1 GBP = 85.80INR                       

BREAKING NEWS

മാസച്ചുസറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായപ്പോള്‍ ഹാര്‍വാഡ് രണ്ടാമതും സ്റ്റാന്‍ഫഡ് മൂന്നാമതുമെത്തി; നാലാമതെത്തി ഓക്‌സ്ഫഡ് മാനം കാത്തപ്പോള്‍ കേംബ്രിഡ്ജിന് ഏഴാം റാങ്ക് മാത്രം; ലണ്ടനിലെ ഇംപീരിയല്‍ കോളജും യൂണിവേഴ്‌സിറ്റി കോളജും ആദ്യ പത്തില്‍; ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളുടെ ലിസ്റ്റില്‍ പതിവുതെറ്റിക്കാതെ അമേരിക്കന്‍ -ബ്രിട്ടീഷ് ആധിപത്യം

Britishmalayali
kz´wteJI³

ലോകത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും സ്ഥാപനങ്ങളുടെ മേധാവിത്വത്തിന് ഇക്കുറിയും മാറ്റമില്ല. അമേരിക്കയിലെ മാസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മാറിയപ്പോള്‍, ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാല ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ്ങിലേക്ക് കൂപ്പുകുത്തിയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. മാത്രമല്ല, ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ മൂന്നില്‍ രണ്ടുഭാഗവും നിലവാരത്തില്‍ പിന്നോക്കം പോയതായും റാങ്കിങ് സൂചിപ്പിക്കുന്നു.

മൂന്ന് സ്ഥാനങ്ങള്‍ നഷ്ടമായി ഏഴാം സ്ഥാനത്താണ് ഇക്കുറി കേംബ്രിഡ്ജ് എത്തിയത്. പ്രധാന എതിരാളികളായ ഓക്‌സ്ഫഡാകട്ടെ, ഒരുപോയന്റെ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ ഇക്കുറി കാഴ്ചവെച്ചത്. പട്ടികയിലുള്ള 84 ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ ശരാശരി റാങ്കിങ് 13 സ്ഥാനം താഴേക്ക് പോവുകയും ചെയ്തു.

അമേരിക്കന്‍ സ്ഥാപനങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുമുള്ളത്. മാസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന് പിന്നാലെ, മാസച്ചുസെറ്റ്‌സില്‍ തന്നെയുള്ള ഹാര്‍വാഡ് സര്‍വകലാശാല രണ്ടാമതെത്തി. സ്റ്റാന്‍ഫഡ് സര്‍വകലാശാലയ്ക്കാണ് 2020-ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം. മാസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തുടര്‍ച്ചയായി എട്ടാംതവണയാണ് ഈ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.

കഴിഞ്ഞവര്‍ഷത്തെ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഓക്‌സ്ഫഡ് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതയാണ് ബ്രിട്ടീഷ് സര്‍വകകലാശാലകളുടെ നേട്ടം. കഴിഞ്ഞവര്‍ഷം നാലാമതായിരുന്ന കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അഞ്ചാം സഥാനത്താവുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇ.ടി.എച്ച്. സൂറിക്കിനാണ് ആറാം സ്ഥാനം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് സൂറിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആറാമതായത്.

ഏഴാമതുള്ള കേംബ്രിഡ്ജിന് പിന്നാലെ, ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് എട്ടാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞതവണ പത്താം സ്ഥാനത്തായിരുന്നു ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ്. കഴിഞ്ഞതവണ എട്ടാമതുണ്ടായിരുന്ന ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ഇക്കുറി ഒമ്പതാമതായി. അമേരിക്കയിലെ ചിക്കാഗോ സര്‍വകകലാശാല ഒമ്പതില്‍നിന്ന് പത്തിലേക്കും കയറി. റാങ്കിങ്ങില്‍ ആദ്യ പത്തില്‍ സൂറിക്ക് ഇ.ടി.എച്ച് ഒഴികെ ഒമ്പതും അമേരിക്കന്‍ ബ്രിട്ടീഷ് സഥാപനങ്ങളാണ്.

ലോകത്തെ ആയിരത്തോളം സര്‍വകലാശാലകളെക്കുറിച്ച് പഠിച്ചാണ് റാങ്കിങ് തയ്യാറാക്കിയിട്ടുള്ളത്. ലണ്ടനിലും പാരീസിലുമടക്കം ലോകത്ത് 14 സ്ഥലത്തുനിന്ന് ക്യുഎസ് പ്രവര്‍ത്തിക്കുന്നുണ്ട്. 94,000-ത്തോളം അക്കാദമിക് വിദഗ്ധരെ നേരില്‍ക്കണ്ട് സര്‍വേ നടത്തിയും 11.8 മില്യണ്‍ റിസര്‍ച്ച് പേപ്പറുകള്‍ പരിശോധിക്കുകയും ചെയ്താണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ഏഷ്യയില്‍ ഏറ്റവും മുന്നിലുള്ളത്. സിംഗപ്പുര്‍ സര്‍വകലാശാലയും സിംഗപ്പൂരിലെതന്നെ നയാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാലയുമാണ്. രണ്ടു സ്ഥാപനങ്ങളും 11-ാം സ്ഥാനം പങ്കിട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category