1 GBP = 92.60 INR                       

BREAKING NEWS

കാമുകിയെ സന്ദര്‍ശിച്ച ശേഷം ട്രെയിനില്‍ ഇറങ്ങിയത് കറുകുറ്റിയില്‍; വാട്സാപ്പില്‍ ലൈവായി ഞാനിവിടെ കിടന്നു മരിക്കുമെന്നു ഭീഷണി; വീഡിയോ കോളില്‍ ആത്മഹത്യ മണത്ത യുവതി സംശയം അറിയിച്ചത് കോട്ടയം പൊലീസിനെ; മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് എത്തിയവര്‍ കണ്ടത് ആള്‍ സഞ്ചാരമില്ലാത്തിടത്ത് ചോര വാര്‍ന്ന് തളര്‍ന്ന യുവാവിനേയും; ജീവന്‍ രക്ഷിച്ചത് ഒന്നര കിലോമീറ്റര്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചും; ഇടുക്കിയിലെ വീരശൂര പരാക്രമിയായ കാമുകന്‍ അപകടനില തരണം ചെയ്യുമ്പോള്‍

Britishmalayali
kz´wteJI³

അങ്കമാലി: പ്രേമനൈരാശ്യത്താല്‍ പെട്രോള്‍ കത്തിക്കുന്നവര്‍. വാട്സാപ് വിഡിയോ കോളിലൂടെ കാമുകിയെ ആത്മഹത്യാ രംഗങ്ങള്‍ കാണിക്കുന്ന കാമുകന്‍. സാക്ഷര കേരളം വഴി തെറ്റി നീങ്ങുകയാണ്. ഇപ്പോഴിതാ ഇരുപതുകാരനായ കോളജ് വിദ്യാര്‍ത്ഥിയെ കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

എളവൂര്‍ റെയില്‍വേ മേല്‍പാലത്തിനും കറുകുറ്റി റെയില്‍വേ സ്റ്റേഷനും ഇടയില്‍ റെയില്‍വേ ട്രാക്കിനു സമീപത്തുള്ള കുറ്റിക്കാട്ടിലായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. ഞാനിവിടെ കിടന്നു മരിക്കുമെന്നു പറഞ്ഞു യുവാവ് കോട്ടയം സ്വദേശിയായ കാമുകിയെ വിഡിയോ കോള്‍ ചെയ്തിരുന്നു. കോള്‍ അവസാനിപ്പിച്ച യുവതി ഉടനെ കോട്ടയം പൊലീസില്‍ വിവരം നല്‍കി. വാട്സാപ് വിഡിയോ കോള്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ അവര്‍ അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്നു ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. പൊലീസ് ഇയാളെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്തു വിദ്യാര്‍ത്ഥിയായ യുവാവ് കാമുകിയെ സന്ദര്‍ശിച്ച ശേഷം ട്രെയിനില്‍ കറുകുറ്റിയില്‍ എത്തുകയായിരുന്നു. ഇതിനു ശേഷമായിരുന്നു പരാക്രമം.

യുവതിയെ ഫോണില്‍ വിളിച്ചതിന് ശേഷം തല്‍സമയം ആത്മഹത്യ കാണിച്ചു കൊടുക്കുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയാണ് പെണ്‍കുട്ടി കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചത്. ഇത് നിര്‍ണ്ണായകമായി. 2 മണിക്കൂര്‍ തിരച്ചിലിനു ശേഷം രാത്രി 8 മണിയോടെയാണ് അവശനിലയില്‍ യുവാവിനെ കണ്ടെത്തിയത്. 2 പ്രാവശ്യം പൊലീസ് ഈ ഭാഗത്തു കൂടി കടന്നുപോയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ആള്‍സഞ്ചാരമില്ലാത്ത ഇവിടേക്കു കറുകുറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്. ഈ ദൂരം ചുമന്നാണ് യുവാവിനെ പൊലീസ് വാഹനത്തിലേക്ക് എത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category