്‍ തലപൊക്കുന്നത്.

എന്നാല്‍ പാഞ്ചാലിമേടിലെ കുരിശിനും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ക്രൈസ്തവ വിശ്വാസികള്‍ പറയുന്നത്. അതുകൊണ്ട് തന്നെ പൊളിച്ചു മാറ്റാന്‍ കഴിയില്ലെന്നാണ് അവരുടെ നിലപാട്. ഇത്രയും പഴക്കമുള്ള കുരിശിനെ വിവാദത്തിലാക്കുന്നവരുടെ ഉദ്ദേശശുദ്ധിയേയും പള്ളി അധികാരികള്‍ ചോദ്യം ചെയ്യുന്നത്. അതിനിടെ പുതുതായി വച്ച കുരിശ് മാത്രമാണ് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് റവന്യൂ അധികാരികള്‍ പറയുന്നത്. 1956മുതല്‍ മരിയന്‍ കുരിശടി മലയിലേക്ക് തീര്‍ത്ഥാടകര്‍ എത്താറുണ്ട്. ഇതിന് മുമ്പിലെ ബോര്‍ഡ് സ്ഥാപിച്ചത് 1956 ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു സ്ഥലത്തെ കുരിശിനെ വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇതിനെയാണ് പള്ളിയും എതിര്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്ഷേത്രവും പൊളിക്കേണ്ടതല്ലേ എന്ന ചോദ്യം അവര്‍ ഉയര്‍ത്തുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category