1 GBP = 92.60 INR                       

BREAKING NEWS

ഭാരത് മാതാകീ ജയ്യും വന്ദേമാതരവും വിളിച്ചു എംപിമാര്‍; ഇടവേളകളില്‍ മോദി.. മോദി.. വിളിക്കും; ജയ് പെരിയോര്‍, ജയ് കലൈഞ്ജര്‍.. വിളികളുമായി ഡിഎംകെക്കാരും; ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തി പാര്‍ലമെന്റ് ചന്തയായി മാറുമ്പോള്‍ വാ പൊളിച്ചിരിക്കുന്നത് പരിചയ സമ്പന്നരായ ജനപ്രതിനിധികള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇത്തവണ അംഗങ്ങളായവരില്‍ പ്രഗ്യ സിങ് ഠാക്കൂര്‍ അടക്കമുള്ള തീവ്രഹിന്ദുത്വ വാദികള്‍ ഏറെയുണ്ട്. പച്ചവര്‍ഗ്ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് എത്തിയവര്‍ തന്നെയായിരുന്നു ഇതില്‍ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ ഇത്തവണ പാര്‍ലമെന്റിലും മുമ്പെങ്ങും ഇല്ലാത്ത വിധത്തില്‍ വര്‍ഗീയത നിറഞ്ഞു നില്‍ക്കുന്ന രംഗങ്ങളാണ് സത്യപ്രതിജ്ഞാ വേളയിലും കണ്ടത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കണ്ട് ഇന്ത്യക്കാര്‍ നാണിച്ച് തലതാഴ്ത്തേണ്ടുന്ന അവസ്ഥയാണ്. മുദ്രാവാക്യത്തിന്റെ പേരില്‍ അനാവശ്യമായി ബഹളം വെക്കുന്നവരെയാണ് ലോകം കണ്ടത്.

സത്യവാചകങ്ങള്‍ക്കപ്പുറം മറ്റു വാക്യങ്ങള്‍ കൂട്ടിച്ചേര്‍ക്കരുതെന്ന സഭാചട്ടത്തിലെ വ്യവസ്ഥ മറികടന്നാണ് അംഗങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. അതത് സംസ്ഥാനങ്ങളുടെ മഹത്ത്വവും പാര്‍ട്ടി നേതാക്കളുടെ പെരുമയും വിളിച്ചുപറഞ്ഞതിനൊപ്പം രാഷ്ട്രീയച്ചുവയുള്ള മുദ്രാവാക്യങ്ങളുയര്‍ത്താനും മടിച്ചില്ല. ദൈവനാമവും മുഴങ്ങി. എന്നാല്‍, മുദ്രാവാക്യങ്ങള്‍ രേഖയിലുണ്ടാകില്ലെന്ന് പ്രോട്ടെം സ്പീക്കര്‍ റൂളിങ് നല്‍കി.

ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തിങ്കളാഴ്ച ബിജെപി.യാണ് ഈ പ്രവണതയ്ക്കു തുടക്കമിട്ടത്. കഴിഞ്ഞകാല സഭകളില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയില്‍ കേള്‍ക്കാത്ത പതിവുകള്‍ക്കിതു ഇത് വഴിവെച്ചു. സത്യപ്രതിജ്ഞ ചൊല്ലിയയുടന്‍ ചിലര്‍ മുദ്രാവാക്യം മുഴക്കി. ആര്‍.എസ്പി. അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ ഇതിനെതിരേ പ്രതികരിച്ചപ്പോള്‍, ചട്ടം പാലിക്കണമെന്ന് പ്രോട്ടെം സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.


ചൊവ്വാഴ്ച ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം മുദ്രാവാക്യം വിളികള്‍ ഉയര്‍ത്തിയതോടെ സഭ മുദ്രാവാക്യമുഖരിതമായി. അതത് പ്രാദേശിക ഭാഷയിലായിരുന്നു പലരുടെയും മുദ്രാവാക്യം മുഴക്കല്‍. തമിഴ്നാട്ടിലെ ഡി.എം.കെ. അംഗങ്ങള്‍ ജയ് പെരിയോര്‍, ജയ് കലൈഞ്ജര്‍ വിളികള്‍ ഉയര്‍ത്തിയപ്പോള്‍ എ.ഐ.എ.ഡി.എം.കെ.യുടെ ഏക അംഗം രവീന്ദ്രനാഥ് കുമാര്‍ 'പുരട്ചി തലൈവിക്കു' ജയ് വിളിച്ചു. ബംഗാളില്‍നിന്നുള്ള അംഗങ്ങള്‍ ജയ് ഹിന്ദ്, ജയ് ബംഗ്ലാ മുദ്രാവാക്യങ്ങളുയര്‍ത്തി.

ഹൈദരാബാദില്‍ നിന്നുള്ള മജ്ലിസ് പാര്‍ട്ടി അംഗം അസദുദ്ദീന്‍ ഒവൈസി ജയ് ഭീം, അള്ളാഹു അക്ബര്‍, ജയ് ഹിന്ദ് എന്നിങ്ങനെയും ബിജെപി. അംഗങ്ങള്‍ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം മുദ്രാവാക്യങ്ങളുമുയര്‍ത്തി. ഒവൈസിയെ പ്രകോപിപ്പിച്ചത് ബിജെപി അംഗങ്ങളുടെ മുദ്രാവാക്യം വിളികള്‍ മാത്രമായിരുന്നു. എന്നെ കാണുമ്പോള്‍ ഇവര്‍ക്ക് ''ജയ് ശ്രീരാം'' എന്ന് വിളിക്കാന്‍ തോന്നുന്നത് നല്ല കാര്യമാണ് എന്ന് ഒവൈസി പരിഹസിച്ചു. ബിജെപി എംപിമാര്‍ ജയ് ശ്രീരാം വിളികളുമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ വിളിച്ചോളൂ എന്ന് സൂചന നല്‍കുന്ന ആംഗ്യം ഒവൈസി കാണിക്കുന്നുണ്ടായിരുന്നു.

ഈ മുദ്രാവാക്യം ഇവര്‍ക്ക് ഓര്‍മ്മ വരുന്നത് നല്ലതാണ്. ഭരണഘടനയേയും മുസഫര്‍പൂരില്‍ മരിച്ച കുട്ടികളേയും ഇവര്‍ മറന്നിട്ടില്ല എന്ന് കരുതുന്നു. ജയ് ശ്രീരാം ക്ഷേത്രങ്ങളിലാണ് വിളിക്കേണ്ടത് എന്നും ഇത് അതിനുള്ള സ്ഥലമല്ല എന്നും മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ നവനീത് റാണ പ്രതികരിച്ചിരുന്നു.

മഥുരയില്‍നിന്നുള്ള ബിജെപി. അംഗം ഹേമമാലിനി രാധേ രാധേ എന്ന കൃഷ്ണ-രാധാ കീര്‍ത്തനമാണ് സത്യവാചകത്തിനൊടുവില്‍ ആലപിച്ചത്. ബിജെപി. അംഗം അരുണ്‍ കുമാര്‍ സാഗര്‍ ഭാരത് മാതാ കീ ജയ് വിളിച്ചപ്പോള്‍ പ്രതിപക്ഷ ബെഞ്ചില്‍നിന്ന് രാഹുല്‍ ഗാന്ധി, ഒരു വട്ടംകൂടിയെന്ന് ആവശ്യപ്പെട്ടു. താന്‍ വീണ്ടും വിളിക്കാമെന്നും എന്നാല്‍ ജയ് എന്ന വാക്ക് രാഹുല്‍ ഗാന്ധി പൂരിപ്പിക്കണമെന്നും സാഗര്‍ നിബന്ധന വെച്ചു. രാഹുല്‍ ജയ് ഹിന്ദ് എന്നു മുദ്രാവാക്യം വിളിച്ച് അതിനു മറുപടി നല്‍കി.

ബിജെപി.ക്കെതിരേ ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി അംഗം ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖ് പ്രതിഷേധമുയര്‍ത്തിയത് അല്പനേരം ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിനിടയാക്കി. ബിജെപി. അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ ക്രമപ്രശ്നമുന്നയിച്ച എന്‍.കെ. പ്രേമചന്ദ്രന്‍, പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തുമ്പോള്‍ മൗനം പാലിക്കുന്നതെന്തുകൊണ്ടെന്നു ഭരണപക്ഷം ചോദിച്ചു. ഇക്കാര്യത്തില്‍ അധ്യക്ഷന്‍ തിങ്കളാഴ്ചതന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു പ്രേമചന്ദ്രന്റെ മറുപടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category