1 GBP = 91.30 INR                       

BREAKING NEWS

അനുവദിച്ച പ്ലാനില്‍ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തില്‍ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നല്‍കിയപ്പോഴേക്കും പാര്‍ട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂര്‍ത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥര്‍ക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയ്ക്കെതിരെ വേറെയും പരാതി

Britishmalayali
kz´wteJI³

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയിലെ പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററില്‍ അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നു നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് പിടിച്ചില്ല. കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയില്‍ മുന്‍പു സിപിഎം ജില്ലാ നേതൃത്വത്തിനു നല്‍കിയ പരാതി പ്രകാരമാണു കണ്‍വന്‍ഷന്‍ സെന്ററില്‍ നഗരാസൂത്രണ വിഭാഗവും നഗരസഭ അധികൃതരും സംയുക്ത പരിശോധന നടത്തിയത്. ഇതാണ് ശ്യാമളയെ ചൊടിപ്പിച്ചത്. പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തെ അംഗീകരിക്കാതെ സാജന്‍ പാറയിലിനെ തലങ്ങും വിലങ്ങും ഓടിച്ചു. ഇതോടെയാണ് നില്‍ക്കക്കള്ളി ഇല്ലാതെ സാജന്‍ ആത്മഹത്യയില്‍ അഭയം തേടിയത്. അതിനിടെ ശ്യാമളയ്ക്കെതിരെ വേറെയും പരാതി എത്തുകയാണ്. സമാന അനുഭവം വെളിപ്പെടുത്തി വനിതാ സംരംഭകയാണ് രംഗത്ത് വന്നത്. പികെ ശ്യാമളയെ തന്നെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.


സോഹിത വിജു എന്ന വനിതാ സംരംഭകയാണ് ആന്തൂര്‍ നഗരസഭയില്‍ നിന്നും നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചു ഫേസ്ബുക് പോസ്റ്റ് വഴി വിശദീകരിച്ചത്. തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരില്‍ സംരംഭം അടച്ചു പൂട്ടാന്‍ നോട്ടിസ് നല്‍കി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവര്‍ത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായെന്ന് സോഹിത പറയുന്നു. ഇതോടെ ശ്യാമളയ്ക്കെതിരായ രോഷം പുകയുകയാണ്. പരാതിക്കാരെല്ലാം സിപിഎം അനുഭാവികളാണ്.

പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററില്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജയരാജന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ ഇടപെടലാണ് സാജന് വിനയായത്. കെട്ടിട നിര്‍മ്മാണത്തില്‍ നേരത്തെ നല്‍കിയ പ്ലാനിനു വ്യത്യസ്തമായി നിര്‍മ്മാണം നടത്തിയതിനാല്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ടു പെര്‍മിറ്റ് റദ്ദാക്കിയ വേളയിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണു സംഘം പരിശോധന നടത്തിയത്. മുഖ്യ നഗരാസൂത്രണ ഓഫിസറുടെയും നഗരസഭയുടെയും 3 തലത്തിലുള്ള പരിശോധനകള്‍ക്കു ശേഷമാണ് പാര്‍ഥ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ ആദ്യം അനുമതി നല്‍കിയത്. എന്നാല്‍, അതില്‍ നിന്നു വലിയ വ്യത്യാസമൊന്നും നിര്‍മ്മാണത്തില്‍ വരുത്തിയിട്ടില്ലെന്നു പരിശോധനയില്‍ വ്യക്തമായി. ഗ്രൗണ്ട് ഫ്ളോറില്‍ ഒരു സ്ലാബ് നിര്‍മ്മിച്ചതു മാത്രമാണു നേരത്തെയുണ്ടായിരുന്ന പ്ലാനില്‍ നിന്നുള്ള വ്യത്യാസം. തെറ്റിദ്ധാരണ കാരണമാണു നഗരസഭാ അധികൃതര്‍ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നോട്ടിസ് നല്‍കിയത്. ഗ്രൗണ്ട് ഫ്ളോറില്‍ അധികമായി നിര്‍മ്മിച്ച സ്ലാബ് മുറിച്ചു മാറ്റി വീണ്ടും അപേക്ഷ നല്‍കാനായിരുന്നു സംയുക്ത സംഘത്തിന്റെ നിര്‍ദ്ദേശം. അതായത് ഉദ്യോഗസ്ഥര്‍ സത്യം തിരിച്ചറിഞ്ഞു. സാജനോട് കരുണ കാട്ടി. അപ്പോഴും എംവി ഗോവിന്ദന്റെ ഭാര്യ നിലപാടില്‍ ഉറച്ചു നിന്നു.

ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ഥ കണ്‍വന്‍ഷന്‍ സെന്റര്‍റിന് സര്‍ട്ടിഫിക്കറ്റിനായി സാജന്‍ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, നഗരസഭയ്ക്കു മുകളില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപെടലും നഗരാസൂത്രണ വിഭാഗത്തിന്റെ അനുകൂല റിപ്പോര്‍ട്ടും വിനയായി. ഇത് നഗരസഭ അധ്യക്ഷയുടെ വൈരാഗ്യത്തിനു കാരണമായെന്നാണു ആത്മഹത്യ ചെയ്ത സാജന്റെ കുടുംബത്തിന്റെ ആരോപണം. ഇതേ തുടര്‍ന്നാണു കഴിഞ്ഞ ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കിയിട്ടും കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നഗരസഭ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു. ഇതാണ് ആത്മഹത്യാ കാരണം.

സോഹിത വിജുവിന്റെ ആരോപണം ഇങ്ങനെ
തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരില്‍ സംരംഭം അടച്ചു പൂട്ടാന്‍ നോട്ടിസ് നല്‍കി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവര്‍ത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി.

കാര്യമെന്താണെന്ന് അന്വേഷിച്ചു നഗരസഭ അധ്യക്ഷയെ നേരിട്ടു കണ്ടപ്പോള്‍ കോയമ്പത്തൂരോ മുംബൈയിലോ പോയി സംരംഭം തുടങ്ങാനായിരുന്നു ഉപദേശമെന്നു സോഹിത വിജുവിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. മറ്റു ചിലര്‍ മുഖേനെ അന്വേഷിച്ചപ്പോള്‍ സംരംഭകയ്ക്ക് അഹങ്കാരമാണെന്നായിരുന്നു അധ്യക്ഷയുടെ മറുപടി. ഒടുവില്‍ ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല എന്നു വന്നതോടെ സംരംഭം പൂര്‍ണമായും തളിപ്പറമ്പ് നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്കു മാറ്റേണ്ടി വന്നു.

10 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സംരംഭത്തിന് ഇതോടെ 40 ലക്ഷത്തോളം രൂപ ഇറക്കേണ്ടി വന്നു. പിന്നീട് സിപിഎം നേതൃത്വത്തിന്റെ ഇടപെടലോടെയാണ് മറ്റൊരിടത്തേക്കു സംരംഭം മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞത് - സോഹിത വിജു പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category