1 GBP = 85.00 INR                       

BREAKING NEWS

റെയില്‍പാതയോ ട്രാഫിക് ലൈറ്റുകളോ നാവിക വ്യോമസേനകളോ ഇല്ല; പ്ലാസ്റ്റിക്കിനും പുകവലിക്കും സമ്പൂര്‍ണ നിരോധനം; 60 ശതമാനം വനമായിരിക്കണമെന്ന് ഭരണഘടനയില്‍; ഓഫീസുകളിലും സ്‌കൂളുകളിലും പരമ്പരാഗത വസ്ത്രം മാത്രം; ജിഡിപിക്ക് പകരം ജിഎന്‍എച്ച്; സര്‍വ്വരെയും സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും കുറ്റകൃത്യങ്ങളില്‍ കുറവ്; ഭൂട്ടാന്‍ എന്ന അയല്‍രാജ്യത്ത് ഒരിക്കല്‍ എങ്കിലും സഞ്ചരിക്കേണ്ടത് എന്തുകൊണ്ട്?

Britishmalayali
kz´wteJI³

മുദ്ര നിരപ്പില്‍ നിന്നും 7218 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിമാലയന്‍ രാജ്യം. ബുദ്ധമത വിശ്വാസികളും, മൊണാസ്ട്രികളും, രാജഭരണവും ഒക്കെയാണ് ഈ മലയോര രാജ്യത്തിന്റെ പ്രത്യേകത. ഭൂട്ടാന്‍ എന്നാല്‍ 'land of thunder dragons'- ഗര്‍ജ്ജിക്കുന്ന വ്യാളിയുടെ നാട്. ഭൂട്ടാന്റെ ഔദ്യോഗിക പതാകയില്‍ കാണപ്പെടുന്ന ആഭരണങ്ങളുമായി നില്ക്കുന്ന വ്യാളി സമ്പത് സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഏഷ്യയിലെ സന്തുഷ്ട രാജ്യം എന്ന പട്ടം ഭൂട്ടാന്റെ സ്വന്തമാണ് ഏറെ കാലമായി. രാജഭരണം നിലവിലിരിക്കുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നായ ഭൂട്ടാനെ ഏറ്റവും വലിയ സന്തോഷനാട് എന്നുതന്നെ വിളിക്കാം.

നീലാകാശത്തെ ചുംബിച്ച് നില്‍ക്കുന്ന മലനിരകളും താഴ്വാരങ്ങളും നിറഞ്ഞ ഭൂട്ടാന്‍ പ്രകൃതിരമണീയതയാല്‍ സമ്പന്നമാണ്. ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ അധിവസിക്കുന്ന ഇടമാണ് ഭൂട്ടാന്‍. പ്രത്യേകതകള്‍ ഒരുപാടാണ് ഈ സ്വപ്ന നഗരത്തിന്. സന്തോഷത്തിന്റെ നഗരം എന്ന പെരുമയ്ക്ക് പിന്നില്‍ ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെയാണ്. ഇന്ത്യക്കാരും നേപ്പാളികളും അധിവസിക്കുന്ന സ്ഥലമാണ് ഭൂട്ടാന്‍. രാജാവു പറയുന്നത് തന്നെയാണ് ജനങ്ങള്‍ക്കു വേദവാക്യം. പ്രജകളുടെ സന്തോഷത്തിനപ്പുറമൊന്നും അദ്ദേഹത്തിനുമില്ല. എല്ലാം കൊണ്ടും സംതൃപ്തിയില്‍ ജീവിക്കുന്ന മനുഷ്യര്‍. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭൂട്ടാന്‍ അങ്ങനെ വേറിട്ടു നില്‍ക്കുന്നു.

ലോകം ദുഃഖമാണെന്ന് പറഞ്ഞ ബുദ്ധന്റെ നാട്ടുകാര്‍ സന്തോഷത്തിന് പ്രാധാന്യം നല്‍കിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.ജനങ്ങള്‍ക്ക് അധികാരം ഇവിടുത്തെ രാജാക്കന്മാര്‍ പലതവണ വിട്ടു നല്‍കിയിട്ടുണ്ട്. രാജാവിലുള്ള വിശ്വാസവും സ്നേഹവും കൊണ്ട് ജനങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച അവകാശം രാജാവിന് തന്നെ തിരികെ നല്‍കി. അതും പലവട്ടം. അപ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ രാജാവ് ഈ രാജ്യക്കാരുടെ കണ്ണില്‍ ആരാണെന്ന്. 'ഡ്രൂക്പ' എന്ന പേരിലാണ് ഇവിടുത്തെ മനുഷ്യര്‍ അറിയപ്പെടുന്നത്. കൃഷി തന്നെയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം.
ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഭൂട്ടാന്‍ അത്യാധികം നിഗൂഢതകള്‍ പേറുന്ന രാജ്യം കൂടിയാണ്. പര്‍വ്വതത്തിന്റെ താഴ്വാരമായതിനാല്‍ മലകളും മരങ്ങളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് ഭൂട്ടാന്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്നവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ട്രെക്കിങ്ങാണ്. 1729 ലെ ഭൂട്ടാന്‍ ലീഗല്‍ കോഡ് പ്രകാരം സര്‍ക്കാരിന്റെ ഏറ്റവും പ്രധാനലക്ഷ്യം ജനങ്ങളില്‍ സന്തോഷം ഉറപ്പുവരുത്തുകയാണ്. ഇത് സാധ്യമാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ വീഴാന്‍ പോലും കാരണമാകും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ പ്രധാന നയങ്ങളെല്ലാം ജനങ്ങളുടെ സന്തോഷത്തെ ആശ്രയിച്ചുള്ളതാണ്.

തീരുമാനങ്ങളും നിലപാടുകളും രാജ്യത്തെ വേറിട്ടു നിര്‍ത്തുന്നു

1. ജിഡിപിയില്ല, ജിഎന്‍എച്ച് അഥവാ ഗ്രോസ് നാഷനല്‍ ഹാപ്പിനസ്
ലോകത്തില്‍ ചിലപ്പോള്‍ ഭൂട്ടാനില്‍ മാത്രമാകും സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനത്തിലല്ലാതെ മൊത്തം ദേശീയ സന്തോഷത്തിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും കണക്കാക്കുന്നത്. 1971 ല്‍ തന്നെ ഭൂട്ടാന്‍ ജിഡിപിയെ രാജ്യത്തിനു പുറത്താക്കി നാടുമുഴുവന്‍ സന്തോഷം നിറയ്ക്കാന്‍ ആരംഭിച്ചു. ജനങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനും ഐക്യത്തിനും വേണ്ട പുതിയ ക്ഷേമപരിപാടികള്‍ക്കു തുടക്കം കുറിച്ചു. പ്രകൃതിസംരക്ഷണത്തിനൊപ്പം ജനനന്മയും ഭൂട്ടാന്‍ വളര്‍ത്തിയെടുത്തു.
2. അതെ കാര്‍ബണ്‍ നെഗറ്റീവ് രാജ്യം
കാര്‍ബണ്‍ ഉന്മൂലനത്തിനായി ലോകം മുഴുവന്‍ പാടുപെടുന്ന ഈ കാലത്ത്, ഭൂട്ടാന്‍ യഥാര്‍ഥത്തില്‍ കാര്‍ബണിനെ ആഗിരണം ചെയ്യുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭൂട്ടാന്‍ പ്രതിവര്‍ഷം 15 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കിലും 6 ദശലക്ഷം ടണ്ണിലധികം ആഗിരണം ചെയ്യുന്നു. അതെങ്ങനെയെന്നല്ലേ. ഭരണഘടന അനുശാസിക്കുന്നത് രാജ്യത്തിന്റെ വിസ്തൃതിയുടെ 60% വനമായിരിക്കണമെന്നാണ്. ലോകത്തിലെ ഏറ്റവും പച്ചപ്പുള്ള രാജ്യങ്ങളിലൊന്നായ ഭൂട്ടാന്റെ 71% നിലവില്‍ വനമാണ്. ഈ വൃക്ഷസമ്പത്താണ് കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതും രാജ്യത്തെ കാര്‍ബണ്‍ നെഗറ്റീവ് ആയി നിലനിര്‍ത്തുന്നതും.

3. പാരമ്പര്യം പേറുന്ന ഭൂട്ടാന്‍
ഭൂട്ടാനിലെ എല്ലാ ഓഫീസുകളിലും പുരുഷന്മാര്‍ 'ഖോ'യും സ്ത്രീകള്‍ 'കിറ' എന്നും പേരുള്ള പരമ്പരാഗത വേഷം ധരിച്ചിരിക്കണമെന്ന് നിര്‍ബന്ധമാണ്. ചിലര്‍ ആ വേഷത്തിനൊപ്പം കൂടുതല്‍ രാജസ്നേഹം പ്രകടിപ്പിക്കാന്‍ രാജാവിന്റെ ഫോട്ടോയുള്ള ബാഡ്ജുകൂടി ധരിച്ചിരിക്കുന്നതു കാണാം. 'ഖോ' വേഷത്തിനകത്ത് മൊബൈല്‍, പഴ്സ് തുടങ്ങിയ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പറ്റിയ സഞ്ചി പോലുള്ള ഒരു ഭാഗം കൂടിയുണ്ട്.
5. റെയില്‍പാളങ്ങളില്ല, ട്രാഫിക് ലൈറ്റുകളും
ഭൂട്ടാനില്‍ ട്രാഫിക് ലൈറ്റുകള്‍ ഇല്ല. തിംഫുവില്‍ ഒരു ട്രാഫിക് സിഗ്‌നല്‍ മാത്രമേ ഉള്ളൂ, അതും ട്രാഫിക് പൊലീസിനാല്‍ നിയന്ത്രിക്കപ്പെടുന്നു. മറ്റൊരു പ്രത്യേകതയാണ് ഇവിടെ റെയില്‍ ഗതാഗതം ഇല്ലെന്നത്. ഭൂട്ടാനില്‍ റെയില്‍ ഗതാഗതത്തിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യ ഒരു പദ്ധതിയില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അതു പ്രാവര്‍ത്തികമായിട്ടില്ല. ഇന്ത്യയില്‍ നിന്നു റോഡ് മാര്‍ഗം ഭൂട്ടാനിലേക്കു പ്രവേശിക്കാം. അതായത്, എറണാകുളത്തുനിന്നു കോട്ടയത്തേക്ക് എന്നപോലെ ഈസിയായി.

6. ഇല്ല വ്യോമ, നാവിക സേനകളും പ്ലാസ്റ്റിക്കും
അതെന്താ അങ്ങനെയെന്നാണോ, കടലില്ലാത്ത രാജ്യത്തിന് എന്തിനാണു നാവികസേന. ജലഅതിര്‍ത്തി ഇല്ലാത്ത രാജ്യമായതിനാല്‍ ഭൂട്ടാന് നാവികസേനയുടെ ആവശ്യമില്ല. മാത്രമല്ല ഭൂട്ടാനു വ്യോമസേനയും ഇല്ല. വ്യോമ സഹായം വേണ്ടിവന്നാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഈസ്റ്റേണ്‍ കമാന്‍ഡിനെയാണ് അവര്‍ ആശ്രയിക്കുന്നതും. രണ്ടു പതിറ്റാണ്ട് മുമ്പു തന്നെ പ്ലാസ്റ്റിക് ബാഗുകളെ ഗെറ്റ്ഔട്ട് അടിച്ച രാജ്യമാണ് ഭൂട്ടാന്‍. 1999 ല്‍ പ്ലാസ്റ്റിക്ക് നിരോധിച്ചു. ഈ വര്‍ഷം നിരോധനം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
7. പുകവലി നിരോധനം
ഭൂട്ടാനിലെത്തി പുകവലിക്കാം എന്നുകരുതിയാല്‍ തടി ശരിക്കും കേടാകും. കാരണം പുകയില നിയന്ത്രണ നിയമം ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നുകൂടിയാണ് ഭൂട്ടാന്‍. പൊതുവിടങ്ങളില്‍ പുകയില വില്‍ക്കുന്നവരും ഉപയോഗിക്കുന്നവരും കര്‍ശന ശിക്ഷാനടപടികള്‍ക്ക് വിധേയരാകും എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇത്തരം കിടുക്കന്‍ പരിഷ്‌കാരങ്ങള്‍ക്ക് ഇടയില്‍ ചില കോമഡിയും ഈ രാജ്യത്തുണ്ട്.

8. അവധിയെന്ന് പറഞ്ഞാല്‍ അവധി
കാരണം ഭൂട്ടാനില്‍ ഞായറാഴ്ച പൂര്‍ണമായും അവധിയാണ്. പ്രസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പത്രം അച്ചടിക്കില്ലല്ലോ. രണ്ടു ദിവസത്തെ മുഴുവന്‍ വാര്‍ത്തയും തിങ്കളാഴ്ച ഒരുമിച്ചു വായിക്കാം. പുരോഗമനപരമായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ഭരണസംവിധാനമാണ് ഭൂട്ടാനിലേത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്വവര്‍ഗരതിക്ക് അനുകൂലമായ ഉത്തരവിറക്കിയത്. സ്വവര്‍ഗരതി കുറ്റകൃത്യമാക്കുന്ന ശിക്ഷാ നിയമത്തില്‍ മാറ്റം വരുത്തുകയും സ്വവര്‍ഗരതിയെ പ്രകൃതിവിരുദ്ധ ലൈംഗികതയായി കണക്കാക്കുന്ന നിയമത്തിലെ ചില ഭാഗങ്ങള്‍ നിരോധിക്കുകയും ചെയ്തു. പല രാജ്യങ്ങളും ഇന്നും സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നില്‍ക്കുമ്പോള്‍ ഭൂട്ടാന്‍ ശക്തമായ നിലപാടുകളിലൂടെ വ്യത്യസ്തമാവുകയാണ്. സ്വവര്‍ഗരതി നിയമപരമാക്കാനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്.

ഏതു പാതിരാത്രിയിലും ഒരു പേടിയും കൂടാതെ ഭൂട്ടാന്റെ തെരുവുകളില്‍ നടക്കാം. നടുറോഡില്‍ പോലും വിലപ്പെട്ട വസ്തുക്കള്‍ മറന്നുപോയാല്‍ പേടിക്കേണ്ട, അന്യന്റെ ഒന്നും ഭൂട്ടാന്‍കാര്‍ ആഗ്രഹിക്കുന്നില്ല. അത്ര സുരക്ഷിതത്വമാണ് ഭൂട്ടാന്‍ നല്‍കുന്നത്.പുനകാ ഡിസോങ് വളരെ മനോഹരമായ ശില്‍പചാരുതയാല്‍ അലങ്കരിക്കപ്പെട്ട ഇടമാണ്. മരങ്ങളാല്‍ ചുറ്റപ്പെട്ട ഇവിടം ഭൂട്ടാനിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്.
ബുമ്ദ്ര മൊണാസ്ട്രി വരെയുള്ള മൂന്നു ദിവസത്തെ ട്രെക്കിങ്ങാണ് ഭൂട്ടാനിലെ അതിശയിപ്പിക്കുന്ന മറ്റൊരു ആകര്‍ഷണം. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കൊപ്പം ഒരു ഗൈഡും പാചകക്കാരനും ഉണ്ടാകും. കൂടാതെ ലഗേജുകള്‍ കൊണ്ടു പോകാന്‍ ഒരു കുതിരയും. ഭൂട്ടാനിലെ താഴ്വരകളും മലകളുമൊക്കെ കടന്നുള്ള ആ യാത്ര മറക്കാനാകാത്ത അനുഭവം തന്നെയാണ്. യാത്രയില്‍ ഇടയ്ക്കുള്ള താമസം ഗുഹകളിലും മറ്റുമാണ്. പ്രാര്‍ത്ഥനാനിരതമായ അനുഭവമാണ് ഈ യാത്രയിലും സഞ്ചാരികളെ കാത്തിരിക്കുന്നത്.

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category