1 GBP = 91.30 INR                       

BREAKING NEWS

ഉഴവൂര്‍ സംഗമത്തിന് സിന്ധുമോള്‍ ജേക്കബ്ബ് മുഖ്യാതിഥി; മാതാപിതാക്കള്‍ ഉദ്ഘാടകരാകും; ഒരു ഹോട്ടല്‍ നിറയെ അതിഥികള്‍; ആദ്യം കണ്ട ആവേശത്തോടെ നാളെ മുതല്‍ മൂന്നു ദിവസത്തേക്കായി ഉഴവൂര്‍ക്കാര്‍ കവന്‍ട്രിയില്‍ എത്തുന്നത് രാഷ്ട്രീയം മറന്നു വികസനം ചര്‍ച്ച ചെയ്യാന്‍

Britishmalayali
ഷിന്‍സണ്‍ മാത്യു

കവന്‍ട്രി: ബ്രിട്ടീഷ് മലയാളിയുടെ ആദ്യ അവാര്‍ഡ് നൈറ്റില്‍ ഏറ്റവും മികച്ച സംഘടനക്കുള്ള അവാര്‍ഡ് നേടിയ ഉഴവൂര്‍ സംഗമം നാളെ ഈ വര്‍ഷത്തെ ഒത്തുകൂടലിനായി കവന്‍ട്രിയിലേക്ക്. പതിവ് പോലെ സംഗമം നടക്കുമ്പോള്‍ നാട്ടിലെ പ്രമുഖര്‍ കൂടെയുണ്ടാകണം എന്ന ആശയത്തിന് ഇത്തവണയും മാറ്റമില്ല. മുന്‍ പഞ്ചായത്തു പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബിനെയാണ് സംഘാടകര്‍ ഇത്തവണ സംഗമത്തിനായി എത്തിച്ചിരിക്കുന്നത്. അടുത്തകാലത്തായി ഉഴവൂരില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച സിന്ധുമോളുടെ സാന്നിധ്യം കൂടെയുള്ളപ്പോള്‍ നാടിന്റെ വികസനം ചര്‍ച്ച ചെയ്യാതെ പറ്റില്ലെന്ന ചിന്തയാണ് സംഘാടകര്‍ ഉയര്‍ത്തുന്നത്. ഇതോടെ ഒരു ടോക് ഷോ തന്നെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നതും.

നാടിന്റെ വികസനവും പ്രവാസികളുടെ ആശങ്കകളും എന്ന് പേരിട്ടിരിക്കുന്ന ചര്‍ച്ചക്ക് നോട്ടിങ്ഹാം നിവാസിയായ മനോജ് ആലയ്ക്കാന്‍ മോഡറേറ്ററാകും. സിന്ധു മോള്‍ ജേക്കബ്ബിന്റെ സാന്നിധ്യത്തിലാകും ചര്‍ച്ച നടക്കുക. നാട്ടില്‍നിന്നും എത്തിയിട്ടുള്ള മാതാപിതാക്കളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്യും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം കുടുംബങ്ങള്‍ ഉഴവൂര്‍ സംഗമത്തില്‍ കൂടിച്ചേരുന്നതിനാല്‍ ഇത്തവണ ഒരു ഹോട്ടല്‍ ഒന്നാകെ ഇവര്‍ക്കായി ബുക്ക് ചെയ്തിരിക്കുകയാണ്. ഇതോടെ മറ്റു താമസക്കാര്‍ക്ക് അലോസരമാകുമോ എന്ന ആശങ്ക കൂടാതെ പാട്ടും കളിതമാശകളും ഒക്കെയായി സംഗമം ആഘോഷിക്കാന്‍ ഉള്ള പുറപ്പാടിലാണ് സംഘാടകരും അതിഥികളും.

ഉദ്ഘാടകര്‍ അടക്കമുള്ള അതിഥികള്‍ എത്തിക്കഴിഞ്ഞതോടെ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന തിരക്കിലാണ് നേതൃത്വം. മുന്‍കാലങ്ങളില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുള്ള യുകെ മലയാളികളുടെ കൂട്ടായ്മ കൂടിയാണ് ഉഴവൂര്‍ സംഗമം. കഴിഞ്ഞ ഏതാനും വര്‍ഷമായി മൂന്നു ദിവസത്തെ ചടങ്ങുകളാണ് സംഗമത്തില്‍ ഏര്‍പ്പെടുത്തുന്നത്. ഇത്തവണ പതിന്നാലാം വയസ്സിലേക്കു കടക്കുന്ന സംഗമം ഏറ്റവും സജീവമാകണം എന്ന ചിന്തയിലാണ് ഒരുക്കങ്ങള്‍ മുന്നേറുന്നത്.

ബ്രിട്ടനിലെ പ്രാദേശിക കൂട്ടായ്മയില്‍ എക്കാലത്തും വേറിട്ട പ്രവര്‍ത്തന ശൈലി കാട്ടിയിട്ടുള്ള ഉഴവൂര്‍ സംഗമം ഇതിനകം പിറന്ന നാടിനായി ഏറ്റെടുത്ത ജീവകാരുണ്യ, വികസന മാതൃകകള്‍ സമാനതകള്‍ ഇല്ലാത്തതാണ്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയും നിരാലംബര്‍ക്ക് കൈത്താങ്ങ് ആയും മാതൃക കാട്ടിയിട്ടുള്ള സംഗമത്തില്‍ നൂറോളം കുടുംബങ്ങള്‍ ഓരോ വര്‍ഷവും പങ്കെടുക്കുന്നു എന്നത് തന്നെ ഈ കൂട്ടായ്മയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
ബ്രിട്ടന്റെ മധ്യഭാഗം എന്നറിയപ്പെടുന്ന കവന്‍ട്രിയില്‍ ഇത് രണ്ടാം വട്ടമാണ് ഉഴവൂര്‍ സംഗമം വിരുന്നെത്തുന്നത്. മറ്റു പല സംഗമങ്ങളും ഏതാനും വര്‍ഷം കണ്ടു പിരിഞ്ഞപ്പോഴേക്കും നിറം മങ്ങി തുടങ്ങിയെങ്കിലും ഉഴവൂര്‍ക്കാര്‍ ആദ്യം കണ്ട ആവേശം ഇന്നും നിലനിര്‍ത്തുന്നു എന്നതാണ് പ്രത്യേകത.

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ജന്മം കൊണ്ട് പ്രശസ്തി നേടിയ ഉഴവൂരിന്റെ മക്കള്‍ ജാതി മത ഭേദമന്യേ ഒന്നിച്ചു കൂടാന്‍ ഈ വര്‍ഷവും തയ്യാറായി കഴിഞ്ഞു. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും എല്ലാം ഉള്ള ബിന്‍ലി ബാന്‍ക്വറ്റ് ഹോളിലാണ് പൊതു പരിപാടി ഒരുക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category