
നോയല്‍ ഫിലിപ്പ് എന്ന റണ്‍കോണിലെ ചുണക്കുട്ടന് യുകെയിലെ പുത്തന്‍ തലമുറയ്ക്കൊക്കെ മാതൃകയാണ്. നമ്മളില്‍ ഭൂരിപക്ഷം പേരെയും പോലെ പുതിയ മേച്ചില്പുറം തേടി എത്തിയ നഴ്സായ അമ്മയുടെയും അച്ഛന്റെയും മകനു പഠനവും പള്ളിയും നാടും മാത്രമല്ല സാഹസികതയും കൂടപ്പിറപ്പാവുകയാണ്. നോയല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് മൂന്നു മലകള്‍ താണ്ടിയ ത്രീ പീക്ക് ചലഞ്ചിന്റെ പേരിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് നടത്തിയ ത്രീ പീക്ക് ചലഞ്ചില്‍ മൂന്നു മലകളും ആദ്യം കയറി ഇറങ്ങി ചലഞ്ച് ആദ്യം പൂര്‍ത്തിയാക്കിയ നോയല്‍ ഫിലിപ്പ് ആകാശ ചാട്ടത്തിനായി തയാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. റണ്‍കോണില്‍ താമസിക്കുന്ന ഫിലിപ്പ് പുത്തെന്പുരക്കലിന്റെയും, ആന്‍സി ഫിലിപ്പിന്റെയും മകനാണ് നോയല്‍.
ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയില്‍ മാസ്റ്റേഴ്സ് കഴിഞ്ഞു ഇപ്പോള്‍ പാട്ണര്‍ഷിപ് ഡെവലൊപ്മെന്റ് എസ്സിക്യൂട്ടേവ് ആയി ജോലി ചെയ്യുകയാണ് നോയല്‍. അടുത്ത മാസം 16നാണ് ഗ്രാജ്വേഷന് സെറിമണി. പഠനത്തോടൊപ്പം പഠ്യേതര വിഷയങ്ങളിലും ഏറെ മികവ് പുലര്‍ത്തിയിട്ടുള്ള നോയല്‍ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പഠന കാലയളവില്‍ യൂണിവേഴ്സിറ്റിയിലേ ഐ ടി റോവര്‍, സ്റ്റുഡന്റ് അംബാസിഡര്‍, കോഴ്സ് റെപ്രസെന്ററ്റിവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതു കൂടാതെ മൂന്നു വര്‍ഷം ബ്രിട്ടീഷ് ആര്‍മി റിസര്‍വ് യൂണിറ്റിലും പ്രവര്‍ത്തിച്ചു. ഇതുവഴി തന്റെ ലീഡര്ഷിപ് കഴിവ് വളര്‍ത്തുവാന്‍ സാധിച്ചതായി നോയല്‍ പറയുന്നു. ഇതില്‍ ലെവല്‍ 5 സര്‍ട്ടിഫിക്കറ്റും നോയല്‍ സ്വന്തമാക്കി. പഠനത്തോടൊപ്പം പുലര്‍ത്തുന്ന മറ്റു മികവുകള്‍ കൂടി കണക്കിലാക്കി ഡ്യൂക്ക് ഓഫ് എഡിന്‍ബറോ പുരസ്ക്കാരവും നോയലിനെ തേടി എത്തിയിരുന്നു.
.jpg)
ഈ പുരസ്കാരത്തിന്റെ ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ് എന്നിവ നേടിയിട്ടുള്ള നോയല്‍ യൂണിവേഴ്സിറ്റി ഓഫീസേഴ്സ് കോര്‍പ്സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുവഴി ഏതു പ്രതിസന്ധികളിലും തളരാതിരിക്കുന്നതിനും ഏതു നേട്ടവും കൈവരിക്കുന്നതിനുമുള്ള തളരാത്ത മനസും താന്‍ സ്വായത്തമാക്കിയതായി നോയല്‍ പറയുന്നു.
തന്റെ നേട്ടങ്ങള്‍ക്കൊപ്പം അവശരെയും നിരാലംബരെയും സഹായിക്കണം എന്ന ആഗ്രഹമാണ് തന്നെ ഇതിലേക്ക് ആകര്ഷിച്ചതെന്നു നോയല്‍ പറയുന്നു. ബക്കിങ്ഹാം കൊട്ടാരത്തില്‍ രാജകീയ പരിഗണനയോടെയാണ് നോയല്‍ ഡ്യൂക് യോഗ എഡിന്‍ബറോ പുരസ്ക്കാരം ഏറ്റുവാങ്ങിയത്. ഒട്ടേറെ സെലിബ്രിറ്റികളെ കാണുന്നതിനും രാജകുടുംബങ്ങളുമായി സൗഹൃദം പങ്കിടുന്നതിനും ഇതുമൂലം സാധിച്ചതായി നോയല്‍ പറയുന്നു.
യുവാക്കള്‍ക്കുള്ള ലോകത്തെ ഏറ്റവും പ്രധാന പുരസ്കാരങ്ങളിലൊന്നായാണ് ഡ്യൂക്ക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് വിശേഷിപ്പിക്കപ്പെടുന്നത്. ഫിലിപ്പ് രാജകുമാരന് 1956-ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. നിലവില്‍ ഇത് 144 രാജ്യങ്ങളില്‍ നല്കി വരുന്നുണ്ട്. ഡ്യുക്ക് ഓഫ് എഡിന്‍ബറോ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഫൗണ്ടേഷനാണ് ഈ അവാര്‍ഡ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ നേതൃപാടവവും ആസൂത്രണ മികവും കായികശേഷിയുമൊക്കെ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്..jpg)
കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിന് സമീപം ആനിക്കാട് കാരനായ ജോയ്മോന് എന്നു വിളിക്കുന്ന ഫിലിപ്പ് സെബാസ്റ്റ്യന്റെ മകനാണ് നോയല്‍. കണ്ണൂര്‍ കരുവച്ചാല്‍ മണ്ണാട്ടി സ്വദേശിയും സെന്റ് ഹെലന്‍സിലെ നഴ്സുമായ ആന്‍സി ഫിലിപ്പാണ് അമ്മ. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ നിയോ ഫിലിപ്പ് സഹോദരനാണ്..jpg)
കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.
.jpg)
.jpg)
.jpg)
കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിന് സമീപം ആനിക്കാട് കാരനായ ജോയ്മോന് എന്നു വിളിക്കുന്ന ഫിലിപ്പ് സെബാസ്റ്റ്യന്റെ മകനാണ് നോയല്‍. കണ്ണൂര്‍ കരുവച്ചാല്‍ മണ്ണാട്ടി സ്വദേശിയും സെന്റ് ഹെലന്‍സിലെ നഴ്സുമായ ആന്‍സി ഫിലിപ്പാണ് അമ്മ. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായ നിയോ ഫിലിപ്പ് സഹോദരനാണ്.
.jpg)
കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ്. സാമ്പത്തികമായി പിന്നോട്ടു നില്ക്കുന്ന വീടുകളിലെ പഠിക്കാന്‍ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവരെ നഴ്സിംഗ് പഠനത്തില്‍ സഹായിക്കുക. അത് മൂലം ഒരു കുടുംബം രക്ഷപ്പെടുക എന്നതാണ് ഇത്തവണത്തെ ചാരിറ്റി ഇവന്റിന്റെ ലക്ഷ്യം.
താല്‍പ്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ബന്ധപ്പെടുക
സാലിസ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷനില്‍ വച്ചാണ് സ്കൈ ഡൈവിംഗ് നടത്തുക. സ്കൈ ഡൈവിംഗിലേക്കുള്ള താല്‍പ്പര്യം അറിയിച്ചു കൊണ്ട് ഇത്തവണ നേരത്തെ തന്നെ വായനക്കാരില്‍ നിന്നുള്ള അന്വേഷണം എത്തിത്തുടങ്ങിയിരുന്നു. ആദ്യം പേര് നല്കുന്ന 30 പേര്‍ക്കാകും ആകാശച്ചാട്ടത്തിന് അവസരം ലഭിക്കുക. 16 വയസുകഴിഞ്ഞ നിങ്ങളുടെ മക്കള്‍ക്കും ഇതൊരു നല്ല അവസരമായിരിക്കും. ചാരിറ്റി ഫൗണ്ടേഷന് നല്കുന്ന സെര്‍ട്ടിഫിക്കറ്റുകള്‍ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക.
.jpg)
സ്കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെന്‍ഷന്‍ റിലാക്സേഷന് പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്കൈ ഡൈവംഗിനായി തയ്യാറാക്കുക. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും ആരോഗ്യവും പ്രായവും അനുസരിച്ച് 30 പേരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തു നല്‍കുകയും ചെയ്യും. ഇതുവഴി ആയിരിക്കും ഫണ്ട് ശേഖരണം നടത്തുക.
മാത്രമല്ല സ്കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും കുറിച്ച് ബ്രിട്ടീഷ് മലയാളി വാര്‍ത്തകള്‍ നല്‍കുന്നതായിരിക്കും. എല്ലാ നിയമ നടപടി ക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു തന്നെയായിരിക്കും സ്കൈ ഡൈവിംഗ് നടത്തുക. സ്കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് പാരച്യൂട്ട് അസോസിയേഷന്റെ സ്കൈ ഡൈവിങ് ലൈബിലിറ്റി ഇന്‍ഷൂറന്‍സും ഉണ്ടായിരിക്കും. കൂടാതെ സ്കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നതിനും അവസരമുണ്ടായിരിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam