1 GBP = 85.80 INR                       

BREAKING NEWS

സഹോദരനെ ടിപ്പര്‍ ലോറി ഇടിച്ചെന്ന് അറിഞ്ഞ് ഹൃദയാഘാതംമൂലം ജ്യേഷ്ഠന്‍ മരിച്ചു; പിന്നാലെ പരിക്കേറ്റ അനുജനും; എടരിക്കാട് അനാഥമായി ഇരുകുടുംബങ്ങള്‍; നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും

Britishmalayali
kz´wteJI³

 

കോട്ടയ്ക്കല്‍: സഹോദരന്മാരുടെ മണിക്കൂറുകള്‍ക്കിടയുള്ള മരണത്തിന്റെ ഞെട്ടല്‍ മാറാതെ ഒരു നാട്. ഇന്നലെ രാവിലെ എടരിക്കോടാണ് നാടിനെ നടുക്കുന്ന ദുരന്തം നടന്നത്. എടരിക്കോട് ക്ലാരി പണിക്കര്‍പടിയിലെ പരേതനായ പരുത്തിക്കുന്നന്‍ മുഹമ്മദിന്റെ മക്കളായ മുസ്തഫ(52), അബ്ദുല്‍ മജീദ്(45) എന്നിവരാണു മരിച്ചത്.

സഹോദരനെ ടിപ്പര്‍ ലോറി ഇടിച്ചെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് ഹൃദയാഘാതംമൂലം ജ്യേഷ്ഠന്‍ മരിക്കുകയായിരുന്നു. പിന്നാലെ അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുജനും മണിക്കൂറുകളിലെ വ്യത്യാസത്തില്‍ മരിച്ചു. ഇന്നലെ രാവിലെ എട്ടിന് ഇവരുടെ വീടിനു തൊട്ടടുത്താണ് അപകടം.

ഓട്ടോറിക്ഷ ഇറങ്ങി, മജീദ് സാധനങ്ങളുമായി വീട്ടിലേക്കു നടന്നുപോകുമ്പോള്‍ എടരിക്കോട് ഭാഗത്തുനിന്നു കല്ലുകയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. മജീദ് ലോറിക്കടിയില്‍പെട്ടു. ലോറി റോഡരികിലെ ചെളിയില്‍ താഴ്ന്നതോടെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് മജീദിനെ പുറത്തെടുത്തത്. അപകട വിവരമറിഞ്ഞതോടെ ജ്യേഷ്ഠന്‍ മുസ്തഫ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച മജീദും ഒരു മണിക്കൂറിനുശേഷം മരിച്ചു. ഇരുവരുടേയും മരണത്തോടെ ഇരുകുടുംബങ്ങളാണ് അനാഥമായത്.

ലോറി ഓട്ടോയിലും വൈദ്യുതക്കാലിലും ഇടിച്ചാണു നിന്നത്. അപകടശേഷം ലോറി ഡ്രൈവര്‍ കടന്നുകളഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവറുടെ പേരില്‍ പൊലീസ് കേസെടുത്തു. മുസ്തഫ കഴുങ്ങില്‍പ്പടിയിലെ പലചരക്കു കച്ചവടക്കാരനും മജീദ് ബെഡ് കമ്പനിയിലെ ജീവനക്കാരനുമാണ്. സുലൈഖയാണ് മുസ്തഫയുടെ ഭാര്യ. മക്കള്‍: ഷാഹിന, ഷാഹിദ്, ഷിഹാദ്, ഫാത്തിമ സന. മരുമകന്‍: നൗഷാദ്. സീനത്താണ് മജീദിന്റെ ഭാര്യ. മക്കള്‍: ലിഫ്ന, ലിഫാന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category