1 GBP = 91.30 INR                       

BREAKING NEWS

ഓട്ടോമന്‍ സാമ്രാജ്യകാലത്തെ കവിയും നേതാവുമായ അലി കമാലിന്റെ ചെറുമകനാണ് ബോറിസ് ജോണ്‍സനെന്നറിയാമോ? ഇസ്ലാമോഫോബിയക്ക് മറുപടിയുമായി ബോറിസ് തന്റെ മുസ്ലീം ഭൂതകാലം അയവിറക്കുമ്പോള്‍

Britishmalayali
kz´wteJI³

മുന്‍ വിദേശകാര്യ സെക്രട്ടറികൂടിയായ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരേസ മേയുടെ പിന്‍ഗാമിയായി ഇരുപ്പുറപ്പിക്കുമെന്ന് ഏറെക്കുറെ തീര്‍ച്ചയായിക്കഴിഞ്ഞു. എന്നാല്‍, അദ്ദേഹം പ്രധാനമന്ത്രിയാകുമ്പോള്‍ ബ്രിട്ടനിലെയും മറ്റ് രാജ്യങ്ങളിലെയും മുസ്ലീങ്ങള്‍ കടുത്ത ആശങ്കയിലാണ്. ലോകത്ത് വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, കടുത്ത ഇസ്ലാമോഫോബിയയുടെ വക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്. തന്റെ ഇസ്ലാംപേടി പലതവണ ബോറിസും തുറന്നുകാട്ടിയിട്ടുണ്ട്.

എന്നാല്‍, താനൊരു മുസ്ലീം വിരുദ്ധനല്ലെന്ന് സ്ഥാപിക്കുകയാണ് ബോറിസ് ഇപ്പോള്‍. അമ്മവഴി തന്റെ മതുമുത്തശ്ശനൊരു മുസ്ലീം പണ്ഡിതനായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഇന്നലെ നടന്ന ടോറി ലീഡര്‍ഷിപ്പ് ഡിബേറ്റിലാണ് ബോറിസ് തന്റെ ഇസ്ലാം പാരമ്പര്യം വെളിപ്പെടുത്തിയത്. തുര്‍ക്കിയിലെ ഓട്ടമന്‍ സാമ്രാജ്യവുമായി ബന്ധമുള്ളയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവസാന നാളുകളില്‍ പ്രശസ്തനായ കവിയും പണ്ഡിതനുമായിരുന്ന അലി കെമല്‍ തന്റെ മുതുമുത്തശ്ശനാണെന്ന് ബോറിസ് വ്യക്തമാക്കി.

ബിബിസിയുടെ ഹു ഡു യു തിങ്ക് യു ആര്‍ എന്ന പരിപാടിയിലാണ് ബോറിസ് തന്റെ ഇസ്ലാം പാരമ്പര്യം വെളിപ്പെടുത്തിയത്. തന്റെ മുതുമുത്തശ്ശനായ അലി കെമല്‍, ഇന്നത്തെ ഇസ്താംബുളായ കോണ്‍സ്റ്റാന്റോനോപ്പിളിലാണ് 1867-ല്‍ ജനിച്ചതെന്ന് ബോറിസ് പറഞ്ഞു. തുര്‍ക്കിയിലെ അക്കാലത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായി വളര്‍ന്ന അദ്ദേഹം, തന്റെ പുരോഗമനോന്മുഖമായ നിലപാടുകളുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, ആ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തെ സാമ്രാജ്യത്തിന്റെ ശത്രുവാക്കി മാറ്റി.

1876 മുതല്‍ 1909 വരെ ഭരണാധികാരിയായിരുന്ന 34-ാമത്തെ സുല്‍ത്താന്‍ അബ്ദുള്‍ ഹമീദ് രണ്ടാമന് അലി കെമലിനോട് കടുത്ത വിയോജിപ്പുണ്ടായി. അത് അലി കെമലിനെ നാടുവിടാന്‍ നിര്‍ബന്ധിതനാക്കി. ഒന്നാം ലോകമഹായുദ്ധത്തിന് മുന്നോടിയായി അലി കെമല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറി. അവിടെവെച്ചാണ് അദ്ദേഹത്തിന്റെ ഭാര്യ വിനിഫ്രഡ് മകന്‍ ഉസ്മാന്‍ വില്‍ഫ്രഡ് കെമലിന് ജനനം നല്‍കിയത്. സെല്‍മയെന്നൊരു മകളും ഈ ദമ്പതിമാര്‍ക്കുണ്ടായി.

ഉസ്മാന് ജന്മം നല്‍കിയതിന് പിന്നാലെ, വിനിഫ്രഡ് മരിച്ചു. പിന്നീട് തന്റെ ഭാര്യാമാതാവിനൊപ്പമാണ് അലി കെമല്‍ മക്കളുമായി കഴിഞ്ഞത്. മാര്‍ഗരറ്റ് ബ്രൂണ്‍ എന്ന ഭാര്യമാതാവിന്റെ കുടുംബപ്പേരാണ് ജോണ്‍സണ്‍. അലി കെമല്‍ പിന്നീട് തുര്‍ക്കിയിലേക്ക് മടങ്ങിയെങ്കിലും കുട്ടികള്‍ മാര്‍ഗരറ്റ് ബ്രൂണ്‍ ജോണ്‍സണിനൊപ്പം ഇംഗ്ലണ്ടില്‍ തുടര്‍ന്നു. അലി കെമല്‍ പിന്നീട് തുര്‍ക്കിയിലെ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുകയും ചെയ്തു. മൂന്നുമാതസത്തിനുശേഷം രാജിവെച്ച അദ്ദേഹത്തെ 1922-ല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.

ബ്രിട്ടനില്‍ തങ്ങിയ അലി കെമലിന്റെ മക്കളില്‍ ഉസ്മന്‍, പേരില്‍നിന്ന് ഉസ്മാനെ ഒഴിവാക്കി. വില്‍ഫ്രഡ് ജോണ്‍സണ്‍ എന്ന പേര സ്വീകരിച്ച അദ്ദേഹം ഐറിന്‍ വില്യംസിനെ വിവാഹം കഴിച്ചു. ഈ ദമ്പതിമാരുടെ മകനാണ് ബോറിസിന്റെ അച്ഛന്‍ സ്റ്റാന്‍ലി ജോണ്‍സണ്‍. തനിക്ക് ഇസ്ലാമോഫോബിയയാണെന്ന് ആരോപിക്കുന്നവര്‍, തന്റെ തൊട്ടുമുന്നത്തെ തലമുറവരെ നീളുന്ന ഇസ്ലാംബന്ധം കാണാതെ പോവുകയാണെന്നും ബോറിസ് പരിപാടിയില്‍ വിശദീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category