1 GBP = 85.80 INR                       

BREAKING NEWS

ലോകത്ത് ശുദ്ധമായ കുടിവെള്ളമില്ലാതെ 220 കോടി പേര്‍; 420 കോടിയോളംപേര്‍ക്ക് സുരക്ഷിതമായ ശുചിത്വസേവനങ്ങളും ലഭിക്കുന്നില്ല; ലോകാരോഗ്യസംഘടനയും യൂണിസെഫും ചേര്‍ന്നുനടത്തിയ പഠനത്തില്‍ 300 കോടിയാളുകള്‍ക്ക് കൈകഴുകാനുള്ള സൗകര്യംപോലുമില്ലെന്നും കണ്ടെത്തല്‍; വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവത്തില്‍ ഓരോവര്‍ഷവും മരിക്കുന്നത് അഞ്ചു വയസ്സിനു താഴെയുള്ള 2,97,000 കുട്ടികള്‍

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: ലഭിക്കുന്ന ശുദ്ധവെള്ളം പാഴാക്കാന്‍ മടിയില്ലാത്തവരാണ് നമ്മള്‍ ഓരോരുത്തരും. അതേസമയം അത് അത്യാവശ്യത്തിനു പോലും ലഭിക്കാത്തവരെക്കുറിച്ച് നാം ചിന്തിക്കാറുമില്ല. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകത്ത് ശുദ്ധമായ കുടിവെള്ളം കിട്ടാതെ 220 കോടിയോളം ആളുകള്‍ കഴിയുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ.

ലോകാരോഗ്യസംഘടനയും (ഡബ്ല്യു.എച്ച്.ഒ.) യൂണിസെഫും ചേര്‍ന്നാണ് പഠനം നടത്തിയത്. 2000 മുതല്‍ 2017 വരെയുള്ള കാലയളവില്‍ കുടിവെള്ളം, ശുചിത്വം, ആരോഗ്യപരിപാലനം എന്നീ മേഖലയിലുണ്ടായ വികസനത്തെക്കുറിച്ചും ഈമേഖലകളിലെ അസമത്വം സംബന്ധിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

420 കോടിയോളംപേര്‍ക്ക് സുരക്ഷിതമായ ശുചിത്വസേവനങ്ങളും ലഭിക്കുന്നില്ല. പഠനത്തില്‍ 300 കോടിയാളുകള്‍ക്ക് ഏറ്റവും അടിസ്ഥാനമായ കൈകഴുകാനുള്ള സൗകര്യംപോലും ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.അതേസമയം, വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവത്തില്‍ ഓരോവര്‍ഷവും അഞ്ചുവയസ്സിനുതാഴെയുള്ള 2,97,000 കുട്ടികളാണ് മരിക്കുന്നത്. കോളറ, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ മൂലമാണ് ഏറ്റവുമധികംപേര്‍ മരിക്കുന്നത്.

രണ്ടായിരത്തിലേതിനെ അപേക്ഷിച്ച് 180 കോടി അധികം ആളുകള്‍ക്ക് 2017 എത്തിയപ്പോഴേക്കും കുടിവെള്ളം ലഭ്യമായിട്ടുണ്ട്. അതേസമയം, അടിസ്ഥാന സൗകര്യ വിതരണത്തില്‍ വലിയ അസമത്വമാണുള്ളതെന്ന് യൂണിസെഫിന്റെ ഡബ്ല്യു.എ.എസ്.എച്ച്. വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ കെല്ലി ആന്‍ നെയ്‌ലര്‍ പറഞ്ഞു. ദരിദ്രകുടുംബങ്ങളിലുള്ളവര്‍ക്കും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് ദുരിതം കൂടുതല്‍. ഇവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും നെയ്‌ലര്‍ ആവശ്യപ്പെട്ടു.

തുറസ്സായ പ്രദേശത്ത് മലമൂത്രവിസര്‍ജനം നടത്തുന്നവരുടെ എണ്ണം ഇക്കാലയളവില്‍ പകുതിയിലധികം കുറഞ്ഞു. രണ്ടായിരത്തില്‍ ഇത് 21 ശതമാനമായിരുന്നെങ്കില്‍ 2017 എത്തിയപ്പോഴേക്കും ഒന്‍പതു ശതമാനമെത്തി. ലോകത്താകമാനം 6.73 കോടിയാളുകളാണ് നിലവില്‍ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category