1 GBP = 92.60 INR                       

BREAKING NEWS

കെന്റ് ഹിന്ദു സമാജത്തിന്റെ യോഗ ദിനാചരണവും ഭജനയും മറ്റന്നാള്‍ ശനിയാഴ്ച മെഡ് വേ ഹിന്ദു മന്ദിറില്‍

Britishmalayali
kz´wteJI³

കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബ സംഗമവും ഭജനയും മറ്റന്നാള്‍ ശനിയാഴ്ച 22-ാം തീയതി വൈകുന്നേരം ആറു മണിമുതല്‍ ബിജു ജനാര്‍ദനന്‍ -സുഗത ബിജു ദമ്പതികളുടെ നേതൃത്വത്തില്‍ മെഡ് വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. അന്നേദിനം കെന്റ് ഹിന്ദു സമാജം അന്താരാഷ്ട്ര യോഗദിനം ആചരിക്കും. യോഗദിനാചരണത്തിന്റെ ഭാഗമായി, ഉച്ച കഴിഞ്ഞു മൂന്നു മണി മുതല്‍ യോഗ ക്ലാസുകള്‍ നടത്തപ്പെടുന്നതാണ്.

മൂന്നു മണി മുതല്‍ 4.30 വരെയും അഞ്ചു മണി മുതല്‍ 6. 30 വരെയും രണ്ടു ക്ലാസുകളാണ് നടത്തപ്പെടുന്നത്. രജിസ്റ്റര്‍ ചെയ്യുവാനായി [email protected] (മൂന്നു മണിമുതല്‍ 4.30 വരെയുള്ള ക്ലാസ്) [email protected] (അഞ്ചു മണിമുതല്‍ 6.30 വരെയുള്ള ക്ലാസ്) എന്നീ ഈമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുക. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സ്ഥലത്തിന്റെ വിലാസം
Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category