1 GBP = 92.60 INR                       

BREAKING NEWS

മര്യാദയ്ക്കല്ലെങ്കില്‍ എന്‍എച്ച്എസ് ഡയറക്ടര്‍ക്കും പിന്‍ നമ്പര്‍ തെറിക്കും; നഴ്‌സുമാരെ അവഹേളിച്ചതിന് പണി തെറിച്ചത് ആല്‍ബിന്‍ ആശുപത്രിയിലെ നഴ്‌സിങ് ഡയറക്ടര്‍ക്ക്

Britishmalayali
kz´wteJI³

ഴ്‌സുമാരുടെ പിന്‍നമ്പര്‍ ഡമോക്ലീസിന്റെ വാള്‍പോലെയാണ്. അത് ഏത് നിമിഷവും തെറിക്കാം. തെറിക്കുന്നതിന് ബാന്‍ഡ് വ്യത്യാസമൊന്നുമില്ല. ബാന്‍ഡ് 5 മുതല്‍ നഴ്‌സിങ് ഡയറക്ടര്‍ക്കുവരെ ഇത് സംഭവിക്കാമെന്നാണ് ഏറ്റവും ഒടുവിലത്തെ സംഭവം തെളിയിക്കുന്നത്. അബര്‍ഡീനിലെ ബിഎംഐ ഹെല്‍ത്ത്‌കെയര്‍ ആല്‍ബിന്‍ ആശുപത്രിയിലെ മുന്‍ നഴ്‌സിങ് ഡയറക്ടര്‍ ഹേസല്‍ ഡിന്നിയുടെ പിന്‍നമ്പരാണ് നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ റദ്ദാക്കിയത്.

കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരോടുള്ള ഹേസലിന്റെ പെരുമാറ്റമാണ് അവരുടെ ജോലി തെറിപ്പിച്ചത്. നഴ്‌സുമാരെ തുടര്‍ച്ചയായി അധിക്ഷ്പിക്കുന്നതായും അവരെ മാനസികമായി പീഡിപ്പിക്കുന്നതായുമുള്ള പരാതികള്‍ വര്‍ധിച്ചത് ഹേസലിന് തിരിച്ചടിയായി. 2015 ജൂലൈ മുതല്‍ 2016 നവംബര്‍ വരെയുള്ള കാലയളവിലാണ് ഇവര്‍ ആല്‍ബിന്‍ ഹോസ്പിറ്റലില്‍ നഴ്‌സിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചത്.

നഴ്‌സുമാരോട് നിരന്തരം കയര്‍ക്കുകയും അവരുടെ വംശീയതയടക്കം പറഞ്ഞുകൊണ്ട് അധിക്ഷേപിക്കുകയും ചെയ്യുന്ത് പതിവായിരുന്നുവെന്ന് പരാതികള്‍ വ്യക്തമാക്കുന്നു. നഴ്‌സുമാരുടെ പേരില്‍ വ്യാജ പരാതികള്‍ കൊണ്ടുവരികയും അവരുടെ പേരില്‍ തെറ്റുകള്‍ ആരോപിക്കുകയും ചെയ്തിരുന്നുവെന്നും പരാതികളുയര്‍ന്നു. ഒരുതരം സാഡിസ്റ്റ് മനോഭാവമാണ് ഹേസലിന് ഉണ്ടായിരുന്നതെന്നതെന്ന് കൗണ്‍സിലിന് മുമ്പാകെ തെളിവു നല്‍കിയ നഴ്‌സുമാരിലൊരാള്‍ പറഞ്ഞു.

നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ നടത്തിയ തെളിവെടുപ്പിനുശേഷമാണ് ഹേസലിനെതിരേ നടപടിയെടുത്തത്. കീഴുദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതില്‍ ഹേസല്‍ ആനന്ദം കണ്ടെത്തിയിരുന്നതായി തെളിവെടുപ്പ് നടത്തിയ പാനല്‍ നീരീക്ഷിച്ചു. ഈ സ്വഭാവം പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നതിന് ഇടയാക്കിയെന്ന് മാത്രമല്ല,, കീഴുദ്യോഗസ്ഥരുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതിനും വഴിവെച്ചതായി പാനല്‍ വിലയിരുത്തി.

നിലവില്‍ താത്കാലികമായി പിന്‍ നമ്പര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനെതിരേ അപ്പീല്‍ നല്‍കുന്നതിന് ഹേസലിന് 18 മാസം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍, പിന്‍ നമ്പര്‍ എക്കാലത്തേക്കുമായി നഷ്ടപ്പെടുമെന്ന് നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category