1 GBP = 97.50 INR                       

BREAKING NEWS

നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, എല്ലാം മുകളില്‍ നിന്നു വാങ്ങിക്കോ; ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല; നഗരസഭയുടെ വാതിലുകള്‍ തട്ടി പരാജിതനായ സാജന് വെള്ളിടിയായത് നഗരസഭാ അധ്യക്ഷ ശ്യാമളയുടെ വെല്ലുവിളി; ഇനിയെങ്കിലും മണ്ഡപം തുറക്കാനായില്ലെങ്കില്‍ കടം കയറി മുടിയുമെന്ന് പറഞ്ഞ് പി ജയരാജനെ സാജന്‍ കണ്ടത് എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് പിടിച്ചില്ല; കണ്ണൂരിലെ സിപിഎമ്മിലെ അന്തചിദ്രം തല്ലിക്കെടുത്തിയത് ഒരു പാര്‍ട്ടി കുടുംബത്തിന്റെ സ്വപ്നങ്ങളെ

Britishmalayali
kz´wteJI³

കണ്ണൂര്‍: ആന്തൂരില്‍ സിപിഎമ്മിനെ കെട്ടിപെടുക്കുന്നതില്‍ ചെറിയ പങ്ക് വഹിച്ച വ്യക്തിയാണ് സാജന്‍ പാറയില്‍. പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടിക്കൊപ്പം നിന്ന സഖാവ്. നൈജീരിയയില്‍ പണിയെടുക്കുമ്പോഴും മനസ്സില്‍ നാട്ടിലെ കമ്യൂണിസ്റ്റ് വിപ്ലവമായിരുന്നു. സാജന്റെ കുടുംബവും അടിയുറച്ച പാര്‍ട്ടിക്കാര്‍. എന്നിട്ടും പ്രവാസി വ്യവസായിക്ക് മുമ്പില്‍ ഉണ്ടായിരുന്നത് സിപിഎം ഭരിക്കുന്ന നഗരസഭയിലെ പാരകള്‍. കണ്ണൂരില്‍ പി ജയരാജന്‍ എന്ത് പറഞ്ഞാലും അനുസരിക്കാത്ത ഒരു കൂട്ടരുണ്ട്. ജില്ലയ്ക്ക് മുകളിലേക്ക് വളര്‍ന്ന സംസ്ഥാന നേതാക്കള്‍. മക്കള്‍ രാഷ്ട്രീയത്തിന് ജയരാജന് എതിര്‍പ്പായിരുന്നു. കുടുംബ രാഷ്ട്രീയത്തേയും അംഗീകരിച്ചില്ല. അതുകൊണ്ട് തന്നെ ജയരാജനോട് പരാതി പറഞ്ഞാല്‍ കുടുംബ ബന്ധങ്ങളുടെ കരുത്തില്‍ അധികാരത്തില്‍ എത്തിയ രാഷ്ട്രീയക്കാര്‍ക്ക് സഹിക്കില്ല. ഇതാണ് സാജനും വിനയായത്. ഇതോടെ പ്രതിഷേധവുമായി ആത്മഹത്യയിലേക്ക് ഈ പ്രവാസി വ്യവസായി എത്തി. ഉള്ള സമ്പാദ്യമെല്ലാമെടുത്ത് 15 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായശേഷം അനുമതിക്കപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് സാജന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍.

സാജന്‍ പാറയില്‍ ജീവനൊടുക്കിയതിനു പിന്നില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ ഭീഷണിയും പകപോക്കലുമാണെന്ന് വ്യവസായിയുടെ കുടുംബം ആരോപിക്കുന്നു. 'ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല' എന്ന് ഏതാനും ദിവസം മുന്‍പ് നഗരസഭാധ്യക്ഷ ശ്യാമള ഭീഷണി മുഴക്കി. വിഷയത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ല. എംവി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയാണ് ശ്യാമള. ഈ പദവിയില്‍ എത്തിയത് ഭര്‍ത്താവിന്റെ സിപിഎം കേന്ദ്ര കമ്മറ്റിയിലെ അംഗമെന്ന പദവിയുടെ ബലത്തിലാണ്. അതുകൊണ്ട് തന്നെ ജയരാജന് ശ്യമള വില നല്‍കിയില്ല. ജയരാജന്‍ എന്ത് പറഞ്ഞാലും ചെയ്യരുതെന്ന ചില നേതാക്കളുടെ നിര്‍ദ്ദേശം അവര്‍ പറഞ്ഞ പടി നടപ്പാക്കി. ഇതോടെ നഷ്ടം ഏറെ സ്വപ്നങ്ങള്‍ കണ്ട കമ്യൂണിസ്റ്റ് കൂടുംബത്തിനുമാണ്. ഏതായാലും ആന്തൂര്‍ നഗര സഭയ്ക്കെതിരെ അതിരൂക്ഷ ആക്രമണമാണ് സാജന്റെ ബന്ധുക്കള്‍ നടത്തുന്നത്. പ്രതിപക്ഷത്ത് ഒരംഗം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയാണ് ആന്തൂര്‍.

ഒരൊപ്പിന്റെ പേരിലല്ലേ അവര്‍ ഏട്ടന്റെ ജീവനെടുത്തത്. നല്ലൊരാളല്ലേ പോയത്. ഇനി തിരിച്ചുകിട്ടുമോ ഏട്ടനെ...''-ഈ നിലവിളിയാണ് സാജന്റെ വീട്ടില്‍ ഇപ്പോഴും ഉയരുന്നത്. സാജന്റെ ഭാര്യയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബക്കളത്തെ പാര്‍ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പുഴാതി അരയമ്പേത്ത് സരസ്വതിവിലാസം യു.പി. സ്‌കൂള്‍ പരിസരത്തെ 'ഗോകുല'ത്തില്‍ സാജന്‍ പാറയിലി (48) നെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആന്തൂര്‍ നഗരസഭാ പരിധിയിലെ അദ്ദേഹത്തിന്റെ കണ്‍വെന്‍ഷന്‍ സെന്റര്‍ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനു ലൈസന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

'നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍നിന്നു തന്നെ വാങ്ങിക്കോ' എന്നു വെല്ലുവിളിച്ചു. നഗരസഭ ഭരണസമിതിയിലെ വിഭാഗീയതയും അനുമതി നിഷേധിക്കുന്നതിനു കാരണമായതായി കരുതുന്നു. 15 കോടി മുടക്കി നിര്‍മ്മിച്ച പാര്‍ഥ കണ്‍വന്‍ഷന്‍ സെന്റര്‍, നഗരസഭാ അധികൃതരുടെ നിലപാട് മൂലം ഒരിക്കലും തുറക്കാന്‍ കഴിയില്ലെന്ന മനോവിഷമത്തിലാണ് ഉടമ സാജന്‍ ആത്മഹത്യ ചെയ്തതെന്നു ഭാര്യ ബീനയും ഭാര്യാപിതാവ് പി. പുരുഷോത്തമനും ആരോപിച്ചു. 2018 ല്‍ നിര്‍മ്മാണം പാതിയെത്തിയപ്പോള്‍, പൊളിച്ചു നീക്കണമെന്ന് നഗരസഭ നോട്ടിസ് നല്‍കി. ചട്ടലംഘനമുണ്ടോ എന്നു നേരിട്ടെത്തി പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായതുമില്ല. ഈ സാഹചര്യത്തിലാണു സാജന്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനു പരാതി നല്‍കിയത്. 15 വര്‍ഷം നീണ്ട പ്രവാസജീവിതത്തിനുശേഷം നാലുവര്‍ഷം മുമ്പാണ് സാജന്‍ കുടുംബസമേതം നാട്ടിലെത്തിയത്. പ്ലസ്വണ്‍ വിദ്യാര്‍ത്ഥി പാര്‍ഥിവും ഒമ്പതാംക്ലാസുകാരി അര്‍ഷിതയുമാണ് മക്കള്‍.

അടുത്ത ദിവസങ്ങളില്‍ സാജന്‍ തീര്‍ത്തും നിരാശനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മനഃസംഘര്‍ഷത്തിലുമായിരുന്നു. വലിയ പണം നിക്ഷേപിച്ചിട്ട് എല്ലാം തുരുമ്പെടുത്തുപോവുകയേ ഉള്ളൂ എന്ന് ഇടയ്ക്കിടെ പറയുമായിരുന്നുവെന്നും അവര്‍ പറയുന്നു. കെട്ടിടത്തില്‍ വരുത്താന്‍ ടൗണ്‍ പ്ലാനര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങളെല്ലാം വരുത്തി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിനായി ഒട്ടേറെത്തവണ ഓഫീസ് കയറിയിറങ്ങി. അഗ്നിബാധാ നിയന്ത്രണസംവിധാനമടക്കം പൂര്‍ത്തിയാക്കി. ഓരോ തവണയും നഗരസഭാധികൃതര്‍ ഓരോ കാരണംപറഞ്ഞു മടക്കി. വെള്ളിയാഴ്ച പോയാല്‍ തിങ്കളാഴ്ച വരാന്‍ പറയും. തിങ്കളാഴ്ച പോയാല്‍ സെക്രട്ടറി അവധിയിലാണെന്നു പറയും. അങ്ങനെ പല തടസ്സവാദങ്ങള്‍. മിക്കവാറും മാനേജരെയോ ഓഫീസ് സ്റ്റാഫിനെയോ ആണ് അയക്കാറ്്. എല്ലാറ്റിനും തടസ്സംനിന്നത് അവരാണ്- ബന്ധുക്കള്‍ പറയുന്നു.

പുതിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇതുവരെ മൂന്നു കല്യാണങ്ങള്‍ കഴിഞ്ഞു. താത്കാലിക അനുമതിയോടെയായിരുന്നു ഇത്. അപ്പോഴും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു, വിവാഹിതരായവര്‍ക്ക് രജിസ്ട്രേഷനും മറ്റും നല്‍കിയതുമില്ല. ഇതോടെ പ്രശ്നങ്ങള്‍ അതിരൂക്ഷമായി. ഇതാണ് ആത്മഹത്യയിലേക്ക് സാജനെ എത്തിച്ചത്. ആന്തൂരിലെ പാര്‍ട്ടി ഗ്രാമത്തിലെ സിപിഎം രാഷ്ട്രീയം സാജന്റെ നീക്കങ്ങള്‍ക്ക് എതിരായിരുന്നു. ജയരാജന്‍ അനുമതി നല്‍കട്ടേ എന്നതായിരുന്നു നിലപാട്. മന്ത്രി ഇപി ജയരാജനോട് പരാതി പറഞ്ഞതും എംവി ഗോവിന്ദന്റെ ഭാര്യയ്ക്ക് പിടിച്ചില്ല. ഇതോടെ എന്തു വന്നാലും കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന നിലപാടിലേക്ക് ശ്യാമള എത്തി. ഭര്‍ത്താവിന്റെ പിന്തുണയില്‍ മാത്രം ചെയര്‍പേഴ്സണായ വ്യക്തിയാണ് ശ്യാമള. ആന്തൂരിലെ സിപിഎം രാഷ്ട്രീയം കുടുംബാധിപത്യത്തിന്റേതാകുന്നുവെന്നതിന് തെളിവാണ് ശ്യമാളയുടെ നിലപാടെന്ന വാദവും സജീവമാണ്.

ആന്തൂര്‍ നഗരസഭയിലെ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററില്‍ അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയില്‍ മുന്‍പു സിപിഎം ജില്ലാ നേതൃത്വത്തിനു നല്‍കിയ പരാതി പ്രകാരമാണു കണ്‍വന്‍ഷന്‍ സെന്ററില്‍ നഗരാസൂത്രണ വിഭാഗവും നഗരസഭ അധികൃതരും സംയുക്ത പരിശോധന നടത്തിയത്. എന്നാല്‍ ജയരാജന് നല്‍കിയ പരാതിയിലുള്ള അന്വേഷണമായതു കൊണ്ട് ശ്യാമള കുലുങ്ങിയില്ല. കെട്ടിട നിര്‍മ്മാണത്തില്‍ നേരത്തെ നല്‍കിയ പ്ലാനിനു വ്യത്യസ്തമായി നിര്‍മ്മാണം നടത്തിയതിനാല്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടു പെര്‍മിറ്റ് റദ്ദാക്കിയ വേളയിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണു സംഘം പരിശോധന നടത്തിയത്. അന്ന് മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍.

മുഖ്യ നഗരാസൂത്രണ ഓഫിസറുടെയും നഗരസഭയുടെയും 3 തലത്തിലുള്ള പരിശോധനകള്‍ക്കു ശേഷമാണ് പാര്‍ഥ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ ആദ്യം അനുമതി നല്‍കിയത്. എന്നാല്‍, അതില്‍ നിന്നു വലിയ വ്യത്യാസമൊന്നും നിര്‍മ്മാണത്തില്‍ വരുത്തിയിട്ടില്ലെന്നു പരിശോധനയില്‍ വ്യക്തമായി. ഗ്രൗണ്ട് ഫ്ളോറില്‍ ഒരു സ്ലാബ് നിര്‍മ്മിച്ചതു മാത്രമാണു നേരത്തെയുണ്ടായിരുന്ന പ്ലാനില്‍ നിന്നുള്ള വ്യത്യാസം. അതിനിടെ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയിലിന്റെ ആത്മഹത്യയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ അംഗം പി.മോഹനദാസ് കേസെടുത്തത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നു നിര്‍ദ്ദേശിച്ചു. ഉടമസ്ഥാവകാശ രേഖ നല്‍കുന്നതിനു കാലതാമസമുണ്ടായതിനെ കുറിച്ചു തദ്ദേശ സ്വയംഭരണ സെക്രട്ടറിയും അന്വേഷിക്കണം.

അതിനിടെ സാജന്‍ പാറയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു തെറ്റു സംഭവിച്ചെങ്കില്‍ ഉറച്ച നടപടിയുണ്ടാകുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ആരോപണത്തെക്കുറിച്ചു ഗൗരവപൂര്‍വം പരിശോധനയുമുണ്ടാകും. സാജന്‍ പാറയിലിന്റെ ആത്മഹത്യയിലേക്കു വഴിവച്ച സംഭവങ്ങള്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു സണ്ണി ജോസഫ് നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category