1 GBP = 92.60 INR                       

BREAKING NEWS

അന്താരാഷ്ട്ര അന്വേഷണവും ഖഷോഗി അമേരിക്കയിലെ സ്ഥിരതാമസക്കാരനായതിനാല്‍ എഫ്ബിഐ അന്വേഷണവും വേണം; ഇത് 'അന്താരാഷ്ട്ര കുറ്റകൃത്യം'; ആഗ്നസ് കലമാഡിന്റെ റിപ്പോര്‍ട്ടിലുള്ളതും അമേരിക്കന്‍ ചാര സംഘടനയുടെ കണ്ടത്തലുകള്‍ക്ക് സമാനമായ വിശദീകരണങ്ങള്‍; മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിനു പിന്നില്‍ സൗദി കിരീടാവകാശിയെന്ന് യുഎന്‍ റിപ്പോര്‍ട്ട്; സല്‍മാന്‍ രാജകുമാരന്‍ നേരിടുന്നത് വന്‍ പ്രതിസന്ധി; മൗനം തുടര്‍ന്ന് സൗദി; ഈസ്താംബൂളിലെ കൊല വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ജനീവ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിനു പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കൈകളുണ്ടെന്നതിനു വിശ്വസനീയമായ തെളിവുണ്ടെന്നു ഐക്യരാഷ്ട്ര സംഘടന (യുഎന്‍) പ്രത്യേക അന്വേഷക ആഗ്നസ് കലമാഡിന്റെ പുതിയ റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണം വേണമെന്നതു ശരിവയ്ക്കുംവിധം മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കു വ്യക്തമാണെന്നു കലമാഡ് ചൂണ്ടിക്കാട്ടുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനശക്തിയെക്കുറിച്ച് നന്നായി അറിയാമായിരുന്നു. അദ്ദേഹത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള ഖഷോഗി ഭയപ്പെട്ടിരുന്നെന്നുമുള്ളതിനു തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

കൊലപാതകത്തെക്കുറിച്ച് സ്വതന്ത്രവും നീതിയുക്തവുമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും കഴിഞ്ഞദിവസം പുറത്തുവന്ന 100 പേജുള്ള റിപ്പോര്‍ട്ടിലുണ്ട്. 'അന്താരാഷ്ട്ര കുറ്റകൃത്യം' എന്നാണ് സംഭവത്തെ വിശേഷിപ്പിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിലെ പംക്തീകാരനും സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനുമായിരുന്നു ജമാല്‍ ഖഷോഗി. അതുകൊണ്ടു തന്നെ കൊലപാതകത്തില്‍ സൗദി കീരീടാവകാശിക്ക് പങ്കുണ്ടെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, സൗദി അധികൃതര്‍ അത് നിഷേധിച്ചു. കേസില്‍ 11 ആളുടെ പേരില്‍ കൊലക്കുറ്റം ചുമത്തി സൗദി രഹസ്യ വിചാരണയും തുടങ്ങി. ഇതില്‍ അഞ്ചാളുെട പേരില്‍ കൊലക്കുറ്റം ചുമത്താനാണ് നീക്കം. എന്നാല്‍, ഈ വിചാരണ അന്താരാഷ്ട്ര നിലവാരത്തിലായിരുന്നില്ലെന്നും നിര്‍ത്തിവെക്കണമെന്നും കല്ലമാര്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇതും സൗദിക്ക് തിരിച്ചടിയാണ്.

സല്‍മാനെതിരെ വിശ്വസനീയമായ തെളിവുകളുണ്ടെന്നും അദ്ദേഹം അന്വേഷണം നേരിടണമെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര അന്വേഷണവും ഖഷോഗി അമേരിക്കയിലെ സ്ഥിരതാമസക്കാരനായതിനാല്‍ എഫ്ബിഐ അന്വേഷണവും വേണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനോട് കല്ലാമാര്‍ഡ് ആവശ്യപ്പെട്ടു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ആഗ്നസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഖഷോഗി കൗണ്‍സുലേറ്റിലെത്തുന്നതിന് തൊട്ടുമുമ്പ് സല്‍മാന്‍ രാജകുമാരന്റെ അടുത്ത അനുയായി മെഹര്‍ അബ്ദുള്‍ അസീസും സൗദിയിലെ ഫോറന്‍സിക് ഡോക്ടര്‍ അബ്ദാഹ് തുബൈഗിയും തമ്മിലുള്ള ഫോണ്‍സംഭാഷണത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മൃതദേഹം ബാഗിനുള്ളില്‍ സൂക്ഷിക്കാനാകുമോ എന്ന് തുബൈഗിയോട് അസീസ് ചോദിക്കുന്നുണ്ട്. അതിന് കഴിയില്ല. ഭാരമേറിയതാകുമെന്നും എന്നാല്‍ ഖഷോഗിയെ വധിക്കാന്‍ എളുപ്പമാകുമെന്നുമാണ് തുബൈഗിയുടെ മറുപടി. തുടര്‍ന്ന് അസ്ഥിസന്ധികള്‍ എല്ലാം വേര്‍പ്പെടുത്തണമെന്നും ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി ബാഗുകളിലേക്ക് മാറ്റണമെന്നും തുബൈഗി പറയുന്നുണ്ട്- ആഗ്നസ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

സൗദി കോണ്‍സുലേറ്റില്‍ നടന്ന കൊലപാതകത്തിന്റെ വിഡിയോ കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാമ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഖഷോഗി കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് മുന്‍കയ്യെടുത്തുള്ള രാജ്യാന്തര അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. ഖഷോഗി വധക്കേസില്‍ മനുഷ്യാവകാശങ്ങളിലൂന്നിയുള്ള സ്വതന്ത്ര അന്വേഷണം നടത്താനാണ് ആഗ്നസ് കലമാഡിനെയും സംഘത്തെയും നിയോഗിച്ചത്. യുഎന്നിനെ ഔദ്യോഗികമായി പ്രതിനിധാനം ചെയ്യാതെ, സ്വതന്ത്രനിലപാടാണു അന്വേഷണ സംഘത്തിനുള്ളത്.

ഖഷോഗി കേസ് അന്വേഷിച്ച സൗദി സംഘം മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കു നിഷേധിച്ചിരുന്നു. കൊല നടത്തിയതിനു കസ്റ്റഡിയിലുള്ള 12 പേരടങ്ങിയ സംഘത്തില്‍ 5 പേര്‍ക്കു വധശിക്ഷ നല്‍കണമെന്നു പ്രോസിക്യൂഷന്‍ സൗദി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൗദിയിലെ വിചാരണ സുതാര്യമല്ലെന്നും ഖഷോഗിയെ കൊലപ്പെടുത്താന്‍ നിയോഗിച്ച 15 അംഗ സംഘത്തില്‍ 11 പേരുടെ വിവരം കുറ്റപത്രത്തില്‍ ഇല്ലെന്നും ആഗ്നസ് പറയുന്നു. ഇതിനൊപ്പമാണ് കിരീടാവകാശിക്കെതിരായ കണ്ടെത്തലുകളും പരാമര്‍ശങ്ങളും. ഇത് സൗദിയെ തീര്‍ത്തും വെട്ടിലാക്കും. മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനായ ഖഷോഗി സൗദി അറേബ്യന്‍ അധികൃതരുടെ കണ്ണിലെ കരടായിരുന്നു. എങ്ങനെയും നാട്ടിലെത്തിച്ച് വിചാരണ ചെയ്യാന്‍ ശ്രമിച്ചുവരുകയായിരുന്നു അധികാരികള്‍. അതിനായി രഹസ്യാന്വേഷണവിഭാഗം ഉപമേധാവി ഒരു ദൗത്യസംഘത്തെ നിയോഗിക്കുകയും ചെയ്തു.

ഈ സംഘം ഈസ്താംബൂള്‍ സ്ഥാനപതി കാര്യാലയത്തിലെത്തിയ സമയത്താണ് ഖഷോഗിയും എത്തുന്നത്. വിവാഹത്തിനുള്ള രേഖകള്‍ ശരിയാക്കാനാണ് ഖഷോഗി എത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ കാണാതായി. ആഴ്ചകള്‍ക്കുശേഷമാണ് സ്ഥാനപതികാര്യാലയത്തില്‍വെച്ച് അദ്ദേഹം കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. സൗദി സംഘത്തിന്റെ അറിവോടെ ഒക്ടോബര്‍ രണ്ടിനായിരുന്നു കൊലപാതകമെന്നും റിപ്പോര്‍ട്ട് പറയുന്നു. തെളിവുകള്‍ നീക്കുംവരെ തുര്‍ക്കി അന്വേഷണസംഘത്തെ സൗദി അകറ്റിനിര്‍ത്തി. ഖഷോഗിയെ സൗദി ദൗത്യസംഘം വധിച്ചതായി തുര്‍ക്കിയാണ് ആദ്യം റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. പിന്നീട് ദൗത്യസംഘത്തിനുപങ്കുണ്ടെന്ന് സമ്മതിച്ചപ്പോഴും കിരീടവകാശിക്ക് ബന്ധമില്ലെന്നായിരുന്നു സൗദി പറഞ്ഞിരുന്നത്.

ഖഷോഗിവധത്തില്‍ സൗദി രാജകുമാരന്റെ പങ്കുണ്ടെന്ന് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, സിഐഎയെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സല്‍മാനെ പിന്തുണച്ചു. ഖഷോഗി കൊല്ലപ്പെട്ട് ഒരാഴ്ചയക്കുശേഷം 11,000 കോടി ഡോളറിന്റെ ആയുധക്കരാറില്‍ അമേരിക്കയുമായി സൗദി ഒപ്പുവച്ചിരുന്നു. ഖഷോഗിവധത്തില്‍ അമേരിക്കയുടെ നിലപാട് സൗദിക്ക് അനുകൂലമാക്കാനായിരുന്നു ഇതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയത്. ആഗ്നസിന്റെ റിപ്പോര്‍ട്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന് ഔദ്യോഗികമായി സമര്‍പ്പിക്കും. 47 അംഗ കൗണ്‍സിലില്‍ സൗദിയും ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് സൗദി പ്രതികരിച്ചിട്ടില്ല.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category