1 GBP = 85.80 INR                       

BREAKING NEWS

മൂന്നാം റൗണ്ടില്‍ റോറി സ്റ്റിയുവര്‍ട്ട് പുറത്തായി; സാജിദ് ജാവിദ് പുറത്താവുമെന്ന് ഉറപ്പായിരിക്കവെ, അവശേഷിക്കുന്നത് ജെറമി ഹണ്ടോ മൈക്കല്‍ ഗോവോ എന്ന് ഇന്നറി യാം; തെരേസ മേയുടെ പിന്‍ഗാമി ബോറിസ് ജോണ്‍സനെന്ന് തന്നെ ഉറപ്പിച്ച് മൂന്നാം വട്ട വോട്ടെടുപ്പും

Britishmalayali
kz´wteJI³

തെരേസ മേയൂടെ പിന്‍ഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകേണ്ടയാളെ തിരഞ്ഞെടുക്കാനുള്ള കണ്‍സര്‍വേറ്റീവ പാര്‍ട്ടിയിലെ വോട്ടെടുപ്പ് മൂന്ന് റൗണ്ട് പിന്നിട്ടു. പിന്‍ഗാമി ബോറിസ് ജോണ്‍സണ്‍ തന്നെയെന്ന് ഉറപ്പിച്ചെങ്കിലും മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ പിന്തുണ തേടിയുള്ള എംപിമാരുടെ വോട്ടെടുപ്പില്‍  മൂന്നാം റൗണ്ടില്‍ മന്ത്രി റോറി സ്റ്റിയുവര്‍ട്ട് പുറത്തായി. ബോറിസ് ജോണ്‍സണ്‍ നടത്തുന്ന കള്ളക്കളികളാണ് തന്നെ പുറത്താക്കിയതെന്ന് റോറി ആരോപി്ക്കുകയും ചെയ്തു. ജെറമി ഹണ്ട്, മൈക്കല്‍ ഗോവ്, സാജിദ് ജാവിദ് എ്ന്നിവരാണ് ബോറിസിനൊപ്പം അവസാന റൗണ്ടിലേക്ക് മുന്നേറാന്‍ മത്സരിക്കുന്നത്. ഇതില്‍ അവസാന റൗണ്ടില്‍ ആരൊക്കെയുണ്ടാവുമെന്ന് ഇന്നറിയാം.

കഴിഞ്ഞ റൗണ്ടില്‍ 37 വോട്ടുകള്‍ നേടിയ സ്റ്റ്യുവര്‍ട്ടിന് 27 വോട്ടുകളാണ് മൂന്നാം റൗണ്ടില്‍ ലഭിച്ചത്. ഇത് അദ്ദേഹത്തിന്റെ പുറത്താകലിന് വഴിതെളിച്ചു. അതേമസമയം, കഴിഞ്ഞ റൗണ്ടില്‍ പുറത്തായ ഡൊമിനിക് റാബിന്റെകൂടി പിന്തുണയാര്‍ജിച്ച ബോറിസ് ജോണ്‍സണിന് 126-ല്‍നിന്ന് 143 വോട്ടുകളുമായി എംപിമാര്‍ക്കിടയില്‍ ജനപ്രീതി കൂടുകയും ചെയ്തു. ബോറിസിന്റേത് ശരിയായ രീതിയിലുള്ള ജനപ്രീതിയാര്‍ജിക്കല്‍ അല്ലെന്നാണ് സ്റ്റ്യുവര്‍ട്ടിന്റെ ആരോപണം. ബോറിസിന് വേണ്ടി പ്രചാരണം നടത്തുന്ന മുന്‍ പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്യംസണ്‍, ബോറിസിനെ പിന്തുണയ്ക്കുന്ന എംപിമാരെ ഉപയോഗിച്ച് കുതന്ത്രങ്ങള്‍ മെനയുകയാണെന്നും സ്റ്റിയുവര്‍ട്ട് ആരോപിച്ചു.

അവസാന റൗണ്ടില്‍ എത്തരുതെനന് ആഗ്രഹിക്കുന്നയാള്‍ക്കെതിരേ തന്നെ പിന്തുണയ്ക്കുന്നവരുടെ വോട്ട് മറ്റ് സ്ഥാനാര്‍ഥികള്‍ക്കായി മറിച്ച് അയാളെ പുറത്താക്കുകയെന്ന തന്ത്രമാണ് ബോറിസ് പയറ്റുന്നതെന്ന് സ്റ്റ്യുവര്‍ട്ട് ആരോപിച്ചു. പ്രോക്‌സി വോട്ടുകള്‍ ഉഫയോഗിച്ചാണ് ഇത്തരം തന്ത്രങ്ങള്‍ മെനയുന്നത. മൈക്കല്‍ ഗോവിനെ പുറത്താക്കാനാണ് ബോറിസ് ഇനി  ശ്രമിക്കുകയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ തനിക്ക് തോല്‍പിക്കാന്‍ ഏറെയെളുപ്പം ജറമി ഹണ്ടിനെയാണെന്നാണ് ബോറിസിന്റെ വിശ്വാംസം.. സാജിദ് ജാവിദ് അടുത്ത റൗണ്ടില്‍ പുറത്താകുമെന്നിരിക്കെ, ഗോവിനെ അവസാന റൗ്ണ്ടിലെത്തിക്കാതിരിക്കുകയാണ് ബോറിസിന്റെ ലക്ഷ്യം.

ബോറിസിനെ തടയണമെന്ന് ആഗ്രഹിക്കുന്ന 27 പേരാണ് സ്റ്റ്യുവര്‍ട്ടിനെ പിന്തുണയ്ക്കുന്നവരെന്ന് എതിരാളികള്‍ കരുതുന്നു. അവരുടെ വോട്ടുകള്‍ പരമാവധി ആര്‍ജിക്കുകയാണ് മറ്റുള്ളവരുടെ ലക്ഷ്യം. എന്നാല്‍, 55-ാം പിറന്നാള്‍ ദിനത്തില്‍ തനിക്ക് 143 വോട്ട് നേടി പ്രധാനമന്ത്രി പദത്തില്‍ കൂടുതല്‍ പിടിമുറുക്കാനായതിന്റെ ആവേശത്തിലാണ് ബോറിസ് ജോണ്‍സണ്‍ തന്റെ പിറന്നാള്‍ദിനം അവിസ്മരണീയമാക്കിയ എല്ലാവര്‍ക്കും ബോറിസ് ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. ഇന്ന് രണ്ട് വോട്ടെടുപ്പുകളാണ് നടക്കുക. അതിലാദ്യത്തോത് ഉച്ചയ്ക്ക് ഒരുമണിയോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാലുപേരാണ് ഇനി ശേഷിക്കുന്നത്. ഈ റൗണ്ടില്‍ ഏറ്റവും കുറഞ്ഞ വോട്ടുകിട്ടുന്നയാള്‍ നേരിട്ട് പുറത്താകും. ശേഷിക്കുന്ന മൂന്നുപേരിലെ മൂന്നാമന്‍ മത്സരരംഗത്ത് തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഒരു റൗണ്ട് വോട്ടെടുപ്പുകൂടി നടക്കും. അഥവാ, മൂന്നാമന്‍ കൂടി പിന്മാറിയാല്‍, പിന്നീട് ഫൈനല്‍ റൗണ്ട് മാത്രമേ ശേഷിക്കൂ. മൂന്നാമന്‍ മത്സരിക്കുകയാണെങ്കില്‍ അഞ്ചാം റൗണ്ട് വോട്ടെടുപ്പ് വൈകിട്ട് ആറുമണിയോടെ നടക്കും. സാജിദ് ജാവിദ് നാലാമനായി പുറത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, താന്‍ പിന്മാറുന്നില്ലെന്നും അടുത്ത റൗണ്ട് വോട്ടെടുപ്പുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പില്‍നിന്ന് പിന്മാറുന്നതിന് സാജിദ് ജാവിദിന് പലതരത്തിലുള്ള വാഗ്ദാനങ്ങളും ബോറിസിന്റെ ടീം നല്‍കുന്നുണ്ട്. വോട്ടെടുപ്പില്‍നിന്ന് പിന്മാറി ബോറിസിനെ പിന്തുണയ്ക്കുകയാണെങ്കില്‍ പുതിയ മന്ത്രിസഭയില്‍ ചാന്‍സലര്‍ പദവിയുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും അദ്ദേഹത്തിന് മുന്നിലുണ്ട്. എന്നാല്‍, അതിനൊന്നും വഴിപ്പെടേണ്ടെന്നാണ് സാജിദിന്റെ തീരുമാനമെന്നറിയുന്നു മൂന്നാം റൗണ്ടില്‍ 143 വോട്ടുകളാണ് ബോറിസിന് ലഭിച്ചത്. ജെറമി ഹണ്ടിന് 54 വോട്ടും  മൈക്കല്‍ ഗോവിന് 51 വോട്ടും സാജിദ് ജാവിദിന് 38 വോട്ടും സ്റ്റിയുവര്‍ട്ടിന് 27 വോട്ടുമാണ് ലഭിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category