1 GBP = 93.50 INR                       

BREAKING NEWS

അന്ന് കവന്‍ട്രിയില്‍ എത്താനാവാതെ പോയവര്‍ കണ്ണു നിറയെ കണ്ടോളൂ; ഏഴു മണിക്കൂര്‍ നീണ്ട സ്വപ്‌ന തുല്യമായ ദൃശ്യ വിസ്മയം ഇതാ 2.45 മിനിറ്റില്‍ നിങ്ങള്‍ക്കു മുന്നില്‍; നിങ്ങളുടെ മിസ്സിംഗ് എത്ര സങ്കടകരമായിരുന്നെന്നറിയാന്‍ ഈ ടീസര്‍ മാത്രം മതി; മുഴുവന്‍ പരിപാടികളും വരും ദിവസങ്ങളില്‍ ബിഎം ടിവിയില്‍ കാണാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രണ്ടാഴ്ച മുന്‍പ് ആയിരത്തിലേറെ കാണികള്‍ക്കു മുന്നില്‍ ഇതള്‍ വിരിഞ്ഞ മനോഹര പുഷ്പ്പം അതിന്റെ സുഗന്ധം ഒട്ടും മായാതെ ബ്രിട്ടീഷ് മലയാളിയുടെ അനേകായിരം വായനക്കാരെ തേടി എത്തുന്നു. ചരിത്ര വിസ്മയമായി മാറിയ കവന്‍ട്രിയിലെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ മുഴുവന്‍ സൗന്ദര്യവും ഒപ്പിയെടുത്ത വീഡിയോ പ്രോമോ ദൃശ്യങ്ങളാണ് ഇന്ന് ബിഎം ചാനല്‍ വഴി പുറത്തു വിടുന്നത്. മുന്‍ വര്‍ഷങ്ങളിലും വീഡിയോ ദൃശ്യ ചിത്രീകരണം നടക്കാറുണ്ടെങ്കിലും അത് കൃത്യ സമയത്തു വായനക്കാരില്‍ എത്തിക്കാന്‍ കഴിയാതിരുന്ന കുറവ് കൂടിയാണ് ഇത്തവണ ഇല്ലാതാകുന്നത്.

ഇത്തവണ അവാര്‍ഡ് നൈറ്റിന് ചുമതല ഏറ്റെടുത്ത ടീമിന് അഭിമാനമായി മാറുകയാണ് ഈ പ്രോമോ ദൃശ്യങ്ങള്‍. ഏഴു മണിക്കൂര്‍ നീണ്ടു നിന്ന മനോഹര ദൃശ്യങ്ങള്‍ വെറും രണ്ടു മിനിറ്റില്‍ കണ്ടുപോകുന്ന ഏതൊരാള്‍ക്കും നേരിട്ടു കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന മോഹഭംഗം ഉണ്ടാവുക സ്വാഭാവികം. കാരണം അത്രയ്ക്കു മികവും തികവുമാണ് ഈ ദൃശ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ട്രയല്‍ റണ്‍ നടത്തിക്കൊണ്ടിരിക്കുന്ന ബിഎം ചാനല്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ അവാര്‍ഡ് നൈറ്റ് ദൃശ്യങ്ങള്‍ സഹായകമാകും എന്ന വിലയിരുത്തലാണ് ചാനല്‍ പ്രൊമോഷന്‍ ഏറ്റെടുത്തിരിക്കുന്ന സോണി എം ചാക്കോ സൂചിപ്പിക്കുന്നത്. ബിഎം ചാനലിനെ കൂടുതല്‍ ജനകീയമാക്കാന്‍ മുഴുവന്‍ വായനക്കാരും സോഷ്യല്‍ മീഡിയ സഹായത്തോടെ ദൃശ്യങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ സഹായിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വരുന്ന ഒരു മാസം കൊണ്ട് അവാര്‍ഡ് നൈറ്റില്‍ അവതരിപ്പിക്കപ്പെട്ട മുഴുവന്‍ പരിപാടികളും വായനക്കാരുടെ വിരല്‍ തുമ്പില്‍ എത്തിക്കാന്‍ ഉള്ള ശ്രമമാണ് ബിഎം ചാനല്‍ വഴി ഉദ്ദേശിക്കുന്നത്.

മലയാളത്തിലെ ഏതു മാധ്യമം നടത്തുന്ന അവാര്‍ഡ് നൈറ്റിനോടും കിട പിടയ്ക്കാന്‍ കഴിയും വിധം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് വളര്‍ന്ന കാഴ്ചയാണ് കവന്‍ട്രിയില്‍ ദൃശ്യമായത്. ഒന്‍പതാം വര്‍ഷം എത്തിയപ്പോഴേക്കും സാങ്കേതിക വിദ്യയുടെ മികവില്‍ പ്രൊഫഷണല്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള അവാര്‍ഡ് നൈറ്റാണ് കവന്‍ട്രിയില്‍ സാധ്യമാക്കിയത്. വരും വര്‍ഷങ്ങളിലും ഇത്തരം സമീപനം തന്നെയാകും അവാര്‍ഡ് നൈറ്റില്‍ ഉണ്ടാവുക എന്ന് ബ്രിട്ടീഷ് മലയാളി സൂചന നല്‍കുമ്പോള്‍, ഈ കാഴ്ചകള്‍ എങ്ങനെ നഷ്ടപ്പെടുത്തും എന്ന ചിന്ത മാത്രമായിരിക്കും ഇപ്പോള്‍ വായനക്കാരില്‍ ബാക്കിയാവുക.

പാട്ടും നൃത്തവും നിഴലും നിലാവും പോലെ കേളിയാടിയ അവാര്‍ഡ് നൈറ്റില്‍ ഒന്നിനൊന്നു മത്സര ബുദ്ധിയാണ് ഓരോ പരിപാടിയിലും തെളിഞ്ഞു നിന്നത്. മലയാളിയുടെ ജീവിതവും സംസ്‌ക്കാരവും അതേവിധം നൃത്തവേദിയില്‍ പറിച്ചു നടാന്‍ കഴിവുള്ള ഏക നൃത്ത സംവിധായക എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ചിത്ര ലക്ഷ്മി രൂപപ്പെടുത്തിയ സ്വാഗത നൃത്തവും മയില്‍ നൃത്തവും മികവില്‍ കേമത്തം കാട്ടിയപ്പോള്‍ ബോളിവുഡ് ലോകത്തു മറ്റൊരു സമാനത ഇല്ലെന്നു തെളിയിച്ചാണ് കലാഭവന്‍ നൈസും സംഘവും നൃത്ത വിസ്മയങ്ങള്‍ സാധിച്ചെടുത്തത്.

തൃശൂര്‍ കലാക്ഷേത്രയുടെ കീഴില്‍ അനേക വര്‍ഷത്തെ നൃത്ത പഠനം നടത്തിയ റോഷ്‌നി നിഷാന്തിന്റെ അതിസുന്ദരമായ മോഹിനിയാട്ടം അവാര്‍ഡ് നൈറ്റിന്റെ തുടക്കത്തില്‍ തന്നെ കാണാന്‍ പോകുന്ന പൂരത്തിന്റെ മുഴുവന്‍ ചന്തവും കാട്ടിത്തരുന്നതായിരുന്നു. ഇതോടൊപ്പം റെഡ്ഡിങ്ങില്‍ നിന്നെത്തിയ മഞ്ജു സുനിലും സംഘവും നടത്തിയ സെമി ക്ലാസിക് മയില്‍ നടനം, സ്റ്റോക് ഓണ്‍ ട്രെന്റിലെ ജെനിറ്റ റോസിന്റെ ഫ്യൂഷ്യന്‍, ബര്‍മിങ്ഹാമിലെ നഴ്‌സിങ് സംഘത്തിന്റെ നൃത്ത ശില്‍പം, കവന്‍ട്രിയിലെ കൗമാരക്കാരുടെ പ്രളയ ഭൂമിയിലെ പക്ഷി മൃഗാദികളുടെ വേദന നിറഞ്ഞ കാഴ്ചകള്‍, സ്റ്റോക് ഓണ്‍ ട്രെന്റിലെ കുരുന്നുകളുടെ സിനിമാറ്റിക് തുടങ്ങി ഓരോ കാഴ്ചയിലും നിറങ്ങള്‍ നീരാട്ട് നടത്തിയപ്പോള്‍ വേദിയില്‍ ഡിജിറ്റല്‍ പശ്ചാലത്തില്‍ നിറഞ്ഞ ദൃശ്യങ്ങള്‍ നല്‍കിയ ചാരുത കൂടുതല്‍ ആസ്വാദ്യമാകുന്നത് വിഡിയോയില്‍ ആണെന്നതും മുഴുവന്‍ പരിപാടികളും അപ്ലോഡ് ചെയ്യാന്‍ ഉള്ള തീരുമാനത്തില്‍ പ്രേരകമായിട്ടുണ്ട്.

വേദിക്ക് പശ്ചാത്തലം ഒരുക്കിയ ലണ്ടനിലെ കളര്‍ മീഡിയ, വീഡിയോ ചിത്രീകരണം നടത്തിയ റോസ് ഡിജിറ്റല്‍ വിഷന്‍, ശബ്ദ വെളിച്ച നിയന്ത്രണം നടത്തിയ മൂണ്‍ ലൈറ്റ്, എന്നിവര്‍ക്കും അഭിമാനം നല്‍കുന്ന നിമിഷങ്ങളാണ് അവാര്‍ഡ് നൈറ്റില്‍ പിറന്നു വീണത്. കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ സ്റ്റുഡിയോ എഡിറ്റ് ജോലികള്‍ കൂടി ഏറ്റെടുത്തതോടെ ഏറ്റവും മികവാര്‍ന്ന വിഡിയോ ദൃശ്യങ്ങളാണ് ഈ വര്‍ഷത്തെ അവാര്‍ഡ് കാഴ്ചകളായി ബിഎം ചാനല്‍ വഴി പ്രേക്ഷകരെ തേടി എത്തുന്നത്.

ഈ വര്‍ഷത്തെ മെഗാ സ്പോണ്‍സര്‍ ആയി പതിവ് പോലെ അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വീസ്, സഹ സ്പോണ്‍സര്‍മാരായി മുത്തൂറ്റ് ഗ്ലോബല്‍, ജോസഫ് തളിയന്‍ സോളിസിറ്റേഴ്സ്, വിശ്വാസ് ഫുഡ്സ്, വിസ്റ്റാമെഡ്, ടൂര്‍ ഡിസൈനേഴ്സ് എന്നിവര്‍ വീഡിയോ നിര്‍മ്മാണത്തില്‍ സജീവമായ സഹകരണമാണ് നല്‍കിയിരിക്കുന്നത്. ഓരോ വര്‍ഷവും മികവുറ്റ അവാര്‍ഡ് നൈറ്റ് സാധ്യമാക്കുന്നതില്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന പിന്തുണയാണ് പ്രേക്ഷകരെ തേടിയെത്തുന്ന കാഴ്ചകള്‍ സാധ്യമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category