1 GBP = 92.60 INR                       

BREAKING NEWS

പാര്‍ട്ടിയില്‍ നിന്ന് അവധി എടുക്കാന്‍ കോടിയേരി സന്നദ്ധന്‍; മറ്റെന്നാള്‍ ചേരുന്ന യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും സാധ്യത; ബാര്‍ ഡാന്‍സറുടെ പരാതിയില്‍ മകന്‍ കുടുങ്ങിയെന്ന് ഉറപ്പായപ്പോള്‍ ഓടിയെത്തിയത് പിണറായിയുടെ അടുത്ത്; അവധി എടുക്കാമെന്ന് അറിയിച്ചപ്പോള്‍ മുഖ്യന്‍ നല്‍കിയത് കാത്തിരിക്കാനുള്ള ഉപദേശം; നാണക്കേടില്‍ നിന്ന് തലയൂരാന്‍ കടുത്ത നടപടി വേണമെന്ന് കേന്ദ്ര നേതൃത്വവും; പുതിയ സെക്രട്ടറിയെ കണ്ടെത്താന്‍ ആലോചന സജീവം; ബിനോയ് കേസില്‍ സിപിഎം പ്രതിരോധത്തില്‍ തന്നെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി സൂചന. മകന്‍ ബിനോയ് കോടിയേരിക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കേസെടുത്തപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ കോടിയേരി അറിയിച്ചു. എന്നാല്‍ താല്‍കാലം കടുത്ത നടപടികള്‍ വേണ്ടെന്നായിരുന്നു പിണറായി വിജയന്‍ നല്‍കിയ ഉപദേശം. അവധിയെടുത്താല്‍ പിന്നീട് സെക്രട്ടറി സ്ഥാനവും പോളിറ്റ് ബ്യൂറോ അംഗത്വവുമെല്ലാം തിരിച്ചു കിട്ടുക പ്രയാസമായിരിക്കുമെന്നും പിണറായി വിശദീകരിച്ചു. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി പോളിറ്റ് ബ്യൂറോയില്‍ തുടരും വിധം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്ന പരിഹാരമാണ് പിണറായി ലക്ഷ്യമിടുന്നത്. കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചില്ലെങ്കില്‍ കോടിയേരിയെ തുടരാനും അനുവദിക്കും. പകരക്കാനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. കോടിയേരി സ്ഥാനമൊഴിഞ്ഞാല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്നത് എംവി ഗോവിന്ദനാണ്. എന്നാല്‍ ആന്തൂര്‍ നഗരസഭയിലെ സാജന്‍ പാറയിലിന്റെ ആത്മഹത്യ എം വി ഗോവിന്ദനേയും വിവാദത്തിലാക്കി. ഇതോടെ കോടിയേരിയെ കൈവിട്ടാല്‍ പകരക്കാനെ എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക പിണറായി വിജയനുണ്ട്.

ബലാത്സംഗ പരാതിയില്‍ ബിനോയ് കോടിയേരി എല്ലാ അര്‍ത്ഥത്തിലും കുടുങ്ങുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13 നാണ് കേസെടുത്തത്. ഇതിലെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. നേരത്തെ യുവതിയുടെ കത്ത് ബിനോയിക്ക് വന്നതും വലിയ ചര്‍ച്ചയായി. ഒത്തുതീര്‍പ്പ് സാധ്യതകള്‍ ഇല്ലാത്തതു കൊണ്ടാണ് ഈ പരാതി പൊലീസിന് ബിനോയ് കൈമാറിയതും. ഭാവിയില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ കണ്ടായിരുന്നു ഇത്. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. തനിക്കെതിരെയുള്ള ലോബികള്‍ കേസില്‍ ഇടപെട്ടതായി കോടിയേരി കരുതുന്നു. അതുകൊണ്ടാണ് ബിനോയിയ്ക്കെതിരായ പരാതി ഇത്രയധികം ചര്‍ച്ചയാക്കിയത്. ദുബായിലെ പണം തട്ടിപ്പ് കേസും ഇത്തരം ഗൂഢാലോചനയുടെ ഫലമാണെന്ന് കോടിയേരി പറഞ്ഞിരുന്നു. എന്നാല്‍ പ്രതിരോധിക്കാന്‍ കഴിയാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നത്. അതുകൊണ്ട് വിനയാകുമെന്ന് കോടിയേരി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ചത്. കാത്തിരുന്ന് തീരുമാനം എടുക്കാമെന്ന ഉപദേശമാണ് പിണറായി നല്‍കിയത്. അന്ന് പ്രതീക്ഷിച്ചതിലും അധികം നാണക്കേട് വിവാദം ഉണ്ടാക്കി. ഇതുകൊണ്ട് തന്നെ ഇനി സെക്രട്ടറിയായി തുടരുക പ്രയാസമാണെന്ന് കോടിയേരിയും തിരിച്ചറിയുന്നു.

പിണറായിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി കസേരയാണ് കോടിയേരി ലക്ഷ്യമിട്ടിരുന്നത്. ഇതിന് ഏറ്റ വലിയ തിരിച്ചടിയാണ് മകന്റെ കേസ്. രാഷ്ട്രീയ വനവാസത്തിലേക്ക് ഈ കേസ് തള്ളി വിടും. മാധ്യമങ്ങളെ ഒഴിവാക്കാനാണ് ശാന്തിഗി ആശുപത്രയില്‍ ചികില്‍സ തേടിയത്. ആശ്രമത്തിന്റെ ഭാഗമായുള്ള ഈ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയതും വിനയായി. പൂജയും പൂമുടലും വീട്ടിലെ ശത്രു സംഹാര പൂജയും പോലെ ഇതും വിവാദത്തിലെത്തി. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും കോടിയേരി പങ്കെടുക്കില്ലെന്നാണ് സൂചന. മാധ്യമങ്ങളെ ഒഴിവാക്കാന്‍ കൂടിയാണ് ഇത്. കോടിയേരി മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ യോഗം മാറ്റി വയ്ക്കാനും സാധ്യത ഏറെയാണ്. ഇക്കാര്യത്തില്‍ എല്ലാം എകെജി സെന്ററില്‍ സര്‍വ്വത്ര ആശയക്കുഴപ്പമാണ്. ശാന്തിഗിരിയില്‍ സുഖചികില്‍സയിലാണ് കോടിയേരി എന്നാണ് പുറത്തു വരുന്ന വിവരം. അതുകൊണ്ട് തന്നെ സംസ്ഥാന സമിതി വിളിച്ചാല്‍ അത് പുതിയ പ്രശ്നമായി മാറും. യോഗം വിളിച്ച സെക്രട്ടറി സുഖചികില്‍സയ്ക്ക് പോയെന്ന വാദങ്ങളും ചര്‍ച്ചയാകും. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയുടെ വ്യക്തിപരമായ വിഷയങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐപിസി 376, 376(2) ( ബലാല്‍സംഗം), 420 (വഞ്ചന), 504( മനപ്പൂര്‍വം അപമാനിക്കല്‍), 506 (ഭീഷണി) തുടങ്ങിയ വകുപ്പുകളാണ് മഹാരാഷ്ട്രാ പൊലീസ് ചുമത്തിയിട്ടുള്ളത്. ഇതില്‍ പാര്‍ട്ടിക്കും പരാതി കിട്ടിയിരുന്നു. ഇതോടെ വിഷയം എങ്ങനേയും പറഞ്ഞ് തീര്‍ക്കാനും ശ്രമം നടന്നു. എന്നാല്‍ ഒന്നും നടന്നില്ല. ഇതോടെ തന്നെ പ്രശ്നം വഷളാകുമെന്ന് കോടിയേരിയും ഭാര്യയയും തിരിച്ചറിഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ വാര്‍ത്തയുടെ പിന്നാലെ മലയാള മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. ബ്ലാക് മെയില്‍ വാദമുയര്‍ത്തി പ്രതിരോധിക്കാന്‍ ബിനോയ് ശ്രമിച്ചു. എന്നാല്‍ ഡി എന്‍ എ ടെസ്റ്റും മറ്റും പ്രശ്നമാകുമെന്ന ചര്‍ച്ചയും സജീവമായി. ഇതോടെ കൈവിട്ട കളിയാണ് നടക്കുന്നതെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് മൂന്ന് ദിവസം മുമ്പ് കോടിയേരിയും ഭാര്യയും ശാന്തിഗിരി ആശ്രമത്തില്‍ എത്തിച്ചത്. ബിജെപി നേതൃത്വത്തെ ഉപയോഗിച്ച് കേസ് തേച്ച് മാച്ച് കളയാനും ചില നീക്കമുണ്ടായി. ഇതൊന്നും ഫലം കണ്ടില്ല. വിഷയത്തില്‍ ഇടപെടരുതെന്ന് ബന്ധപ്പെട്ട ബിജെപി നേതാക്കള്‍ക്ക് ആര്‍എസ്എസ് നേതൃത്വം താക്കീതും നല്‍കി. ഇതോടെയാണ് ബിനോയിയുടെ കുരുക്ക് മുറുകിയതും.

മകനെ രക്ഷിക്കാനുള്ള നീക്കം പാളിയെന്ന് ഉറപ്പായപ്പോള്‍ കോടിയേരി ഓടിയെത്തിയത് പിണറായിയെ കാണാനായിരുന്നു. അവധിയെടുക്കാമെന്ന് മുഖ്യനോട് പറഞ്ഞപ്പോള്‍ ലഭിച്ചത് തല്‍കാലം വേണ്ടെന്ന ഉപദേശമാണെങ്കിലും സെക്രട്ടറി സ്ഥാനത്തിന് വെല്ലുവിളി ഉയരുമെന്ന് കോടിയേരി അപ്പോഴെ തിരിച്ചറിഞ്ഞിരുന്നു. ബീഹാറുകാരിയായ ബാര്‍ ഡാന്‍സറുടെ ആരോപണം തകര്‍ക്കുന്നത് കോടിയേരിയുടെ രാഷ്ട്രീയ മോഹങ്ങള്‍ ആണെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങളും നല്‍കുന്നത്. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് വിവാദം മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കോടിയേരിയുടെ വിവാദത്തില്‍ പാര്‍ട്ടിക്കും അധിക നാള്‍ ഒളിച്ചു കളിക്കാന്‍ കഴിയില്ല. ശബരിമല വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ട്. ആറിടത്ത് ഉപതെരഞ്ഞെടുപ്പും വരുന്നു. അതുകൊണ്ട് ത്ന്നെ കരുതലോടെ തീരുമാനം എടുക്കാനാണ് പിണറായി ശ്രമിക്കുന്നത്.

ലൈംഗികാരോപണ കേസില്‍ ബിനോയ് കോടിയേരിക്കെതിരെ തെളിവുണ്ടെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുത്തു. മുംബൈ ഒഷിവാര സ്റ്റേഷനിലെത്തിയാണ് മൊഴി നല്‍കിയത്. ബിനോയിയും യുവതിയും ഒരുമിച്ച് താമസിച്ചതിന്റെ തെളിവ് ലഭിച്ചു. ഫ്ളാറ്റിലും ഹോട്ടലിലും ഇരുവരും ഒരുമിച്ച് താമസിച്ചുവെന്ന് പൊലീസ്. യുവതിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. അതേസമയം, ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് ഇതുവരെ സാധിച്ചില്ല. ഇന്നലെ കണ്ണൂരിലെത്തിയ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിക്ക് നോട്ടിസ് നല്‍കി. തലശേരി കോടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടിസ് നല്‍കിയത്. ഒളിച്ചുകളി തുടരുന്നതിനാല്‍ കടുത്ത നടപടികളിലേക്ക് മുബൈ പൊലീസ് നീങ്ങിയേക്കും. ഇത് മനസ്സിലാക്കിയാണ് കോടിയേരിയുടെ നീക്കങ്ങളും.

ഇന്നലെ കണ്ണൂരിലെത്തിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ന്യൂ മാഹി പൊലീസ് സ്റ്റേഷനില്‍ എത്തിയതിന് ശേഷമാണ് ബിനോയ് കോടിയേരിയുടെ വീട്ടിലേക്ക് പോയത്. തലശേരി കോടിയേരിയിലുള്ള വീട്ടിലെത്തി നോട്ടിസ് നല്‍കുകയായിരുന്നു. ബിനോയി വീട്ടിലുണ്ടായിരുന്നില്ല. മൂഴിക്കരയിലെ വീട്ടിലും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. ചോദ്യം ചെയ്യലിന് ഉടന്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. നിരവധി തവണ ബിനോയ് കോടിയേരിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ബിനോയിയെ കണ്ടെത്തുന്നതടക്കമുള്ള കേസിന്റെ തുടര്‍ നടപടികള്‍ക്ക് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കരുത് എന്നതടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ മംബൈയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസും നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുള്ളതിനാല്‍ ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതിയില്‍ കേന്ദ്ര നേതാക്കള്‍ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോയ്ക്ക് ശേഷമാണ് സിപിഎം തീരുമാനം. മാധ്യമവാര്‍ത്തകളെ കുറിച്ച് മാത്രമേ നേതാക്കള്‍ക്ക് അറിവുള്ളുവെന്നും പിബി യില്‍ നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി നേതൃസ്ഥാനമോ, പാര്‍ലമെന്ററി പദവിയോ വഹിക്കാത്ത സ്വകാര്യ വ്യക്തിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടി പ്രതികരിക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഇതും കോടിയേരിയെ സംരക്ഷിക്കില്ലെന്ന സൂചന പാര്‍ട്ടി നല്‍കുന്നതിന് തെളിവാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category