1 GBP = 85.80 INR                       

BREAKING NEWS

കോപ്പയില്‍ വീണ്ടും കാലിടറിയ അര്‍ജന്റീനയെ താങ്ങിനിര്‍ത്തി മെസി; പരഗ്വെയ് അവസരം തുലച്ചപ്പോള്‍ അര്‍ജന്റീന തടിതപ്പിയത് മെസിയുടെ പെനാല്‍റ്റി ഗോളില്‍; തോല്‍വിക്ക് പിന്നാലെ സമനില കുരുക്ക്; പെനാല്‍റ്റി തടുത്ത് അര്‍ജന്റീനയ്ക്ക ജീവന്‍ നല്‍കിയത് ഗോള്‍കീപ്പര്‍ അര്‍മാനി; പോയിന്റ് പട്ടികയില്‍ ഖത്തറിനും പിന്നില്‍ നാലാം സ്ഥാനത്ത്

Britishmalayali
kz´wteJI³

മിനെയ്‌റോ: കോപ്പ അമേരിക്കയിലെ നിര്‍ണായക മത്സരത്തില്‍ പരാഗ്വെയോട് സമനില വഴങ്ങി തടിതപ്പി അര്‍ജന്റീന. വാര്‍ അനുവദിച്ച പെനാല്‍റ്റിയും ഗോള്‍കീപ്പര്‍ അര്‍മാനി രക്ഷപ്പെടുത്തിയ പെനാല്‍റ്റിയുമാണ് അര്‍ജന്റീനക്ക് ജീവന്‍ തിരികെ നല്‍കിയത്. ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റ ടീമില്‍ നിന്ന് മാറ്റങ്ങളുമായാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. അഗ്യൂറയേയും എയ്ഞ്ചല്‍ ഡി മരിയയേയും പുറത്തിരുത്തി കളി തുടങ്ങിയെങ്കിലും ആക്രമണം പതുക്കെയായിരുന്നു.

37ാം മിനിറ്റില്‍ റിച്ചാര്‍ഡ് സാഞ്ചസ് നേടിയ ഗോളില്‍ പരാഗ്വെയാണ് ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയാണ് അര്‍ജന്റീന ഇറങ്ങിയത് ഇതിനുശേഷമായിരുന്നു മെസിയുടെ സമനിലഗോള്‍. ലയണല്‍ മെസി 57-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റിയാണ് അര്‍ജന്റീനയുടെ മുഖം രക്ഷിച്ചത്. വാന്‍ പൈറിസ് ഹാന്‍ഡ് ബോള്‍ ആയതോടെയാണ് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.

അഞ്ചുമിനിറ്റിനകം ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരം പരാഗ്വെ നഷ്ടമാക്കി. ഡെര്‍ലിസ് ഗോണ്‍സാലസിനെ നിക്കോളാസ് ഓട്ടമാന്‍ഡി പിന്നില്‍നിന്ന് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി അദ്ദേഹം തന്നെ തുലച്ചു. പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടുനിന്നത് അര്‍ജന്റീനയാണെങ്കിലും ലക്ഷ്യം കാണാതെ ഉഴലിയ മുന്നേറ്റ നിരയാണ് അവര്‍ക്ക് തിരിച്ചടിയായത്.

69-ാം മിനിറ്റില്‍ മാര്‍ട്ടിനെസിനെ മാറ്റി എയ്ഞ്ചല്‍ ഡി മരിയയെ അര്‍ജന്റീന കളത്തിലിറക്കി. പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു. ഇതിനിടയില്‍ ടാഗ്‌ളിയാഫികോയ്ക്കും ഒട്ടമെന്റിക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 85-ാം മിനിറ്റിലായിരുന്നു ഒട്ടമെന്‍ഡി മഞ്ഞക്കാര്‍ഡ് വാങ്ങിയത്. ഈ ഫൗളില്‍ പരാഗ്വെയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത. എന്നാല്‍ പെനാല്‍റ്റി എടുത്ത ഡെര്‍ലിസ് ഗോണ്‍സാലസിന്റെ ശ്രമം അര്‍ജന്റീന ഗോള്‍കീപ്പര്‍ അര്‍മാനി രക്ഷപ്പെടുത്തുകയായിരുന്നു. ഏഴ് മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും ആ അവസരവും അര്‍ജന്റീനക്കും പരാഗ്വെയ്ക്കും ഉപയോഗപ്പെടുത്താനായില്ല.

ഗ്രൂപ്പ് ബിയില്‍ ഒരു പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. രണ്ട് പോയിന്റുള്ള പരാഗ്വെ രണ്ടാമതാണ്. ആദ്യ മത്സരത്തില്‍ പരാഗ്വെ ഖത്തറുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. അതേസമയം കൊളംബിയയോട് തോറ്റാണ് അര്‍ജന്റീന ടൂര്‍ണമെന്റ് തുടങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category