1 GBP = 85.80 INR                       

BREAKING NEWS

മാഞ്ചസ്റ്റര്‍ ക്നാനായ പള്ളിയില്‍ വി. കുര്‍ബാനയും ഏക ദിന ധ്യാനവും ഈ മാസം 29ന് നടക്കും

Britishmalayali
തോമസ് മാത്യു

മാഞ്ചസ്റ്റര്‍: സെന്റ് ജോര്‍ജ് ക്നാനായ പള്ളിയില്‍ വി. കുര്‍ബാനയും ഫാ: ബൈജു നടുവത്താനിയില്‍ നയിക്കുന്ന ഏകദിന ധ്യാനവും ഈ മാസം 29ന് ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ ഒന്‍പതു മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 9. 30ന് വി. കുര്‍ബാനയും തുടര്‍ന്ന് ധ്യാനവും നടത്തും. കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും. 12. 30ന് ഉച്ച നമസ്‌കാരവും അഞ്ചു മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയോടെയും ധ്യാനം അവസാനിക്കും. ശ്ലീഹാ നോമ്പിനോട് അനുബന്ധിച്ച് മാതാപിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി നടത്തപ്പെടുന്ന വി. കുര്‍ബാനയിലും ധ്യാനത്തിലും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫാ: സജി എബ്രഹാം അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റെജി ഫിലിപ്പ് - 07916318568, അലക്സ് എബ്രഹാം - 07737010333

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category