1 GBP = 85.80 INR                       

BREAKING NEWS

50സഹോദരന്മാര്‍ മുട്ടുകുത്തി കൈകള്‍ നിലത്തുവച്ച് അതില്‍ ചവിട്ടി നടത്തി വധുവിനെ മണ്ഡപത്തിലെത്തിച്ചു; വീരമൃത്യുവരിച്ച ഐഎഎഫ് ഗരുഡ് കമാന്‍ഡേയുടെ സഹോദരിയുടെ വിവാഹം നടത്താനെത്തിയത് അമ്പത് സഹപ്രവര്‍ത്തര്‍; ഒരു മകനെ നഷ്ടപ്പെട്ടപ്പോള്‍ 50 മക്കളെ ലഭിച്ചെന്ന് ജ്യോതിയുടെ പിതാവ്; ഹൃദയം നിറയുന്ന കാഴ്ചയെന്ന് സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

ഷ്ടപ്പെട്ട സഹോദരന് പകരം എത്തിയത് അമ്പത് സഹോദരന്മാര്‍. ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടിലില്‍ കൊല്ലപ്പെട്ട ഐഎഎഫ് ഗരുഡ് കമാന്‍ഡോ ജ്യോതി പ്രകാശ് നിരാലയുടെ സഹോദരി ശശികല വിവാഹിതയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 ഗരുഡ് കമാന്‍ഡോകള്‍ സഹോദരന്റെ സ്ഥാനത്തു നിന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ഹൃദയം നിറയ്ക്കുന്ന കാഴ്ചയായി. ജ്യോതി പ്രകാശിന്റെ സ്വദേശമായ ബിഹാറിലെ പാട്നയിലായിരുന്നു ചടങ്ങുകള്‍.

തീവ്രവാദികളോടു പോരാടി അനേകം പേരുടെ ജീവന്‍ സംരക്ഷിച്ചതു കൊണ്ട് ജ്യോതി പ്രകാശ് നിരാലയേ 2018-ല്‍ രാജ്യം അശോകചക്ര നല്‍കി ആദരിച്ചിരുന്നു. ജ്യോതിയുടെ മാതാവ് മാലതി ദേവിയും ഭാര്യ സുഷമയുമാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്ന് അശോകചക്ര ഏറ്റുവാങ്ങിയത്. ശശികലയുടെ വിവാഹത്തിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ജ്യോതിയുടെ ഒപ്പം ജോലി ചെയ്തിരുന്ന 50 കമാന്‍ഡോകള്‍ വീട്ടില്‍ എത്തി സഹോദരന്റെ സ്ഥാനത്തു നിന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

ശശികലയുടെ വിവാഹനിശ്ചയം അറിയിച്ച് ജ്യോതിയുടെ പിതാവ് എയര്‍ ചീഫ് മാര്‍ഷലിനും ഗരുജ് കമാന്‍ഡോ യൂണിറ്റിനും ക്ഷണക്കത്ത് അയച്ചിരുന്നു. വിവാഹത്തിന് രണ്ടു ദിവസം മുന്‍പ് ഗരുഡ് യൂണിറ്റിലെ 50 കമാന്‍ഡോകള്‍ വീട്ടിലെത്തി. ജ്യോതി തങ്ങളുടെ സഹോദരനാണെന്നും അതിനാല്‍ ശശികലയുടെ വിവാഹത്തിന് എത്തേണ്ടത് തങ്ങളുടെ കടമയാണ് എന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. രാജ്യം ഒപ്പമുള്ളതായി തോന്നുന്നുവെന്നും ഒരു മകനെ നഷ്ടപ്പെട്ടപ്പോള്‍ 50 മക്കളെ ലഭിച്ചു എന്നും ജ്യോതി പ്രകാശിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു.രണ്ടു ഭീകരരെ വധിച്ചശേഷം പരുക്കേറ്റ കമാന്‍ഡോകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവില്‍ ലോക്കോ പൈലറ്റാണ് ശശികലയുടെ ഭര്‍ത്താവ് സുജിത് കുമാര്‍. ധീര ജവാന്റെ സഹോദരിയുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ ലോകം ഏറ്റെടത്തു. ഹൃദയം നിറയുന്ന കാഴ്ച എന്നാണ് പലരും ചിത്രങ്ങളെ വിശേഷിപ്പിച്ചത്.വധുവിന്റെ കാല്‍പ്പാദങ്ങള്‍ നിലത്തുപതിയാതെ മുട്ടുകുത്തി ഇരുന്ന് ഓരോ ചുവടും അവര്‍ 50 പേര്‍ ചേര്‍ന്ന് കൈകളില്‍ ഏറ്റുവാങ്ങിയാണ് ശശികലയേ മണ്ഡപത്തിലേയ്ക്ക് ആനയിച്ചത്. മൂന്നു സഹോദരിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ അടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ജ്യോതി. ജ്യോതിയുടെ മരണത്തോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടില്‍ അകപ്പെട്ടു. ശശികലയുടെ വിവാഹം നടത്താനായി ഓരോ സൈനികനും 500 രൂപ വീതം നല്‍കി അഞ്ചുലക്ഷം രൂപ സമാഹരിച്ച് കുടുംബത്തിന് നല്‍കിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category