1 GBP = 92.60 INR                       

BREAKING NEWS

ഒന്‍പതു വിശുദ്ധ പുഷ്പങ്ങള്‍ കൂടി ഈശോയുടെ നിറവില്‍; മാഞ്ചസ്റ്ററിനെ ഭക്തിസാന്ദ്രമാക്കി ആദ്യ കുര്‍ബ്ബാന

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ മിഷനുകള്‍ നിലവില്‍ വന്നശേഷം മാഞ്ചസ്റ്ററില്‍ നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. മിഷനിലെ വിവിധ മാസ്സ് സെന്ററുകളില്‍ നിന്നുള്ള ഒന്‍പതു കുരുന്നുകള്‍ ആണ് കഴിഞ്ഞ ദിവസം രൂപതയുടെ തലവന്‍ മാര്‍. ജോസഫ് ശ്രാമ്പിക്കല്‍ പിതാവില്‍ നിന്നും ആദ്യമായി ഈശോയെ സ്വീകരിച്ചത്. ലോങ്ങ്സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കാളികളായി.

വിഥിന്‍ഷോയില്‍ നിന്നുള്ള എഡ്വിന്‍ സാബു ചുണ്ടക്കാട്ടില്‍, ബ്ലോസ്സം എലിസബത്ത് റെയ്‌സണ്‍ ചിറ്റേത്ത്, സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള അനലയിസ് ലൈജു ഇമ്മാനുവല്‍, പുളിച്ചമാക്കില്‍, ആന്‍ മേരി എഡ്വിന്‍, പുല്ലോക്കാരന്‍, തെരേസ എലിസബത്ത് ജേക്കബ്, അരീക്കര, തെരേസ് മേരി ജോബി മുണ്ടക്കല്‍, സ്റ്റോക്ക്‌പോര്‍ട്ടില്‍ നിന്നുള്ള ബിയന്‍ ബോബി, ടോണ്‍ ബോബി, വഴിപ്ലാക്കല്‍, സേറ ആന്‍ ജോസഫ് പന്തലാടിക്കല്‍ എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്.

രാവിലെ പത്തിന് കുരുന്നുകള്‍ അവരുടെ മാതാപിതാക്കന്മാര്‍ക്കൊപ്പം പ്രദക്ഷിണമായി ദേവാലയത്തിലേക്ക് എത്തിയതോടെ കാഴ്ചവെപ്പോടു കൂടിയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്. ശ്രാമ്പിക്കല്‍ പിതാവ് കുട്ടികളില്‍ നിന്നും കാഴ്ച വസ്തുക്കള്‍ സ്വീകരിച്ചു അനുഗ്രഹിച്ചതോടുകൂടി ഇടവക വികാരി ഫാ: ജോസ് അഞ്ചാനിക്കല്‍ ഏവരേയും സ്വാഗതം ചെയ്തതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.

മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനായപ്പോള്‍ ഫാ: ജോസ് അഞ്ചാനിക്കല്‍, രൂപതാ ചാന്‍സിലര്‍ ഫാ: മാത്യു പിണര്‍കാട്ട്, സെക്രട്ടറി ഫാ: ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി.

ഈശോയെ സ്വീകരിച്ചു വിശുദ്ധ ജീവിതം നയിച്ചുകൊണ്ട് കുടുംബത്തിനും സമൂഹത്തിലും നല്ല ഫലം പുറപ്പെടുവിക്കുന്ന വരായി വളര്‍ന്നുവരുവാന്‍ ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ അഭിവന്ദ്യ പിതാവ് കുട്ടികളോട് ആഹ്വാനം ചെയ്തു.

തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് ബൈബിളും, ജപമാലയും, സര്‍ട്ടിഫിക്കറ്റുകളും പിതാവ് കുട്ടികള്‍ക്ക് സമ്മാനമായി നല്‍കി. തുടര്‍ന്ന് ഫോട്ടോസെക്ഷനും, സ്‌നേഹവിരുന്നും നടന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും വിജയത്തിനായി സഹകരിച്ചവര്‍ക്കും ഇടവക വികാരി ഫാ: ജോസ് അഞ്ചാനിക്കല്‍ നന്ദി രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category