1 GBP = 88.40 INR                       

BREAKING NEWS

കണ്‍വെന്‍ഷന്റെ അസുലഭ നിമിഷങ്ങള്‍ മിസ്സായാല്‍ വിഷമിക്കേണ്ട; കൂടുതല്‍ സൗകര്യങ്ങളോടെ ചിത്രങ്ങളും വീഡിയോകളുമായി യുകെകെ സിഎ വെബ്സൈറ്റ് ഒരുങ്ങുന്നു

Britishmalayali
സണ്ണി ജോസഫ്

ര്‍മിങ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഈ മാസം 29നു നടക്കുന്ന 18-ാമത് യുകെകെസിഎ കണ്‍വന്‍ഷനു മുന്നോടിയായി കൂടുതല്‍ വിവരങ്ങള്‍ക്കും കഴിവുറ്റ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി www.ukkca.comനെ ഇന്നു മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തന ക്ഷമമാക്കുന്നു. യുകെകെസിഎയുടെ 51 യൂണിറ്റുകള്‍ക്കും അതിന്റെ പോഷക സംഘടനകള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേരെ പിടിക്കുന്ന കണ്ണാടിയായി പ്രവര്‍ത്തിക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി  വിവിധ കമ്മറ്റികള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

കണ്‍വെന്‍ഷന് തിരശ്ശീല ഉയരുവാന്‍ ഇനി വെറും ഒന്‍പതു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംഘാടകര്‍ തിരക്കിട്ട ഒരുക്കങ്ങളിലാണ്. കണ്‍വന്‍ഷന്‍ വേദിയിലെത്തുന്ന ഭാഗ്യശാലികളെ തേടുന്ന പരിപാടിയും സംഘാടകര്‍ ഒരുക്കുന്നുണ്ട്. കണ്‍വന്‍ഷന്‍ ടിക്കറ്റുകളില്‍ ഒളിഞ്ഞു കിടക്കുന്ന സ്വര്‍ണ്ണ നാണയങ്ങളാണ് ഭാഗ്യശാലികളെ തേടുന്നത്. ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ മെയിന്‍ ഗേറ്റിലായിരിക്കും രജിസ്ട്രേഷന്‍ കമ്മറ്റിയുടെ കൗണ്ടര്‍ ഉണ്ടാവുക. അവിടെ നിങ്ങളുടെ ടിക്കറ്റുകള്‍ ചെക്കു ചെയ്തു കൗണ്ടര്‍ ഫോയില്‍ സ്വര്‍ണ്ണ നിറമുള്ള പെട്ടിയില്‍ നിക്ഷേപിക്കുക. അവിടെ നിന്നും നിങ്ങള്‍ക്കാവശ്യമുള്ള ബാന്‍ഡുകള്‍ ലഭിക്കും. അതു കൈയ്യില്‍ ധരിച്ചാല്‍ മാത്രമേ നിങ്ങളെ ഹാളിലേക്കു കയറ്റുകയുള്ളൂ.

വൈകുന്നേരം ആറു മണിയോടെ സ്വര്‍ണപെട്ടി മെയിന്‍ സ്റ്റേജില്‍ കൊണ്ടു വരികയും നറുക്കെടുപ്പിലൂടെ മൂന്നു ഭാഗ്യ ശാലികളെ തിരഞ്ഞെടുക്കുകയും യഥാക്രമം ഒരു പവന്‍ അരപ്പവന്‍, കാല്‍പ്പവന്‍ എന്നീ സ്വര്‍ണ്ണ നാണയങ്ങള്‍ ഭാഗ്യശാലികള്‍ക്ക് നല്‍കുകയും ചെയ്യുന്നു. അതിനായി കൗണ്ടര്‍ ഫോയിലില്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പരും എഴുതുവാന്‍ മറക്കാതിരിക്കുക. ടിക്കറ്റുകളുടെ വില്‍പ്പന അന്തിമ ഘട്ടത്തിലേക്കടുക്കുകയാണ്. 500 പൗണ്ടിന്റെ ഡയമണ്ട് ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു. നൂറിന്റെ ടിക്കറ്റുകള്‍ തീര്‍ന്നു വരിക. ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ കപ്പാസിറ്റി കഴിഞ്ഞു പോയാല്‍ കൗണ്ടര്‍ സെയില്‍ ഉണ്ടായിരിക്കുന്നതല്ല. ആയതിനാല്‍ എല്ലാവരും യൂണിറ്റുകളില്‍ നിന്നു തന്നെ ടിക്കറ്റുകള്‍ കരസ്ഥമാക്കുവാന്‍ ശ്രമിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category