1 GBP = 85.80 INR                       

BREAKING NEWS

മുംബൈയില്‍ യുവതി താമസിക്കുന്ന ഫ്ളാറ്റ് ഉടമകളുടെ മൊഴിയെടുത്തു; പണം അയച്ച് നല്‍കിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ സംഘടിപ്പിച്ചു; കണ്ണൂരില്‍ എത്തിയ സംഘം തെളിവെടുപ്പുകളും മൊഴിയെടുക്കലുകളും തുടരുന്നു; ബിനോയിയുടെ പരാതിയുടെ വിശദാംശങ്ങളും ശേഖരിച്ചു; മുംബൈയില്‍ ബിനോയിയും യുവതിയും താമസിച്ച ഹോട്ടലിലെ വിശദാംശങ്ങളും ശേഖരിച്ചു; രണ്ട് അന്വേഷണ സംഘങ്ങള്‍ പിടിമുറുക്കിയതോടെ ബിനോയ് കോടിയേരി ആരുമറിയാതെ മുങ്ങി; മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ ഇനി രഹസ്യ താവളത്തില്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: പീഡന കേസില്‍ പൊലീസ് നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ബിനോയ് കോടിയേരി അപ്രത്യക്ഷനായി. ബിനോയിക്കെതിരെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസില്‍ ഇരുസംഘങ്ങളായി തിരിഞ്ഞു മുംബൈ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. 2 ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തിയപ്പോള്‍, സാക്ഷികളില്‍ നിന്നും പരാതിയില്‍ പറയുന്ന ഫ്ളാറ്റുകളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു തുടങ്ങി മുംബൈയിലെ സംഘം. ഇതോടെയാണ് ബിനോയ് ഒളിവിലേക്ക് പോയത്. അറസ്റ്റ് ഒഴിവാക്കാനാണ് ഇത്. പീഡനത്തിന് ഇരയായ കുട്ടിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനെതിരായ കേസില്‍ മൗനം തുടരുകയാണ്. ബിനോയ് അറസ്റ്റിലാകുന്നത് കോടിയേരിക്ക് വലിയ തിരിച്ചടിയാകും. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം നേടാനാണ് മകനായ ബിനോയിയുടെ തീരുമാനം.

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന്, ജൂണ്‍ 13ന് കേസ് രജിസ്റ്റര്‍ ചെയ്ത മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. അതു നടക്കാത്ത സാഹചര്യത്തിലാണ് മുംബയ് പൊലീസ് കണ്ണൂരിലെത്തിയതെന്നാണ് സൂചന. ഓഷിവാര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനോയ്ക്കെതിരെ വഞ്ചന അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിനോയിയോട് വീണ്ടും ആവശ്യപ്പെടാനാണ് പൊലീസ് നീക്കം. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അറസ്റ്റ് ചെയ്യുമോ എന്ന ഭയം ബിനോയിക്കുണ്ട്. ഈ സാഹചര്യത്തിലാണ് മാറി നില്‍ക്കല്‍.

അന്വേഷണത്തിന് രണ്ട് പൊലീസുകാര്‍ കണ്ണൂരിലെത്തിയതും ബിനോയിയെ ഞെട്ടിച്ചു. ഓഷിവാര സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വിനായക് ജാദവ്, കോണ്‍സ്റ്റബിള്‍ ദേവാനന്ദ് പവാര്‍ എന്നിവരാണു കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിനോയ് കോടിയേരി എസ്പിക്കു നല്‍കിയ പരാതി, ഇതിനൊപ്പം നല്‍കിയ യുവതിയുടെ കത്ത് എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണു ശേഖരിച്ചത്. മുംബൈയിലെ അന്വേഷണ സംഘം സാക്ഷികളുടെ മൊഴിയെടുത്തു. ബിനോയ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കില്ല. യുവതിയുടെ പരാതിയില്‍ ബ്ലാക് മെയില്‍ ഇല്ലെന്നും അതൊരു വക്കീല്‍ നോട്ടീസ് സ്വഭാവത്തോടെയുള്ളതാണെന്നും കണ്ണൂര്‍ പൊലീസ് പറയുന്നു. കേസെടുക്കണമെന്ന കോടിയേരിയുടെ മകന്റെ ആവശ്യത്തോടെ മുഖ്യമന്ത്രിയും ഡിജിപിയും അനുകൂല നിലപാടും എടുത്തിട്ടില്ല. ഇതിനിടെ മുംബൈയിലും അന്വേഷണം തകൃതിയാണ്. ബിനോയിയെ അറസ്റ്റ് ചെയ്യാനാണ് മഹാരാഷ്ട്രാ പൊലീസിന്റെ തീരുമാനം.

അന്ധേരി വെസ്റ്റ്, അന്ധേരിയിലെ മിലിത്ത് നഗര്‍, ജോഗേശ്വരി വെസ്റ്റ് എന്നിവിടങ്ങളില്‍ ബിനോയ് വാടകയ്ക്ക് എടുത്തു നല്‍കിയിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്ന ഫ്ളാറ്റുകളുടെ ഉടമകളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും ഉടന്‍ മൊഴി രേഖപ്പെടുത്തും. യുവതി സമര്‍പ്പിച്ച രേഖകളുടെ പരിശോധനയും ആരംഭിച്ചു. ബിനോയ് പ്രതിമാസം പണം അയച്ചിരുന്നതിനു തെളിവായി സമര്‍പ്പിച്ചിട്ടുള്ള ബാങ്ക് സ്റ്റേറ്റ്മെന്റാണ് ഇതിലൊന്ന്. മുംബൈയില്‍ എത്തുമ്പോള്‍ ഇരുവരും കണ്ടുമുട്ടിയെന്നു പരാതിയില്‍ പറയുന്ന നക്ഷത്ര ഹോട്ടലുകളിലെ താമസക്കാരുടെ പട്ടിക പരിശോധിക്കാനും നടപടി തുടങ്ങി. കേരളത്തിലെത്തിയ അന്വേഷണ സംഘം ഏതാനും ദിവസം തങ്ങും. ഇതിനിടെയാണ് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിനു ശ്രം തുടങ്ങിയത്. എന്നാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

അതിനിടെ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് പരാതി ഏതെങ്കിലുമൊരു വ്യക്തിയുമായോ പ്രസ്ഥാനവുമായോ കോര്‍ത്തിണക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പ്രതികരിച്ചു. കുട്ടികള്‍ എന്തെങ്കിലും ചെയ്യുന്നതിനു പ്രസ്ഥാനത്തെയും അതിനെ നയിക്കുന്ന നേതാവിനെയും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതു ശരിയല്ല. പൊതുസമൂഹം ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട എന്ന അഭിപ്രായം തനിക്കില്ല. അച്ഛനുണ്ടായ ശേഷമാണു തന്റെ ശനിദശ തുടങ്ങിയതെന്നു പറയുന്ന മക്കള്‍ ഇന്നുണ്ട്. രക്ഷിതാക്കള്‍ പറയുന്നതിന് അനുസരിച്ചാണോ അവര്‍ ജീവിക്കുന്നത്. രക്ഷിതാക്കള്‍ പറയുന്ന പ്രകാരമല്ല അവര്‍ കല്യാണം കഴിക്കുന്നതും. പഴയ കാലത്തെ അപേക്ഷിച്ചു സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ബാലന്‍ ചൂണ്ടിക്കാട്ടി. ഇതോടെ കോടിയേരിയെ പാര്‍ട്ടി കൈവിടില്ലെന്നും എന്നാല്‍ മക്കളുടെ കാര്യത്തില്‍ തലയിടില്ലെന്നുമാണ് സിപിഎം പറഞ്ഞു വയ്ക്കുന്നതെന്ന വിലയിരുത്തലാണ് എത്തുന്നത്.

ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബീഹാര്‍ സ്വദേശിയായ 33കാരിയാണ് മുംബയ് പൊലീസില്‍ പരാതി നല്‍കിയത്. ബിനോയിക്കെതിരെ ശക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് യുവതി കഴിഞ്ഞ ദിവസം ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതു കൂടാതെ തന്റെ മകനെ ഡി.എന്‍.എ ടെസ്റ്റിന് വിധേയമാക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.മുംബയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഈ മാസം 13നാണ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂര്‍വം അപമാനിക്കല്‍ ), 506 (ഭീഷണിപ്പെടുത്തല്‍ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രതിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്ന് ഓഷിവാര പൊലീസ് ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പാസല്‍വാര്‍ പറഞ്ഞു.എന്നാല്‍ യുവതി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് ബിനോയ് കോടിയേരി ആരോപിക്കുന്നത്. ഇതിന്‍ പ്രകാരം കണ്ണൂര്‍ പൊലീസിന് പരാതിയും നല്‍കിയിരുന്നു. ഒന്നരമാസം മുന്‍പ് കണ്ണൂര്‍ റെയ്ഞ്ച് ഐജിക്ക് നല്‍കിയ പരാതിയില്‍ യുവതിക്കെതിരെ കേരളത്തിലും കേസെടുക്കുമെന്നും സൂചനയുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category