1 GBP = 92.40 INR                       

BREAKING NEWS

വീടും കാറും വൃത്തിയാക്കുന്ന നമുക്ക് മനസു വൃത്തിയാക്കാതെ ഈശ്വര സേവ സാധിക്കുമോ? കവന്‍ട്രിയിലെ ഭഗവദ് ഗീതാ പഠനം ഉയര്‍ത്തുന്നത് തെളിമയുള്ള ചിന്തകള്‍

Britishmalayali
kz´wteJI³

കവന്‍ട്രി: സ്വന്തം വീടും കിടപ്പുമുറിയും നിത്യേനെ എന്നോണം വൃത്തിയാകുന്നവരാണ് മനുഷ്യരില്‍ നല്ല പങ്കും. സഞ്ചരിക്കുന്ന കാറും കഴുകി വൃത്തിയാക്കി സൂക്ഷിക്കാന്‍ അറിയാം. എന്നാല്‍ അതിനേക്കാള്‍ മൂല്യമുള്ള സ്വന്തം മനസ് നിര്‍മലമായി സൂക്ഷിക്കാന്‍ എത്ര പേര്‍ക്ക് സാധിക്കുന്നുണ്ട്? ചോദ്യം കവന്‍ട്രി ഹിന്ദു സമാജത്തിലെ അജികുമാറിന്റെ വകയാണ്. സമാജം അംഗങ്ങള്‍ക്കായുള്ള മാസം തോറും ഉള്ള ഭഗവദ് ഗീത പഠന ക്ലാസിലാണ് കഴമ്പുള്ള ചോദ്യവുമായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ സാങ്കേതിക വിദഗ്ധന്‍ കൂടിയായ അജികുമാര്‍ എത്തുന്നത്.

ഭഗവദ് ഗീതയുടെ ഒന്നാം രണ്ടാം അധ്യായമായ വിഷാദ യോഗം ചര്‍ച്ച ചെയ്യുന്ന ഘട്ടത്തിലാണ് മനസുകള്‍ നിര്‍മ്മലമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയര്‍ത്തിയത്. കുരുക്ഷേത്ര യുദ്ധത്തില്‍ സ്വന്തം കടമ മറന്നു, ബന്ധുക്കളെ കൊല്ലേണ്ടി വരുന്നതിന്റെ നിസ്സഹായതയില്‍ തളര്‍ന്നു പോയ അര്‍ജുനനെ കര്‍മ്മ വീര്യനാക്കാന്‍ ഭഗവന്‍ ശ്രീകൃഷ്ണന്‍ നല്‍കുന്ന ഉപദേശങ്ങള്‍ ആധുനിക ലോകത്തെ ഏതു മാനേജ്‌മെന്റ്, പരിശീലന ക്ലാസില്‍ ലഭിക്കുന്നതിനേക്കാള്‍ അമൂല്യവും അര്ഥവത്തായതും ആണെന്നും അനേകം ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം ഉദാത്തമായ ചിന്തകള്‍ ലോകത്തിനു നല്കാന്‍ ഭാരതത്തിനു സാധിച്ചെങ്കില്‍ അവ ഇന്നും അതെ തീവ്രതയോടെ നിലനില്‍ക്കുന്നതും ലോകം കൂടുതലായി ഇത്തരം ചിന്തകളെ ആശ്രയിക്കുന്നതും അതിന്റെ മഹിമ കൊണ്ടാണെന്നും ഭഗവദ് ഗീത പഠന ക്ലാസില്‍ വ്യക്തമാക്കപ്പെട്ടു. ഓരോ വ്യക്തിയും ചെയ്യേണ്ട കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ഭഗവദ് ഗീത പഠനത്തിലൂടെ സാധ്യമാകുന്നത്. അലസത വെടിയാന്‍ ഏറ്റവും മികച്ച ഉപാധി കൂടിയാണ് ഗീത പഠനം. വിദ്യാര്‍ഥികള്‍ ഭഗവദ് ഗീതയുടെ വരികള്‍ ഒരിക്കല്‍ എങ്കിലും വായിച്ച് അതിന്റെ അര്‍ത്ഥം മനസിലാക്കിയാല്‍ ഒരിക്കലും ജീവിതത്തില്‍ നിഷ്‌ക്രിയര്‍ ആകില്ലെന്നും ക്ലാസില്‍ വ്യക്തമാക്കപ്പെട്ടു.

സമാജത്തിലെ കുട്ടികളെ ഉദ്ദേശിച്ചാണ് ഏറ്റവും ലളിതമായ ഭാഷയില്‍ ഏറെ ദുര്‍ഗ്രഹമായ ഗീതയെ അജികുമാര്‍ വ്യാഖ്യാനിക്കുന്നത്. ജീവിത ഉദാഹരണങ്ങള്‍ കൂടി വ്യക്തമാക്കപ്പെടുന്നതിലൂടെ മുതിര്‍ന്നവരും ഗീത ഉയര്‍ത്തുന്ന ന്യായ വാദങ്ങളില്‍ ഏറെ ക്രിയാത്മക ചര്‍ച്ചകളില്‍ ഇടപെടുക ആയിരുന്നു. ഏതു കാര്യം ചെയ്യുമ്പോഴും അതിനോട് ആത്മാര്‍ത്ഥത കാട്ടുകയും ചെയ്യുന്ന കാര്യത്തില്‍ സത്യസന്ധത ഉണ്ടായിരിക്കുകയും വേണമെന്ന പ്രാഥമിക സത്യവും ഭഗവദ് ഗീതയുടെ ആദ്യ ഭാഗത്തു നിന്നും അജികുമാര്‍ വിശദീകരിച്ചു.

മാസം തോറും നടക്കുന്ന ഭജനയില്‍ കുട്ടികളുടെ അറിവിലേക്ക് കൂടുതല്‍ ചിന്തകള്‍ എത്തിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രശ്നോത്തരിയില്‍ ഇത്തവണ കേരളത്തിന്റെ ഞാറ്റുവേലയും കാലാവസ്ഥയുമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. എല്ലാ മാസവും വെറും പത്തു ചോദ്യങ്ങളിലൂടെ ഒരു വിഷയത്തെ പ്രതിപാദിച്ചു പോകുന്ന രീതിയാണ് കവന്‍ട്രി സമാജം നടത്തുന്നത്.

ഞാറ്റുവേല, കേരളത്തിന്റെ കൃഷി രീതി, ഓരോ മാസവും പെയ്യുന്ന മഴയുടെ പ്രത്യേകത, സൂര്യനും നക്ഷത്രങ്ങളും കാലാവസ്ഥയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, ഓരോ നക്ഷത്രവും ജനനം വഴി മനുഷ്യനുമായി എങ്ങനെ അഭേദ്യ ബന്ധം പുലര്‍ത്തുന്നു എന്നതൊക്കെ ലളിതമായ ചോദ്യങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അറിവിന്റെ പുത്തന്‍ മേഖലകളാണ് തുറക്കപ്പെട്ടത്. പഴമക്കാര്‍ പറഞ്ഞു പോയ അറിവുകളിലൂടെ ഒരു സഞ്ചാരവുമാണ് ഇത്തരം ചടങ്ങുകള്‍ വഴി കവന്‍ട്രി ഹിന്ദു സമാജം നടത്തുന്നത്.

കുട്ടികള്‍ക്കായി കഥ സദസും വേദ ശ്ലോക പഠനവും നടത്തുന്നതും കവന്‍ട്രി സമാജത്തിന്റെ പ്രത്യേകതയാണ്. കവന്‍ട്രി ഹിന്ദു സമാജം ഇത്തവണ ഓണാഘോഷം നടത്തുന്നത് സെപ്റ്റംബര്‍ എട്ട് ഞായറാഴ്ചയാണ്. ആഘോഷ പരിപാടികള്‍ക്കു  ഹരീഷ് പാലാ ചുക്കാന്‍ പിടിക്കുമ്പോള്‍ കലവറയില്‍ കെ ദിനേശും രാജീവ് നായരും നാടന്‍ സദ്യയുടെ രുചിക്കൂട്ടുകള്‍ സാധ്യമാക്കും. വനിതാ വിഭാഗം പൂക്കളം ഒരുക്കുമ്പോള്‍ ഷീജ പിള്ളയാണ് നേതൃത്വം നല്‍കുക.

ബര്‍മിങ്ഹാമില്‍ നടന്ന ഹിന്ദു മഹാ സമ്മേളനത്തില്‍ അവതരിപ്പിച്ച തിരുവാതിരക്കളി ഓണാഘോഷത്തിന് പൊലിമ കൂട്ടാന്‍ രശ്മി സജിത്തിന്റെ നേതൃത്വത്തില്‍ ഉള്ള എട്ടു അംഗ സംഘവും തയാറാകുമ്പോള്‍ ആവേശം നിറഞ്ഞ ആഘോഷമാണ് ഇത്തവണ അണിയറയില്‍ ഒരുങ്ങുന്നത്.

കവന്‍ട്രി സമാജത്തിന്റെ ജൂലൈ ഭജന്‍ സന്ധ്യ ഏഴിന്  ഞായറാഴ്ച സോലിഹളില്‍ നടക്കുമെന്നു ഡോ. രാജേഷ് അറിയിച്ചു. സമാജം അംഗമായ സിജു സിദ്ധാര്‍ത്ഥിന് ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിന്റെ ഭാഗമായ യാത്രയയപ്പും അന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

സമാജം പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക - 07727218941

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category